കേരളം 2014 ൽ തയ്യറാക്കിയ അന്ധവിശ്വാസ - ദുരാചാര നിർമ്മാർജ്ജന ബിൽ - എന്തുകൊണ്ട് ഈ നിയമം മാറിമാറിവന്ന സർക്കാരുകൾ നടപ്പാക്കിയില്ല ?

New Update

publive-image

Advertisment

ഇതാണ് കേരളം 2014 ൽ തയ്യറാക്കിയ അന്ധവിശ്വാസ - ദുരാചാര നിർമ്മാർജ്ജന ബിൽ. എന്തുകൊണ്ട് ഈ നിയമം മാറിമാറിവന്ന സർക്കാരുകൾ നടപ്പാക്കിയില്ല ? പുരോഗമന - നവോത്ഥാന പ്രവാചകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും എന്തേ മൗനം പാലിച്ചു..?

ഈ നിയമത്തിലെ രണ്ടാമത്തെ പേജ് ശ്രദ്ധിക്കുക ....,

publive-image

II നിർവചനങ്ങൾ എന്ന ഖണ്ഡികയിലെ 5 പോയിന്റുകൾ വായിച്ചാൽ ആർക്കും മനസ്സിലാകും എന്തുകൊണ്ടാണ് ഇത് നടപ്പാകാതിരുന്നതെന്ന് ?

പല കണ്ണുരുട്ടലുകൾക്കും ഭീഷണികൾക്കും മുന്നിൽ വോട്ടുബാങ്ക് നഷ്ടമാകുമെന്ന ആവലാതിയിൽ ഇരു മുന്നണിയിലെയും നേതാക്കൾ അർത്ഥഗർഭമായ മൗനവ്രതം ആചരിച്ചുപോന്നു എന്നുവേണം അനുമാനിക്കാൻ.

publive-image

ചില ആൾദൈവങ്ങളും ഭക്തിവ്യപാരം നടത്തി സമൂഹത്തെ ചൂഷണം ചെയ്യുന്ന കുറേ തട്ടിപ്പുകാരുമൊക്കെ നമ്മുടെ പല നേതാക്കളുടെയും അടുപ്പക്കാരാണ്. ഇത്തരം വ്യാജന്മാർക്കുമുന്നിൽ നമ്രശിരസ്ക്കരായി പലരും നിൽക്കുന്നതുകൊണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

publive-image

ഇനി ഈ നിയമം നടപ്പാക്കാൻ ഇവർ തുനിഞ്ഞാൽത്തന്നെ അതിൽ വെള്ളം ചേർക്കുമെന്നുറപ്പാണ്. കാരണം II നിർവചനങ്ങൾ എന്ന ഖണ്ഡികയിലെ 5 പോയിന്റുകൾ ദൈവത്തിന്റെ പേര് പറഞ്ഞു തട്ടിപ്പു നടത്തുന്ന എല്ലവർക്കും പാരയാണ്.

നിയമബുക്കിന് കടപ്പാട് - കേരള യുക്തിവാദി സംഘം.

Advertisment