/sathyam/media/post_attachments/Wb7ozm9DkwD201PBNc0U.jpg)
സുപ്രധാന ചോദ്യം : ഖത്തറിൽ ഫുട്ബാൾ വേൾഡ് കപ്പ് നടക്കാനുള്ള കാരണമെന്താണ് ? വിമർശനങ്ങൾ ധാരാളമുണ്ടായി. കേവലം 30 ലക്ഷം ജനസംഖ്യയുള്ള രാജ്യം. 45 മുതൽ 50 ഡിഗ്രിവരെയുള്ള അസഹനീയമായ താപനില. ഒരിക്കൽപ്പോലും ലോകകപ്പിന് ക്വളിഫൈ ചെയ്യപ്പെടാത്ത രാജ്യം... സ്വവർഗ്ഗാനുരാഗികൾക്ക് (lesbian) വിലക്കുള്ള നാട്.
/sathyam/media/post_attachments/NhisSavzOXcDPsldtmhA.jpg)
കൂടാതെ ഖത്തറിനനുകൂലമായി വോട്ടു നൽകാൻ ഫിഫ അംഗങ്ങൾക്ക് കൈക്കൂലി നൽകപ്പെട്ടു എന്ന ആരോപണവും അതിൻ്റെ അന്വേഷണവും അന്ന് വോട്ടെടുപ്പിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 11 പേരെ ഫിഫ പുറത്താക്കുകയോ പിഴ വിധിക്കുകയോ ചെയ്തിട്ടുണ്ട്. അതിൻ്റെ കാരണങ്ങൾ വ്യത്യസ്‍തമാണ്.
/sathyam/media/post_attachments/dryC5BF9Jfvb8NeQ7Z0p.jpg)
ആരോപണങ്ങൾ ഉച്ചസ്ഥായിയിലായതോടെ 2012 ൽ ഫിഫ നടത്തിയ അന്വേഷണത്തിൽ അംഗങ്ങളെ വോട്ടിനായി വിലയ്ക്കുവാങ്ങിയതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും ചില അംഗങ്ങളുടെ ഇടപെടലുകൾ സംശയകരമാണെന്ന് വെളിപ്പെടുകയുണ്ടായി.
/sathyam/media/post_attachments/bI3f1rCzRMW7NcxuTsJv.jpg)
ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ രഹസ്യാ ന്വേഷണവിഭാഗമായ എഫ്ബിഐ 2015 ൽ നടത്തിയ അന്വേഷണത്തിലും ഖത്തറിന്റെ പേരെടുത്തു പറയുന്നി ല്ലെങ്കിലും ഫിഫയിൽ കൈക്കൂലിയും, അനധികൃത പണമിടപാടുകളും,നിയമവിരുദ്ധമായ കൈകടത്തലുകളും വ്യാപകമാണെന്ന് കണ്ടെത്തുകയുണ്ടായി.
/sathyam/media/post_attachments/INSsEfGGRQlUvQdFfiC0.jpg)
ഖത്തറിന് ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം നൽകിയത് വലിയ തെറ്റാണെന്ന് മുൻ ഫിഫ പ്രസിഡണ്ട് സെപ്പ് ബ്ലെറ്റർ പരസ്യമായി പറഞ്ഞിരുന്നു. ഫ്രാൻസിൽ നിന്ന് വൻതോതിൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഖത്തർ ഉണ്ടാക്കിയ കരാർ ഒരുപക്ഷേ ഫുട്ബാൾ ലോകകപ്പിലേക്കുള്ള അവരുടെ പ്രവേശനത്തിനുള്ള ചൂണ്ടുപലകയാകാമെന്നാണ് അദ്ദേഹം ആരോപിച്ചത്.
/sathyam/media/post_attachments/ZchxzSPHHeoblbYtKLkI.jpg)
ഫ്രാൻസുമായുള്ള ഖത്തറിന്റെ വമ്പൻ സൈനിക വ്യപാരഉടമ്പടി അവർക്ക് അനർഹമായ ആതിഥേയത്വം സമ്മാനിക്കപ്പെടുകയായിരുന്നു എന്ന സംശയവും സെപ്പ് ബ്ലെറ്റർ പറഞ്ഞിരുന്നു. ആരോപണം ഗൗരവമുള്ളതാണ്. കാരണം ഇതുന്നയിച്ചിരിക്കുന്നത് മുൻ ഫിഫ തലവൻ എന്നതുതന്നെ.
/sathyam/media/post_attachments/ldDOgAMN0RQMhOcS7YuN.jpg)
ഫിഫ വേൾഡ് കപ്പ് സാധാരണയായി ജൂലൈ മാസത്തിലാണ് നടക്കുന്നത്. ഖത്തറിൽ ഇപ്പോൾ 41 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. ഇത് 50 വരെയെത്താം. 90 മിനിറ്റ് വരെ നടക്കുന്ന മത്സരത്തിൽ ഈ താപനില അസഹനീയമാണ്.
/sathyam/media/post_attachments/iI5EcLr0VCeVeFBHb2HL.jpg)
അഡ്വാൻസ്‌ഡ് എയർ കണ്ടീഷനിംഗ് സിസ്റ്റം വഴി ചൂട് 23 ഡിഗ്രിവരെ താഴേക്ക് കൊണ്ടുവരാമെന്ന് ഖത്തർ നൽകിയിരിക്കുന്ന ഉറപ്പിലും പല രാജ്യങ്ങൾക്കും സന്ദേഹം ഉണ്ട്. കാരണം സ്റ്റേഡിയത്തിലെ ജാനബാഹുല്യവും തുറസ്സായ വാതായനങ്ങളും അതിനു തടസ്സമായേക്കാമെന്നാണ് കരുതപ്പെടുന്നത്.
/sathyam/media/post_attachments/LOnBmh9Fmvf1pz2nBqFq.jpg)
ആകെ 8 സ്റ്റേഡിയമാണ് അത്യാധുനിക രീതിയിൽ ഖത്തർ ഫിഫ വേൾഡ് കപ്പ് 2022 നായി ഒരുക്കിയി രിക്കുന്നത്. ഇതിൽ 7 എണ്ണവും പുതിയ നിർമ്മിതിയാണ്. ഒരെണ്ണം പഴയതാണെങ്കിലും വലിയ മാറ്റങ്ങൾ വരുത്തി അതും പുതുക്കിപ്പണിയുകയായിരുന്നു. ഓരോ സ്റ്റേഡിയങ്ങളും തമ്മിൽ ഏകദേശം ഒരു മണിക്കൂർ നേരത്തെ ഡ്രൈവിംഗ് ദൂരം മാത്രമാണുള്ളത്.
ഇവയാണ് ആ 8 സ്റ്റേഡിയങ്ങളായും അവയിലെ സീറ്റിങ് കപ്പാസിറ്റിയും: ലുസൈൽ സ്റ്റേഡിയം (Lusail Stadium) | കപ്പാസിറ്റി: 80,000 seats, അൽ ബൈത്ത് സ്റ്റേഡിയം (Al Bayt Stadium) | കപ്പാസിറ്റി: 60,000 seats, അൽ ജനൂബ് സ്റ്റേഡിയം (Al Janoub Stadium) | കപ്പാസിറ്റി: 40,000 seats, അഹമ്മദ് ബിൻ അലി സ്റ്റേഡിയം (Ahmad Bin Ali Stadium) | കപ്പാസിറ്റി: 40,000 seats, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം (Khalifa International Stadium) | കപ്പാസിറ്റി: 40,000 seats, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം (Education City Stadium) | കപ്പാസിറ്റി: 40,000 seats, സ്റ്റേഡിയം 974 (Stadium 974) | കപ്പാസിറ്റി: 40,000 seats, അൽ തുമാമ സ്റ്റേഡിയം (Al Thumama Stadium) | കപ്പാസിറ്റി: 40,000 seats.
18 ഡിസംബറിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് വേദിയാകുന്നത് ലുസൈൽ സ്റ്റേഡിയമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us