ബ്രിട്ടനിലെ സൗത്താംപ്റ്റൺ (Southampton) ആണ് റിഷിയുടെ ജന്മസ്ഥലം. അടുത്തിടെ നടന്ന ഒരു സർവ്വേ അനുസരിച്ച് ബ്രിട്ട നിലെ 250 ധനവാന്മാരിൽ ഒരാളാണ് ഋഷി സുനക്. അദ്ദേഹത്തിൻ്റെ ബിസിനസ്സ് ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഭാര്യ അക്ഷതാ മൂർത്തിയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മകളായ അക്ഷിതയുമായുള്ള റിഷിയുടെ വിവാഹം 2009 ൽ ബാംഗ്ലൂരിൽ വച്ചാണ് നടന്നത്. രണ്ടു പെണ്മക്കളാണ് ഇവർക്കുള്ളത്. കൃഷ്ണ, അനുഷ്‌ക.
730 മില്യൺ പൗണ്ടാണ് റിഷി- അക്ഷത ദമ്പതികളുടെ ആസ്തി. സൗത്താംപ്റ്റൺ നഗരത്തിൽ ഒരു വലിയ ഹിന്ദു ക്ഷേത്രമുണ്ട്. വേദിക് സൊസൈറ്റി മന്ദിർ. ഈ ക്ഷേത്രം റിഷിയുടെ കുടുംബാംഗങ്ങൾ മുൻകൈയെടുത്താണ് നിർമ്മിച്ചത്. അമ്പലത്തിലെ സ്ഥിരം സന്ദർശകനാണ് റിഷി സുനക്. ഈ ക്ഷേതത്തിലെ പാഠശാലയിൽ നിന്ന് ബാൽ വികാസ് വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹം ചെറുപ്പത്തിൽ ഹിന്ദുമത പഠനവും നടത്തിയിട്ടുമുണ്ട്.
നല്ലൊരു പാചകവിദഗ്ദ്ധനായ റിഷി, വിശേഷപ്പെട്ട ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കുകയും ചപ്പാത്തിയും കറികളും തയ്യറാക്കാൻ സഹായിക്കുകയും ചെയ്യാറുണ്ടെന്ന് ക്ഷേത്രം പൂജാരി 75 കാരനായ സോൺ ചാറ്റല പറയുന്നു.
റിഷിയുടെ പിതാവ് എശ്വീർ സുനക് (Yashvir ) ഡോക്ടറാണ്. അമ്മ ഉഷ സുനക് കെമിസ്റ്റ് സ്റ്റോർ നടത്തുന്നു. കുടുംബം ഇപ്പോഴും ലണ്ടനിൽനിന്നും 80 കി.മീറ്റർ ദൂരെ സൗത്താംപ്റ്റൺ നഗരത്തിലാണ് താമസം. മൂന്നു മക്കളിൽ മൂത്തയാളാണ് റിഷി. റിഷിയുടെ അനുജൻ സഞ്ജയ് ബ്രിട്ടനിലെ അറിയപ്പെടുന്ന ഒരു സൈക്കോളജിസ്റ്റാണ്. സഹോദരി രാഖി ഐക്യരാഷ്ട്രസഭയുടെ ലോക വിദ്യാഭ്യാസ ഫണ്ടിന്റെ ചീഫ് ആയി വർക്ക് ചെയ്യുന്നു.
കോവിഡ് കാലത്തിനു തൊട്ടുമുൻപ് ബ്രിട്ടന്റെ ധനകാര്യമന്ത്രിയായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചതാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി തുറന്നത്. ബ്രിട്ടനിൽ പ്രധനമന്ത്രികഴിഞ്ഞാൽ രണ്ടാമത്തെ സ്ഥാനമാണ് ധനകാര്യമന്ത്രിക്കുള്ളത്. ഭഗവത് ഗീതയെ സാക്ഷിയാക്കിയാണ് അദ്ദേഹം ഹൗസ് ഓഫ് കോമ ൺസിൽ സത്യപ്രതിജ്ഞ ചെയ്തത്.
റിഷിയുടെ ഇഷ്ടപ്പെട്ട സ്പോർട്സുകൾ ക്രിക്കറ്റും ഫുട്‍ബോളുമാണ്. നല്ലൊരു ബാറ്റ്‌സ്മാനായ അദ്ദേഹം ഒഴിവുസ മയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കാറുമുണ്ട്. സച്ചിനും ബ്രെയിൻ ലാറയുമാണ് ഇഷ്ടക്രിക്ക റ്റർമാർ.
റിഷി സുനക് ഈ മാസം 28 ന് ബ്രിട്ടീഷ് പ്രധനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ പാക്കിസ്ഥാനിലും വലിയ ആഘോഷമാകും നടക്കാൻ പോകുന്നത്. റിഷി സുനാക്കിന്റെ മുത്തച്ഛനും മുത്തശ്ശിയും ഇപ്പോഴത്തെ പാക്കി സ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ ഗുജ്രന്‍വാല സ്വദേശികളായിരുന്നു. മുത്തശ്ശൻ രാംനാഥ് സുനക് അവിടെ നിന്നും 1935 ൽ നൈറോബിലേക്ക് ജോലിക്കായി പോയതാണ്. ഗുർജാവാല യിൽ ജനം വലിയ ആഹ്ളാദത്തിലാണ്.
ചുരുക്കത്തിൽ റിഷി സുനാക്കിന്റെ സ്ഥാനാരോഹണം ഒരു ഇൻഡോ പാക്ക് ആഘോഷത്തിന് വഴിയായിരിക്കുന്നു എന്ന് പറയാം.
-പ്രകാശ് നായര്‍ മേലില