03
Friday February 2023
ലേഖനങ്ങൾ

കലാലയരാഷ്ട്രീയം കാടത്തം ആകരുത്…

അഡ്വ. ചാര്‍ളി പോള്‍
Sunday, November 6, 2022

തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി ‘തന്റെ മുട്ട്കാല് തല്ലിയൊടിക്കും; കത്തിക്കും’ തുടങ്ങിയ ഭീഷണികള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന, പോലീസിന്റെ കണ്‍മുന്‍പില്‍ മുഴക്കിയിട്ട് അധികം ദിവസങ്ങളായില്ല. കട്ടപ്പന ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലിനെ അതേ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ 6 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടു. എറണാകുളം മഹാരാജാസ് കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടന പ്രിന്‍സിപ്പലിനെ ഉച്ചകഴിഞ്ഞ് 3 മുതല്‍ 7 വരെ തടഞ്ഞുവച്ചു.

വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു. ഗുരുനിന്ദയുടെയും ധാര്‍മിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും സമരമാര്‍ഗങ്ങള്‍ തുടരുകയാണ്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും സമരം ചെയ്യേണ്ടതിനു പകരം ക്രിമനിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗമായി സ്വീകരിച്ചുകൊണ്ടുള്ള കാടത്തങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്.

ആശയ തലം പരാജയപ്പെടുന്നിടത്താണ് ഇത്തരം മര്‍ക്കടമുഷ്ടികള്‍ പ്രയോഗിക്കുന്നത്. ഇത്തരം അനഭിലക്ഷണീയമായ സമരമാര്‍ഗങ്ങള്‍ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്.

2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര പ്രധാന ഗേറ്റിന് മുന്നിലിട്ട് കത്തിച്ചത്. അന്ന് ഡോ.എം.ലീലാവതി പറഞ്ഞു: ‘പ്രിന്‍സിപ്പലിന്റെ ഇരിപ്പിടം ഭസ്മമാക്കുക യെന്നത് സങ്കല്പത്തിനപ്പുറമുള്ള കാടത്തമാണ്. ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിന് തുല്യമാണ്”.

പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലിന്റെ റിട്ടയര്‍മെന്റ് ദിനത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കുഴിമാടം ഒരുക്കി റീത്ത്‌വച്ച് പ്രതിഷേധിച്ചു. അത് ആര്‍ട്ട് ഇന്‍സ്റ്റലേഷനായി (പ്രതിഷ്ഠാപനകല) കാണണമെന്ന് ചിലര്‍ പറഞ്ഞു. ഗുരുനിന്ദയുടെ, കാടത്തത്തിന്റെ മറ്റൊരു രൂപമായിരുന്നു ഇത്.

2018 ല്‍ നീലേശ്വരം പടന്നക്കാട് നെഹ്‌റു കോളേജില്‍ വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ് ചടങ്ങിനിടെ അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ചു. ‘വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാജ്ഞലികള്‍ ദുരന്തം ഒഴിയുന്നു. ക്യാമ്പസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം”. ഇത്രയുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. 31 വര്‍ഷം നെഹ്‌റു കോളേജില്‍ അധ്യാപികയും 2 വര്‍ഷം പ്രിന്‍സിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടെയാണീ സംഭവം.

പോസ്റ്റര്‍ പതിപ്പിച്ചതു കൂടാതെ യാത്രയയപ്പുയോഗം നടക്കുമ്പോള്‍ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപോലെ സ്‌നേഹിച്ച വിദ്യാര്‍ത്ഥികളില്‍ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം ഏറെ വേദനിപ്പിച്ചെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആചാര്യന്‍ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറുന്നത്.

ഗുരു ഇരിപ്പിടത്തിന്റെ പ്രതീകാത്മഹത്യയും ഗുരുവിന് ചിതയൊരുക്കലും ആദരാജ്ഞലി അര്‍പ്പിക്കലും ഒരുതരം പിതൃഹത്യയാണ്. ‘മാതാ പിതാ ഗുരു ദൈവം’ എന്ന പവിത്ര സങ്കല്പത്തെ തച്ചുടച്ച് ഗുരുത്വക്കേട് ഇരന്നുവാങ്ങുക യാണ് ചിലര്‍. ഭാരതീയ സംസ്‌കൃതിയില്‍ ഏറ്റവും സമുന്നതമേത് എന്നതിന് ലഭിക്കുന്ന ഒരേയൊരുപ്രത്യുത്തരമാണ്. ഗുരു എന്നത്. ‘ന ഗുരോരധികം തത്വം, ന ഗുരോമധികം തപ:’ ഗുരുവിനേക്കാള്‍ വലിയൊരു തത്വമില്ല.

ഗുരുവിനേ ക്കാള്‍ വലിയൊരു തപസ്സുമില്ല. അതിശ്രേഷ്ഠവും പാവനവുമായ ഒരു നിയോഗമാണ് അധ്യാപനം. അധ്യാപകന്‍ ഈശ്വരതുല്യനാണ്. ഗുരുശിഷ്യബന്ധത്തിന്റെ പാവനത കളങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്.

നന്മയുടെയും പരസപ്‌രസനേഹത്തിന്റെയും ബഹുമാനത്തിന്റെയും സര്‍ഗാത്മകതയുടെയും വിളനിലങ്ങളാ യിരുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ ഹിംസാത്മകമായി മാറിക്കൂടാ. രാജ്യത്തെ ജനാധിപത്യ സംവിധാനമായി പരിചയിക്കാനും നല്ല ഭരണകര്‍ത്താക്കളായി മാറാനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയരാഷ്ട്രീയത്തെയും സംഘടനാപ്രവര്‍ത്തനങ്ങ ളെയും ക്രിയാത്മകമായി സമീപിക്കാന്‍ പക്വമതികളെ പ്രേരിപ്പിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ അപഭ്രംശങ്ങള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുകയാണ്.

പല ക്യാമ്പസ് അക്രമസംഭവങ്ങളുടെയും സൂത്രധാരന്മാര്‍ പുറത്തുനിന്നുള്ള രാഷ്ട്രീയക്കാര്‍ തന്നെയാണ്. തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്വം മാതൃസംഘടനകള്‍ മറക്കുമ്പോള്‍ കുട്ടികള്‍ക്കത് അക്രമപ്രവര്‍ത്തനങ്ങള്‍ ക്കുള്ള ഉത്തേജകമരുന്നായി മാറുന്നു. അധികാര രാഷ്ട്രീയത്തിന്റെ തണലില്‍ എന്ത് തോന്ന്യാസവും കാണിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ സമൂഹത്തിന് മുന്നില്‍ അപായഭീഷണി ഉയര്‍ത്തുകയാണ്.

അക്രമ -അരാജകത്വ പ്രവണതകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപ കര്‍ക്കും രാഷ്ട്രീയനേതൃത്വത്തിനും ബാധ്യതയുണ്ട്. കലാലയരാഷ്ട്രീയം പുറത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പകര്‍പ്പോ അനുകരണമോ പൂരകമോ ആകാന്‍പാടില്ല. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനാപ്രവര്‍ത്തനം നടത്തുന്നത് സ്വാഭാവികവും പ്രസക്തവുമാണ്.

രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേര്‍ നിലങ്ങളായി കലാലയത്തെ മാറ്റരുത്. കലാലയത്തില്‍ അക്രമവും പുറമേനിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകരുത്. ഹിംസാത്മകപ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല; മറിച്ച് മാതൃകാപരവും നവീനവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥിസംഘടനകള്‍ കുട്ടികളുടെ മനസില്‍ ചേക്കേറണം.

മനുഷ്യത്വത്തിന്റെയും സഹിഷ്ണുതയുടെയും സഹജാവബോധത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും പാഠങ്ങള്‍ പഠിക്കുകയും പകര്‍ന്നുനല്‍കുകയും വേണം. ഗുരുനിന്ദയുടെ മഹാപാപങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ. 9847034600.

More News

കോഴിക്കോട്: സ്വര്‍ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായ് ബോചെയുടെ ഓഫര്‍. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പവന് 500 രൂപ മാത്രമാണ് പണിക്കൂലി, അതേ സമയം മാര്‍ക്കറ്റില്‍ പവന് 1200 രൂപ മുതലാണ് പണിക്കൂലി ഈടാക്കുന്നത്. കൂടാതെ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ടും ലഭിക്കും. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഫെബ്രുവരി 14 വരെ ഓഫറുകള്‍ ലഭ്യമാണ്.

കുവൈറ്റ്‌: കുവൈത്തില്‍ പ്രവാസിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മസായില്‍ ഏരിയയിലായിരുന്നു സംഭവം. വീടിനുള്ളില്‍ കേബിൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാ സേനകളും വീട്ടിലെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കേസിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് പുതിയ പെയിന്റ് ഓപ്ഷനുകൾ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ജാവ 42, യെസ്‌ഡി റോഡ്‌സ്‌റ്റർ എന്നിവയെ പുതിയ നിറങ്ങളോടെ അപ്‌ഡേറ്റ് ചെയ്‌തതിനു പിന്നാലെയാണ് കമ്പനിയുടെ ഈ പുതിയ നീക്കവും. യെസ്‌ഡി സ്‌ക്രാംബ്ലറിന് ബോൾഡ് ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കുന്നു. അതിന്റെ വില 2.10 ലക്ഷം രൂപയാണ്. യെസ്‌ഡി അഡ്വഞ്ചർ ഇപ്പോൾ വൈറ്റ്ഔട്ട് പെയിന്റ് സ്‌കീമിൽ 2.15 ലക്ഷം വിലയിൽ ലഭ്യമാണ്. പുതിയ നിറങ്ങൾ ഓഫറുകളിൽ പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ആത്മാവിനെ ഊന്നിപ്പറയുന്നു ജാവ യെസ്‍ഡി […]

കാസർകോട്: കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശിനീതുവിന്‍റെ മൃതദേഹം മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിന്‍റേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിന്‍റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. സ്റ്റാർട്ട് അപ്പ് മിഷന് 90.5 കോടി രൂപ പ്രഖ്യാപിച്ചു. ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്. പെട്രോളിനും ഡീസലിനും സെസ് […]

അരീക്കര: സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും വിശുദ്ധ റോക്കീസിൻ്റെ തിരുനാളും ശനി,ഞായർ ദിവസങ്ങളിൽ.ഇന്ന് രാവിലെ ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപഴമ്പിൽ പതാക ഉയർത്തി. തുടർന്ന് അസിസ്റ്റന്റ് വികാരി ഫാദർ എബിൻ കുന്നപ്പള്ളി യുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ നടത്തപ്പെടുക. ശനിയാഴ്ച വൈകുന്നേരം 5.30 ന് തിരുനാൾ കുർബാനയും, തുടർന്ന് അരീക്കര ദേശത്തിന്റെ മതേതരത്വം വിളിച്ചോതിക്കൊണ്ട് അരീക്കര ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പെരുമറ്റം […]

തിരുവനന്തപുരം: കേരളത്തിന്റെ വികസനചക്രവാളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ലാന്‍ഡ് പൂളിങ് സംവിധാനവും പിപിപി വികസന മാതൃകകളും ഉള്‍പ്പെടുത്തി 60,000 കോടി രൂപയുടെ വികസനപന്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. വിഴഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സിഷപ്പ്‌മെന്റ് കണ്ടയ്‌നര്‍ തുറമുഖമായി […]

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു . ജനങ്ങളുടെ മുകളില്‍ അധിക ഭാരം ചുമത്തുന്നു. ഇതാണോ ഇടത് ബദല്‍? കൊള്ള അടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നത്’ അദ്ദേഹം കുറ്റപ്പെടുത്തി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ […]

തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാഴന്‍ 100 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍ നൽകും. സ്റ്റാർട്ടപ്പ് മിഷന് ബജറ്റിൽ 90.2 കോടിരൂപ മാറ്റിവച്ചു. ടെക്നോ പാർക്കിന് 26 കോടിയും ഇന്‍ഫോ പാർക്കിന് 25 കോടിയും വകവരുത്തി. റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ റോഡുകൾക്ക് 288 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി […]

error: Content is protected !!