Advertisment

വിശ്വാസങ്ങളേയും ആരാധനയെയും പൂർണ്ണമായും അംഗീകരിക്കുന്നതോടൊപ്പം അതിൻ്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചതിക്കുഴികളും അനാചാരങ്ങളും അനാവൃതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഞാൻ വെല്ലുവിളിക്കുന്നു... ഒരു ലക്ഷം രൂപ സമ്മാനം ! - പ്രകാശ് നായര്‍ മേലില എഴുതുന്നു

New Update

publive-image

Advertisment

ഞാൻ വെല്ലുവിളിക്കുന്നു... ഒരു ലക്ഷം രൂപ സമ്മാനം ! "എല്ലാം മുൻകൂട്ടി പവചിക്കാൻ കഴിവുള്ളവർ, ജ്യോത്സ്യന്മാർ, അമാനുഷിക സിദ്ധി അവകാശപ്പെടുന്നവർ, ആൾദൈവങ്ങൾ, ദൈവം നേരിട്ട് സംസാരിക്കുന്നു എന്നവകാശപ്പെടുന്നവർ, മന്ത്രവാദികൾ തുടങ്ങി ആർക്കും ഈ വെല്ലുവിളി സ്വീകരിക്കാവുന്നതാണ് "

വളരെ സിംപിളായ കാര്യമാണ് അവർ ചെയ്യേണ്ടത്... അതായത്... " സീൽ ചെയ്ത കവറുകൾക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന രണ്ടു കറൻസി നോട്ടുകൾ, അവ ഏതൊക്കെ രാജ്യത്തേതാണെന്നും അവയുടെ മൂല്യം എത്രയെന്നും കൂടാതെ അതിൽ ഏതെങ്കിലുമൊരു കറൻസി നോട്ടിന്റെ സീരിയൽ നമ്പറും കൃത്യമായി പറയണം"

ഒരു പൊതുവേദിയിൽവച്ച് ഇരുകൂട്ടർക്കും സമ്മതനായ വ്യക്തിയുടെയോ വ്യക്തികളുടെയോ സാന്നിദ്ധ്യത്തിലായിരിക്കും ഇത് നടത്തപ്പെടുക. ഉത്തരം കൃത്യമായാൽ ഒരു ലക്ഷം രൂപ അപ്പോൾത്തന്നെ സമ്മനത്തുക കൈമാറുന്നതും ആ മഹത്‌വ്യക്തിക്ക് ഞാൻ ശിഷ്യപ്പെടുന്നതുമായിരിക്കും. വെല്ലുവിളി സ്വീകരിക്കാൻ താല്പര്യപ്പെടുന്നവർ താഴെ കമെന്റ് ബോക്സിലോ, ഇൻബോക്സിലോ അറിയിക്കുക. ഈ വെല്ലുവിളി ഞാൻ ജീവിച്ചിരിക്കുന്നകാലം വരെ നിലനിൽക്കും....

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം സമൂഹത്തിലെ നല്ലൊരു വിഭാഗം ഇപ്പോഴും അപഥസഞ്ചാരത്തിലാണ്. അതിൻ്റെ ഏറ്റവും പുതിയ തെളിവാണ് പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം.

എന്നെക്കാൾ വിദ്യാസമ്പന്നരായവരും എന്തിനേറേ ശാസ്ത്രജ്ഞർ വരെ അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും പിറകേ പോകുന്നത് കാണുമ്പോൾ അമർഷം തോന്നിയിട്ടുണ്ട്. ഈ വെല്ലുവിളിക്ക് അതുകൂടി കാരണമാണ്...

വിശ്വാസങ്ങളേയും ആരാധനയെയും പൂർണ്ണമായും അംഗീകരിക്കുന്നതോടൊപ്പം അതിൻ്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചതിക്കുഴികളും അനാചാരങ്ങളും അനാവൃതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ അനാചാരങ്ങള്‍ക്ക് ഇടം വര്‍ധിക്കുകയാണ്. ഉന്നത രാഷ്ട്രങ്ങൾക്കൊപ്പം വിദ്യാഭ്യാസവും ജീവിതനിലവാരവും നേടിയെന്ന് സ്വയം അഭിമാനിക്കുന്ന, അഭ്യസ്തവിദ്യനായ മലയാളിയെവരെ അപഹരിക്കുന്ന കൂടോത്രങ്ങളും അനാചാരങ്ങളും ദുര്‍മന്ത്രവാദങ്ങളും എങ്ങനെ നമ്മുടെ നാടിന്റെ ശീലമായി മാറി ? അവിടെയാണ് ഈ വെല്ലുവിളിയുടെ പ്രസക്തി വർദ്ധിക്കുന്നത് !!

-പ്രകാശ് നായര്‍ മേലില

Advertisment