അവസാന സെൽഫി... ! കേദാർനാഥ് ദർശനം കഴിഞ്ഞ് ആറ് യാത്രക്കാരുമായി ഗുപ്ത്കാശിയിലേക്ക് വരികയായിരുന്ന ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞു മൂലം മലയിൽ ഇടിച്ച് തകര്‍ന്നുണ്ടായ അപകടത്തില്‍ പൂര്‍വ രാമാനുജ് എന്ന ഈ സെല്‍ഫി ഗേളുമുണ്ടായിരുന്നു...

New Update

publive-image

Advertisment

ചിത്രത്തിൽ കാണുന്ന ഗുജറാത്തിലെ ഭാവ് നഗർ സ്വദേശിനി പൂർവ രാമാനുജ് (22) ഇന്ന് ഈ ലോകത്തില്ല. ചൊവ്വാഴ്ച കേദാർനാഥിൽ നിന്ന് ദർശനം കഴിഞ്ഞ് പൂർവയുൾപ്പെടെ ആറ് യാത്രക്കാരുമായി ഗുപ്ത്കാശിയിലേക്ക് വരികയായിരുന്ന ആര്യൻ ഹെലി കമ്പനിയുടെ ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞു മൂലം മലയിൽ ഇടിച്ച് തകരുകയായിരുന്നു.

publive-image

ഹെലിപാഡിൽ നിന്ന് പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ ആയിരുന്നു അപകടം. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ഏഴുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അതിൽ ഈ സെൽഫി ഗേൾ പൂർവയുമുണ്ടായിരുന്നു.

publive-image

മരണത്തിന് ഒരു മണിക്കൂർ മുൻപ് കേദാർനാഥ് ക്ഷേത്രത്തിനുമുന്നിൽ നിന്ന് വളരെ ആഹ്ളാദവതിയായാണ് പൂർവ ഈ സെൽഫി പകർത്തിയത്.

Advertisment