കേന്ദ്രസർക്കാർ പാസ്സാക്കിയ മൾട്ടി സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് അമെൻഡ്മെന്റ് (ഭേദഗതി) ആക്റ്റ് രാഷ്ട്രപതിയുടെ അനുമതിക്ക് സമർപ്പിച്ചു. രാഷ്‌ട്രപതി ഒപ്പുവയ്ക്കുന്നതോടെ അത് നിയമമാകും.
എന്താണ് മൾട്ടി സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് അമെൻഡ്മെന്റ് (ഭേദഗതി) ആക്റ്റ് ?
ഇന്ത്യയിലെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റികളുടെ നടത്തിപ്പിലും ഭരണത്തിലും അവയിലെ പൊതുജനപങ്കാളിത്തത്തിലും വിപ്ലവകരമായ മാറ്റം വരുത്തുകയും അവയെ കൂടുതൽ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുൻനിർത്തി കേന്ദ്രസർക്കാർ അടുത്തിടെ പാസ്സാക്കിയ നിയമഭേദഗതിയാണ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി അമന്‍മെന്‍റ് ബിൽ 2022. ഈ ബിൽ ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാര ത്തിനായി സമർപ്പിച്ചിരിക്കുകയാണ്. രാഷ്‌ട്രപതി ബില്ലിൽ ഒപ്പുവയ്ക്കുന്നതോടെ അത് നിയമമായി മാറുകയാണ്.
സഹകരണ സംഘങ്ങൾക്ക് ഭരണഘടനാ പദവി നൽകുകയും സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള അവകാശം മൗലികാവകാശമാക്കുകയും ചെയ്യുന്ന 97-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും സുപ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ള വസ്തുത.
ഈ പുതിയ മൾട്ടി സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് അമെൻഡ്മെന്റ് ( ഭേദഗതി) ആക്റ്റ് വിഭാവനം ചെയ്യുന്ന ചില പ്രധാന വസ്തുതകൾ ഇവയാണ്:
1. മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പങ്ക് യുക്തിസഹമാക്കുകയും അവയിലെ അംഗങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും , ഈ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം പരമാവധി വർധിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്.
2. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള നിയമനിർമ്മാണവും സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കാനും മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളിൽ ഭരണം മെച്ചപ്പെടുത്താനും ബില്ലിൽ നിർദേശങ്ങളുണ്ട്..
3 . സഹകരണ സംഘങ്ങളുടെ ഭരണം മെച്ചപ്പെടുത്തുന്നതിന്, സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി, സഹകരണ ഇൻഫർമേഷൻ ഓഫീസർ, സഹകരണ ഓംബുഡ്സ്മാൻ എന്നിവ സ്ഥാപിക്കാൻ ഭേദഗതി ബിൽ നിർദ്ദേശിക്കുന്നു.
4 . സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവും സമയബന്ധിതമായും നടക്കുന്നു ണ്ടെന്ന് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ഉറപ്പാക്കും. തിരഞ്ഞെടുപ്പ് അച്ചടക്കം കൊണ്ടുവരു ന്നത്തി ന്റെ ഭാഗമായി, നിയമലംഘകരെ മൂന്ന് വർഷത്തേക്ക് വിലക്കാനും ഭേദഗതി ബിൽ നിർദ്ദേശിക്കുന്നു.
5 .അംഗങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം സഹകരണ ഓംബുഡ്‌സ്മാനിൽ നിക്ഷിപ്തമായിരിക്കും..
6 . സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് യഥാസമയം വിവരങ്ങൾ ലഭ്യമാക്കി സഹകരണ ഇൻഫർ മേഷൻ ഓഫീസർ പ്രവർത്തന സുതാര്യത വർദ്ധിപ്പിക്കും.
7 .ഈ മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, രജിസ്ട്രേഷൻ കാലയളവ് കുറയ്ക്കാൻ നിയമനിർമ്മാണം നിർദ്ദേശിക്കുന്നു. കൂടാതെ തെറ്റുകൾ തിരുത്താൻ അപേക്ഷകർക്ക് 2 മാസത്തെ അധിക സമയം തേടാനും ഭേദഗതി നിയമം അനുവദിക്കുന്നുണ്ട്. രേഖകളുടെ സമർപ്പണവും വിതരണവും പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാകും.
8 . ബാങ്കിംഗ്, മാനേജ്‌മെന്റ്, കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ഫിനാൻസ് എന്നീ മേഖലകളിൽ അനുഭവപരി ചയമുള്ള വ്യക്തികളെ മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ബോർഡിൽ ഉൾപ്പെടുത്താൻ ബിൽ നിർദ്ദേശിക്കുന്നു.
9 . മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കുള്ള ധനസഹായം വർദ്ധിപ്പിക്കുന്നതിന്, ബില്ലിൽ നോൺ-വോട്ടിംഗ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
10 . നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പുനർനിർമ്മാണ വികസന ഫണ്ട് രൂപീകരിക്കും.
11 . ഓഡിറ്റിംഗ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തി മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഉത്തര വാദിത്തം വർദ്ധിപ്പിക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു.
വളരെ നാളുകളായി സഹകരണമേഖലയിൽ കാര്യക്ഷമമായ നിയമനിർമ്മാണം ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ രംഗത്തു പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും പ്രവർത്തനം സുതാര്യമായിരുന്നില്ല എന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ചർച്ചകളും നടത്തിയശേഷമാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഇങ്ങനെയൊരു അനിവാര്യമായ നിയമനിർമ്മാണഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയും പ്രവർത്തന സുതാര്യതയും പൊതുജനങ്ങളുടെ വിശ്വാസവും പങ്കാളിത്തവും ഉറപ്പാക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലായ്മ ചെയ്യുകയും അതുവഴി സുശക്തവും സുദൃഢവുമായ ഒരു പ്രസ്ഥാനമായി ഇവയെ മാറ്റുകയും ചെയ്യുക എന്നതാണ് ഈ പുതിയ നിയമഭേദ ഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.