Advertisment

ഫോട്ടോസ് ഓഫ് ദി വീക്ക്... ഈയാഴ്ചയിൽ പകർത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേറിട്ട ദൃശ്യങ്ങള്‍ കാണുക...

New Update

ഈയാഴ്ചയിൽ പകർത്തപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേറിട്ട ദൃശ്യങ്ങളാണ് ഫോട്ടോസ് ഓഫ് ദി വീക്കിൽ ഇവിടെ നൽകിയിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം അവയുടെ വിവരണങ്ങളും നൽകിയിട്ടുണ്ട്.

Advertisment

01. ഫിഫ ക്രേസ്

publive-image

ഫിഫ ലോകകപ്പ് ഫുട്ബാൾ ലഹരി വർധിച്ച മുംബൈയുടേതാണ് ചിത്രം. നവംബർ 20 മുതൽ ആരംഭിക്കുന്ന ഫിഫയുടെ ആവേശം വളരെ ഉച്ചസ്ഥായിയിലാണ്, ചില കുട്ടികൾ ഒരു ആർട്ട് സ്കൂളിന് പുറത്ത് തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരുടെ ചിത്രങ്ങൾ വരയ്ക്കുകയാണ്. ഈ കളിക്കാർ മെസ്സി, റൊണാൾഡോ മുതൽ പെലെ വരെ ഉൾപ്പെടുന്നു.

02. എയർ ഫോഴ്‌സ് പാസ്സിംഗ് ഔട്ട് ഡേ

publive-image

ചെന്നൈയിലെ താംബരം എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ കേഡറ്റുകൾ പങ്കെ ടുത്ത ചിത്രം. 2022-ൽ 841 വ്യോമസേനാകേഡറ്റുകൾ 64 ആഴ്ച നീണ്ടുനിന്ന ഈ പരിശീലനം പാസാക്കുകയു ണ്ടായി. ഈ 841 പേരിൽ 7 വിദേശ കേഡറ്റുകളും ഉൾപ്പെടുന്നു.

03. ബുദ്ധക്ഷേത്രത്തിൽ കൈകൊണ്ടെഴുതിയ പ്രാർത്ഥനകൾ

publive-image

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ജോഗിസ ബുദ്ധക്ഷേത്രത്തിൽ ആളുകൾ കൈകൊണ്ട് എഴുതിയ പ്രാർത്ഥനകൾ ക്ഷേത്രത്തിനുചുറ്റും തൂക്കിയിട്ടിരിക്കുന്നു. ഇതാണ് അവിടുത്തെ രീതി. പ്രാദേശിക ഭാഷയിൽ ഇതിനെ 'സുനെംഗ്' എന്ന് വിളിക്കുന്നു.

ചിത്രത്തിൽ കോളേജ് പ്രവേശന പരീക്ഷയെഴുതുന്ന തൻ്റെ കുട്ടിയുടെ വിജയത്തിനായി ഒരു സ്ത്രീ സുനെംഗ് എഴുതിത്തൂക്കുകയാണ്. ഈ പരീക്ഷയ്ക്കിടെ, കുട്ടികളുടെ ശ്രദ്ധ തകരാതിരിക്കാനും ഏകാഗ്രതയ്ക്കും വേണ്ടി ദക്ഷിണ കൊറിയ വ്യോമപാതവരെ അടച്ചിരുന്നു.

04. ദീപങ്ങളുടെ ഗുഹ

publive-image

ക്രിസ്മസ് ലൈറ്റ് ഷോ നടക്കുന്ന ലണ്ടനിൽ നിന്നാണ് ഈ ചിത്രം. അവിടെയുള്ള റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ഈ ഷോയിൽ ഒരു ലൈറ്റ് ടണൽ ഉണ്ടാക്കിയിട്ടുണ്ട്. മുപ്പതിനായിരത്തിലധികം ലൈറ്റുകൾ ഈ തുരങ്കം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നു. വിസിറ്റേഴ്‌സ് ഗാർഡനിൽ നടക്കുന്ന ഈ ഷോ സന്ദർശകർക്ക് സൗജന്യമായി കാണാം.

05. യുദ്ധവും ജീവനകലയും

publive-image

ഉക്രൈനിൽ റഷ്യൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചുമരുകളിൽ ബ്രിട്ടീഷ് തെരുവ് കലാകാരനായ ബാങ്ക്സി തന്റെ കലാസൃഷ്ടികൾ വരച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ പോരാട്ടത്തിന്റെയും ഐക്യത്തെയും പ്രതീകങ്ങളാണ്.

06. ജ്വലാമുഖിയുടെ ദൃശ്യചാരുത

publive-image

തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ ഏറ്റവും മനോഹര നഗരമായ പുകോണിൽ സജീവമായ വില്ലറിക്ക അഗ്നിപർവ്വതമാണ് ചിത്രത്തിൽ.

07. അവാർഡ് നേടിയ ചിത്രം

publive-image

നാച്ചുറൽ ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ മൈക്ക് ബോയ്ന്റന്റെ ഈ അതിശയ ചിത്രം അബ്‌സ്‌ട്രാക്റ്റ് വിഭാഗത്തിൽ വിജയിയായി. ഓസ്‌ട്രേലിയയിലെ ഷാർക്ക് ബേ ഓഷ്യനിൽ ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് താൻ ഈ ചിത്രം ക്ലിക്ക് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ഈ മത്സരത്തിൽ 55 രാജ്യങ്ങളിൽ നിന്നായി 1100 എൻട്രികൾ ഉണ്ടായിരുന്നു

08. 50 വർഷങ്ങൾക്കുശേഷം ചന്ദ്രനിലേക്ക്

publive-image

കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നാസ അടുത്തിടെ പുതിയ റോക്കറ്റ് വിക്ഷേപിച്ചു. 50 വർഷത്തിന് ശേഷം യുഎസ് ബഹിരാകാശ ഏജൻസി ചന്ദ്രനിലേക്കുള്ള ദൗത്യം തുടങ്ങിയിരിക്കുന്നു. നാസയുടെ ചൊവ്വാ ദൗത്യം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ് ഈ ആർട്ടെമിസ്-1 ദൗത്യം. ഈ റോക്കറ്റിലൂടെയാണ് നാസ ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയക്കുന്നത്. ബഹിരാകാശ പേടകം 42 ദിവസം കൊണ്ട് ചന്ദ്രയാത്ര പൂർണ്ണമാക്കി ഭൂമിയിലേക്ക് മടങ്ങും.

09. ഞണ്ടുകൾ കൂട്ടത്തോടെ സമുദ്രതീരത്തേക്ക്

publive-image

ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിന്റെതാണ് ചിത്രം. ചുവന്ന ഞണ്ടുകൾ ഒരു റോഡ് മുറിച്ചുകടക്കുകയാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് വലിയ ഞണ്ടുകൾ കാട്ടിൽ നിന്ന് പുറത്തു വന്ന് പ്രജനനത്തിനായി കടലിൽ പോകുന്നു. കടലിലെത്താൻ, അവർ റോഡുകൾ, ഓടകൾ, പാറകൾ എന്നിവയിലൂടെയാണ് കടന്നുപോ കുന്നത്. ഇത് വർഷാവർഷം നടക്കുന്ന ഒരു പ്രക്രിയയാണ്.

ഞണ്ടുകളുടെ ഈ യാത്ര സുഗമമാ ക്കാൻ ആസ്‌ത്രേലിയൻ സർക്കാർ എല്ലാ മുൻകരു തലുകളും വർഷാവർഷം സ്വീകരിച്ചുപോരുന്നുണ്ട്. ട്രാഫി ക്ക് നിയന്ത്രണം,കുടി വെള്ളം, ആളുകളിൽനിന്നും മറ്റുള്ള ജീവികളിൽനിന്നും സംരക്ഷണം, ലൈറ്റുകൾ ഇതിനൊക്കെയായി സെക്യൂരിറ്റി ഗാർഡുകളുൾപ്പെടെ പ്രത്യേക ഫണ്ടുതന്നെ നീക്കിവച്ചിട്ടുണ്ട്.

10. താരയിൽ താപനില മൈനസ് 10 ഡിഗ്രി

publive-image

അടുത്തിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായ റഷ്യയിലെ സൈബീരിയൻ നഗരമായ താരയാണ് ചിത്രത്തിൽ. കഴിഞ്ഞ ഒരാഴ്ചയായി ഈ നഗരത്തിലെ താപനില -10 ഡിഗ്രി സെൽഷ്യസാണ്.

Advertisment