ഫിലിപ്പീൻസിലെ മനിലയിലുള്ള ടോണ്ടോയില്‍ ജനിച്ച പെണ്‍ കുഞ്ഞിലൂടെ ലോകജനസംഖ്യ 800 കോടിയിലെത്തിയിരിക്കുന്നു

New Update

publive-image

നവംബര്‍ 15 (ചൊവ്വാഴ്ച) ജനിച്ച ഈ കുഞ്ഞിലൂടെ ലോകജനസംഖ്യ 800 കോടിയിലെത്തിയിരിക്കുന്നു. ചൊവ്വാഴ്ച രാത്രി 1.29 ന് ഫിലിപ്പീൻസിലെ മനീലയിലുള്ള ടോണ്ടോ പട്ടണത്തിൽ ഡോക്ടർ ജോസ് ഫാബില മെമ്മോറിയൽ ഹോസ്‌പിറ്റലിൽ (Dr Jose Fabella Memorial Hospital) പിറന്നുവീണ വിനിസ് മാബൻസാഗ് (Vinis Mabansag) എന്ന പെൺ കുട്ടിയാണ് ലോകജനസംഖ്യ 8,000,000,000 (800 കോടി) ൽ എത്തിച്ചത്.

Advertisment

ഐക്യരാഷ്ട്രസഭയാണ്‌ ലോകമാകെയുണ്ടാകുന്ന ജനനങ്ങൾ നിരീക്ഷിച്ച് നവംബർ 15 നു ജനിച്ച "വിനിസ് മാബൻസാഗ്" എന്ന പെൺകുട്ടിയെ Eight Billionth Baby ആയി തെരഞ്ഞെടുത്തത്.

കേവലം 11 വർഷംകൊണ്ടാണ് ലോകജനസംഖ്യ 700 കോടിയിൽനിന്ന് 800 കോടിയിലെത്തിയത്. 2023 ൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയെ (142.6 കോടി) പിന്തള്ളി ഇപ്പോൾ 141.2 കോടി ജനസംഖ്യ യുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് അനുമാനം. ഈ നൂറ്റാണ്ടിന്റെ അവസാ നത്തോടെ ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിൽ 166.8 കോടിയെന്ന സംഖ്യയിലേക്കെത്തു മെന്നാണ് കണക്കാക്കുന്നത്.

ജനസംഖ്യാനിയന്ത്രണത്തിന്റെ കാര്യത്തിൽ വികസ്വര രാജ്യങ്ങളിൽ ഇപ്പോൾ വികസിത രാജ്യങ്ങളിലേതു പോലെയുള്ള മുന്നേറ്റമുണ്ടായതിനാൽ ലോകജനസംഖ്യ 800 ൽ നിന്നും 900 കോടിയിലെത്താൻ 15 വർഷമെടു ക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

Advertisment