26
Sunday March 2023
ലേഖനങ്ങൾ

ഈ വിലവർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്… വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനത്തിനുമേൽ ഇടിത്തീ പോലെയാണ് ഈ വിലവർദ്ധനയുടെ ആഘാതം വന്നു ഭവിച്ചിരിക്കുന്നത്…

പ്രകാശ് നായര്‍ മേലില
Thursday, November 24, 2022

വിലവർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്… മിൽമ പാൽവില 6 രൂപ വർദ്ധിപ്പിച്ചു… മദ്യത്തിന് 4 % വില്പനനികുതി വർധിപ്പിച്ചു…

ഇനിയും പിറകേ വരുന്നുണ്ട്, വൈദ്യുതി നിരക്ക് വർദ്ധന, ബസ് ചാർജ് വർദ്ധന, ഭൂനികുതി വർദ്ധന അങ്ങനെ ഒന്നൊന്നായി…

മിൽമ വിലവർദ്ധന ക്ഷീരകർഷകരുടെ നഷ്ടം നികത്താനാണത്രേ, മദ്യ വിലവർദ്ധന മദ്യക്കമ്പനികളിൽ നിന്നും ഈടാക്കിയിരുന്ന വിറ്റുവരവ് ടാക്സ് ഒഴിവാക്കിയതിലെ നഷ്ടം നികത്താനും. ഇതെല്ലം താങ്ങേണ്ടതും സഹിക്കേണ്ടതും ഇവിടുത്തെ സാധാരണക്കാരനും. വില വർദ്ധിപ്പിക്കും മുൻപ് ജനങ്ങളോട് ആർക്കും ആലോചിക്കേണ്ടതില്ല..

മിൽമയും ബെവ്കോയും ആവശ്യപ്പെട്ടു. മന്ത്രിമാർ മുഖ്യമന്ത്രിയെക്കണ്ടു, അദ്ദേഹം അനുമതി നൽകി, മന്ത്രിസഭ അംഗീകരിച്ചു…. കാര്യം നിസ്സാരം..

മിൽമയുടെയും ക്ഷീരകർഷകരുടെയും ബെവ്കോയുടെയും നഷ്ടം നികത്താൻ വെമ്പുന്നവർ ഉപഭോക്താവിന് ഇവയൊക്കെ കൂടിയ വിലയ്ക്ക് വാങ്ങുവാനുള്ള കഴിവുണ്ടോ എന്ന് എപ്പോഴെങ്കിലും വിലയിരുത്തിയിട്ടുണ്ടോ ?

4 പേരുള്ള ഒരു കുടുംബത്തിന് ചായക്ക്‌ മാത്രമായി അര ലിറ്റർ പാല് വാങ്ങിയാലും മാസം തുക ആയിരത്തി നുമുകളിൽ വേണം.

സർക്കാരുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഗൾഫുകാരും ബിസിനസ്സുകാരും ഒഴികെ യുള്ളവരുടെ അവസ്ഥ ഓർത്തുനോക്കുക. കഴിഞ്ഞ വിലവർദ്ധന സമയം മുതൽ പാൽ വാങ്ങാതെ കാലത്ത് വെറും കട്ടൻചായയിലേക്ക് മാറിയ പല കുടുംബങ്ങളെയും എനിക്ക് നേരിട്ടറിയാം.

മിൽമയുമായി ബന്ധപ്പെട്ട ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് അതിനുള്ള പരിഹാരം കാണാൻ വേറിട്ട വഴികളാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സർക്കാർ നോക്കേണ്ടത്.

കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി കാലിത്തീറ്റയ്ക്ക് കൂടുതൽ സബ്‌സിഡി നേടിയെടുക്കുകയും തൊഴിലുറപ്പ് പദ്ധതിയിലൂടെ തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുകയും തരിശായിക്കിടക്കുന്ന ഭൂമിയിൽ പരമാവധി നെല്കകൃഷി വ്യാപിപ്പിച്ച് കച്ചിയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.

പിൻവാതിലുകളിലൂടെയും മുൻവാതിലുകൾ വഴിയും ആയിരക്കണക്കിനുദ്യോഗസ്ഥരാണ് കൃഷിവകുപ്പിൽ അദ്ധ്വാനിക്കുന്നത് എന്ന വസ്തുത നമ്മൾ മറക്കരുത്.

വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനത്തിനുമേൽ ഇടിത്തീ പോലെയാണ് ഈ വിലവർദ്ധനയുടെ ആഘാതം വന്നു ഭവിച്ചിരിക്കുന്നത്.

നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളിൽ ഒന്നുപോലും ലാഭത്തിലാക്കാൻ സർക്കാരിന് കഴിഞ്ഞി ട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലുമാണ് ഇതൊന്നും നേരെയാകാത്തതിനുള്ള പ്രധാന കാരണങ്ങൾ.

മദ്യത്തിന്റെ കാര്യം തന്നെ നോക്കാം. ഉദാഹരണമായി 750 മി.ലിറ്റർ വരുന്ന ഓള്‍ഡ് മങ്ക് റമ്മിന് കേന്ദ്രഭരണ പ്രദേശമായ മാഹിയിലും ഗോവയിലും 250 രൂപയാണ് വില. മഹാരഷ്ട്രയിൽ 500 രൂപ. പഞ്ചാബിലും ഇതാണ് വില. തമിഴ്നാട്ടിൽ 560 രൂപ. കർണ്ണാടകയിൽ 568 രൂപ.

എന്നാൽ കേരളത്തിൽ ഓള്‍ഡ് മങ്ക് റം ബീവറേജ് ഔട്ട്ലെറ്റുകളിൽ 750 മില്ലിക്ക് വില 960 രൂപയാണ്. അതായത് മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ഇരട്ടിയിലും അധികം. മദ്യത്തിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനം കേരളമാണ്.

തീർന്നില്ല ഓള്‍ഡ് മങ്ക് റം 750 മില്ലി കേരള സർക്കാർ മദ്യ കമ്പനികളിൽ നിന്നും വാങ്ങുന്ന വിലകൂടി അറിയണം വെറും 71 രൂപ 67 പൈസ. അതായത് ഒരു കുപ്പി മദ്യത്തിൽനിന്നും സർക്കാരിനുലഭിക്കുന്ന ലാഭം 888.33 രൂപ. അപാരമായ പകൽക്കൊള്ളയാണിത്. അപ്പോഴും ഇത് നഷ്ടത്തിലാണത്രേ. ഇപ്പോൾ 4 % കൂട്ടിയിരിക്കുന്നതും ഈ നഷ്ടം നികത്തലിന്റെ ഭാഗമാണ്.

എന്തിനാണ് ഇങ്ങനെയൊരു ഭരണം ? പൊതുഖജനാവിനു നഷ്ടം വരാത്ത തരത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗ്ഗങ്ങളും വഴികളുമാണ് സർക്കാരുകൾ കണ്ടുപിടിക്കേണ്ടത്.

റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നത് ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന തരത്തിൽ വിലവർധിപ്പിച്ചുകൊണ്ടല്ല മറിച്ച് അഴിമതിക്ക് അറുതി വരുത്തുകയും, അനാവശ്യ ചെലവുകൾ പൂർണ്ണമായി നിയന്ത്രിച്ചും , പ്രസക്ത മല്ലാത്ത സബ്‌സിഡികൾ ഒഴിവാക്കിയും എല്ലാ രംഗത്തും പരമാവധി സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയുമാണ് ചെയ്യേണ്ടത്. വികസിതരാജ്യങ്ങൾ ഈ മാർഗമാണ് അവലംബിക്കുന്നത്.

ഇതൊക്കെ സാധ്യമാകണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾപോലെ സൗഹാർദ്ദപരമായ ഒരു വ്യാവസായിക – തൊഴിൽ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്. ഇപ്പോഴത്തെ നിലയിൽ അതിനുള്ള സാദ്ധ്യത വളരെ വിരളമാണെന്നുതന്നെ പറയേണ്ടിവരും.

More News

ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലി​ക​ൾക്കു​ള്ള നാ​ലു ശ​ത​മാ​നം ഒബിസി സം​വ​ര​ണം കർണാടക സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ്‌ അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. സെ​ക്ട​ർ ഏ​ഴി​ലാ​ണ് തീപിടിത്തമുണ്ടായത്. തീ ​ഉ​ട​നെ അ​ണ​യ്ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നാ​ണ് ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം ഇ​ള​ക്കി വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 12 ദി​വ​സം നീ​ണ്ടു​നി​ന്ന തീ​പി​ട​ത്ത​ത്തി​നു ശേ​ഷം വീ​ണ്ടും തീ ​പ​ട​ർ​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ്‌ തുറക്കാനായത്. ഉച്ചയ്ക്ക് […]

എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]

ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]

ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും […]

error: Content is protected !!