പുതിയ പാമ്പൻ പാലം പൂർണതയിലേക്ക്...

New Update

publive-image

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സീ ബ്രിഡ്ജ് (Vertical lift sea bridge) മണ്ഡപത്തുനിന്ന് പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്‌. പഴയ പാലത്തിനു സമാന്തരമായി നിർമ്മിക്കുന്ന ഈ ഹൈടെക്ക് പാലം 81 % പണി പൂർത്തിയായിക്കഴിഞ്ഞു.

Advertisment

പഴയ പാലത്തിൽ നിന്നും 3 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പുതിയ പാലത്തിനടിയിലൂടെ കപ്പലുകൾക്ക് അനായാസം പോകാനും വരാനും കഴിയുന്ന രീതിയിലാണ് നിർമ്മിതി. പഴയ പാലം 1914 ൽ നിർമ്മിച്ചതാണ്. ഇപ്പോഴതിന്റെ നില വളരെ പരിതാപകരമാണ്.

publive-image

ഈ പാലത്തിനുമുകളിൽക്കൂടെ കേവലം 10 കി.മീറ്റർ വേഗത്തിൽ മാത്രമാണ് ട്രെയിനുകൾ കടന്നുപോകുന്നത്. തൂണുകൾ തുരുമ്പിച്ച് വളരെ ബലഹീനമായ അവസ്ഥയിലാണിപ്പോൾ പാലം.

അടിക്കടി ബംഗാൾ ഉൾക്കടലിലുണ്ടാകുന്ന ചുഴലിക്കാറ്റുകളെ അതിജീവിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പുതിയ പാലത്തിൽ ഒരുക്കിയിട്ടുണ്ട്. 560 കോടി രൂപയാണ് ആകെ ചെലവ്.

publive-image

പഴയ പാലത്തിന് 1964 ൽ ഉണ്ടായ ചുഴലിക്കാറ്റിൽ സാരമായ കേടുപാടുകൾ സംഭവിക്കുകയും ഒരു ഭാഗം കടലിൽ ഒഴുകിപ്പോകുകയുമായിരുന്നു. പിന്നീട് ഈ. ശ്രീധരൻ സാറിന്റെ നേതൃത്വത്തിലാണ് ഇത് പുതിക്കി പ്പണിതതും ബലപ്പെടുത്തിയതും.

ഈ പാലം വഴിയാണ് ദിവസേന 12 ട്രെയിനുകൾ രാമേശ്വരത്തേക്ക് പോകുകയും മടങ്ങുകയും ചെയ്യുന്നത്. പാലത്തിന്റെ ദുർബലാവസ്ഥമൂലം മണിക്കൂറിൽ 10 കി.മീറ്റർ വേഗതയിലാണ് ഇതിലൂടെ ട്രെയിനുകൾ കടന്നുപോകുന്നത്.

publive-image

പുതിയ പാലം വരുന്നതോടെ 80 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചാരം സുഗമമാകും. 2.05 കിലോമീറ്റർ നീളമുള്ള കടൽപ്പാലമാകും ഇത്. ഇത് രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്ജ് ആണ്. ഇതിന്റെ നടുഭാഗത്തെ 72.5 മീറ്റർ നീളത്തിലെ സ്പാൻ ഇരുഭാഗത്തുമുള്ള ലിഫ്റ്റുകളുടെ സഹായത്തോടെ കപ്പലുകൾക്ക് കടന്നുപോകും വിധം രണ്ടുഭാഗത്തു നിന്നും മുകളിലേക്ക് ഉയർത്താവുന്നതാണ്.

-പ്രകാശ് നായര്‍ മേലില

Advertisment