25
Saturday March 2023
ലേഖനങ്ങൾ

തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കാൻ ഒരു ചർച്ച് നൽകിയ പിന്തുണ ഇന്നത്തെ തലമുറ അറിയണം…

പ്രകാശ് നായര്‍ മേലില
Thursday, November 24, 2022

തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കാൻ ഒരു ചർച്ച് നൽകിയ പിന്തുണ ഇന്നത്തെ തലമുറ അറിയണം.. ആരാധനാലയങ്ങളുടെ പേരിൽ പരസ്പ്പരം പടവെട്ടുന്ന ഇക്കാലത്ത് ഒരു ബിഷപ്പിന്റെ നേതൃത്വത്തിൽ ആ ചർച്ചിലെ മുഴുവൻ അനുയായികളുടെയും പിന്തുണ യോടെ തങ്ങളുടെ ചർച്ച് നിലനിന്ന അതേ സ്ഥലം ഒരു റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി വിട്ടുനൽകിയ ത്യാഗോജ്വലമായ ചരിത്രം തലമുറകൾക്കു പാഠവും പ്രചോദനവുമാണ്.

അവിടെനിന്നാണ് 1963 നവംബർ 21 വൈകിട്ട് 6.25 ന് അമേരിക്ക നമുക്ക് തന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അന്തരീക്ഷത്തി ലേക്ക് കുതിച്ചുപാഞ്ഞത്. കൗതുകകരമാണ് ആ ചരിത്രം.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഇന്ത്യന്‍ സ്പേസ് റിസെര്‍ച്ച് ഓര്‍ഗനൈസേഷന്‍ (Indian Space Research Organization – ISRO/ഇസ്രോ) ആണെന്ന് നമുക്കറിയാം. ആദ്യ റോക്കറ്റ് ആകാശത്തിലേക്കു ഉയരുമ്പോൾ ഇസ്രോ എന്ന സ്ഥാപനം പിറവികൊണ്ടിട്ടില്ല.

ആദ്യ റോക്കറ്റ് വിക്ഷേപണം കാണുന്ന ആളുകൾ

ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (Indian national committee for space research അഥവാ INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ആറ്റോമിക്ക് എനർജി കമ്മീഷൻ ചെയർമാൻ ഹോമി ഭാഭയും ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭാ യിയുമായിരുന്നു INCOSPAR ന്റെ ശില്പികൾ.

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപ ണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കരുനാഗപ്പിള്ളി എന്നീ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി.

അന്ന് നിലനിന്ന തുമ്പ സെൻറ് മേരി മഗ്ദലന പള്ളി

തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടുത്തെ സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്ദുൽകലാം ഉൾപ്പെടെ യുള്ളവർ ചർച്ചിലെ ബിഷപ് പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോദ്ധ്യപ്പെ ടുത്തി.

കാര്യങ്ങളെല്ലാം ഏകാഗ്രചിത്തനായി കേട്ട ബിഷപ്പ് അടുത്ത ഞായറാഴ്ച വൈകിട്ട് തന്നെ വന്നുകാണാൻ അവരോട് നിർദ്ദേശിച്ചു. ആ ഞായറാഴ്ച പള്ളിയിലെത്തിയ വിശ്വാസികളോട് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം തന്നെ വന്നുകണ്ട വിവരവും ചർച്ചുൾപ്പെടുന്ന പ്രദേശം ശാസ്ത്രവികസനത്തിനായി രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ ആവശ്യകതയും ബിഷപ്പ് ഹൃദയഹാരിയായി അനുയായികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതിന്റെ വിവരണം ഡോക്ടർ എപിജെ അബ്ദുൽ കലാം തൻ്റെ ‘Ignited Minds’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

“ശാസ്ത്രം മാനവജീവനെ നിയന്ത്രിക്കുന്ന സത്യത്തെയാണ് തേടുന്നത്. മതം ആദ്ധ്യാത്മകമാണ്. രണ്ടും ഈശ്വരന്റെ പ്രഭാവത്തിലാണ് നിലനിൽക്കുന്നത്. മക്കളേ, അതുകൊണ്ടുതന്നെ ദൈവത്തിന്റെ ഈ ആലയം നമ്മൾ ശാസ്ത്രലോകത്തിനായി കനിഞ്ഞു നൽകണം.” ബിഷപ്പ് പീറ്റർ ബെർണാഡ് പെരേരയുടെ ഈ വാക്കുകൾ വിശ്വാസികൾ നെഞ്ചോടണച്ചു.. ചർച്ചുൾപ്പെടുന്ന സ്ഥലം അവർ തുറന്ന മനസ്സോടെ സർക്കാരിന് വിട്ടുനൽകി.

അന്ന് തുമ്പ ഒരു ചെറിയ ഗ്രാമമായിരുന്നു. മീൻപിടുത്ത മായിരുന്നു അവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. അവിടുത്തെ മഗ്ദലന മറിയം പള്ളി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറി.

വിക്രം സാരാഭായ്, ഹോമിഭാഭ എന്നിവർ

തുടർന്ന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി അറുനൂറേക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.വളരെ പരിമിതമായ സാഹചര്യ ങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ (Thumba Equatorial Rocket Launching Station അഥവാ TERLS) പ്രവർത്തനം തുടങ്ങി.

അവിടെനിന്നും ഒഴിഞ്ഞുപോയ വിശ്വാസികൾക്കായി മറ്റൊരു ഗ്രാമത്തിൽ 100 ദിവസം കൊണ്ട് പുതിയ പള്ളി പണിതുനൽകി അവരെയെല്ലാം അവിടെ പുനരധിവസിപ്പിച്ചു. 1960 കളിൽ തുമ്പ ഏറെ പരിമിതികളുള്ള ഒരു പ്രദേശമായിരുന്നു. ഒരു കാൻറീൻപോലും അവിടെയുണ്ടായിരുന്നില്ല.

ശാസ്ത്രജ്ഞർ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയാണ് ചായയും പ്രാതലും കഴിച്ചിരുന്നത്. ഉച്ചഭക്ഷണവും ഈ വരവിൽത്തന്നെ കൊണ്ടുപോകും. ആകെ അനുവദിച്ചിരുന്ന ഒരു ജീപ്പ് എപ്പോഴും തിരക്കിലുമാകും.

കടൽത്തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങളും പേലോഡുകളും എത്തിച്ചിരുന്നത് സൈക്കിളുകളിലും കാളവണ്ടികളിലുമായിരുന്നു. വളരെ കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തുമാണ് ഇന്ത്യയുടെ ആദ്യറോക്കറ്റ് 27 അടി ഉയരമുണ്ടായിരുന്ന ‘നിക് അപ്പാച്ചെ’ അവർ 1963 നവംബർ 21 ന് അന്തരീക്ഷത്തിലേക്ക് വിജയകരമായി തൊടുത്തുവിട്ടത്.

അന്തരീക്ഷത്തിൽ 180 കിലോമീറ്റർ ഉയരത്തിൽ നിന്നും അന്തരീക്ഷപഠനത്തിനായി നിരവധി ചിത്രങ്ങൾ അന്ന് പകർത്തപ്പെടുകയും ചെയ്തു. അതിനു ശേഷം ഇതുവരെ നൂറിന് മേൽ വിക്ഷേപണങ്ങൾ ഇസ്രോ നടത്തിക്കഴിഞ്ഞു. ഒരൊറ്റ വിക്ഷേപണത്തിൽ നൂറ്റിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ റെക്കോഡ് ഇട്ടിട്ടുണ്ട്.

ഈ എല്ലാ വിജയങ്ങ ളുടെയും തുടക്കം 1963 നവംബർ 21 ന്നു കുതിച്ചുയർന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇരുപത്തിയേഴ് അടി മാത്രമുള്ള ആ റോക്കറ്റിൽ നിന്നുമായിരുന്നു.

അന്ന് തുമ്പ സെൻറ് മേരി മഗ്ദലന പള്ളിയിലെ ശാസ്ത്ര സ്നേഹിയായ ബിഷപ്പിന്റെ വിശാലമനസ്കതയും അനുയായികളുടെ പൂർണ്ണസമ്മതവും ഒന്നുകൊണ്ടു മാത്രമാണ് ഇത്തരമൊരു ബൃഹത്തായ സ്ഥാപനം ഭാവിതലമുറയുടെ നന്മക്കായി അവിടെ പടുത്തുയർ ത്താൻ കഴിഞ്ഞതെന്ന സത്യം എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്.

-പ്രകാശ് നായര്‍ മേലില

More News

ചെ​റു​തോ​ണി: അ​യ​ൽ​വാ​സി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ പൊലീസ് പിടിയിൽ. ക​ന​ക​ക്കു​ന്ന് സ്വ​ദേ​ശി തേ​വ​ർ​കു​ന്നേ​ൽ ടി​ജോ ജോ​ൺ (34)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​രി​ക്കാ​ശേ​രി പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്. ക​ഴി​ഞ്ഞ ജ​നു​വ​രി 15-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ർ​ത്തി​ത​ർ​ക്ക​ത്തെ ​തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ ഇയാൾ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ക്കാ​തെ വ​ന്ന​തി​നാ​ൽ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ബെംഗലുരു: മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം റദ്ദാക്കി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കർണാടകത്തിലെത്തും. ബെംഗളുരുവിൽ കെ ആർ പുരം മുതൽ […]

മു​ട്ടം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ സംഭവത്തിൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ഴി​ക്ക​ൽ​ത​റ ശ്രീ​കാ​ന്ത് (30) ആ​ണ് അറസ്റ്റിലായത്. മു​ട്ടം പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. ശ​ങ്ക​ര​പ്പ​ള്ളി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. കു​ട​യ​ത്തൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ​നി​ന്നു ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണ് മു​ട്ട​ത്ത് എ​ത്തി​ച്ച് ജ​ലാ​ശ​യ​ത്തി​ൽ ത​ള്ളി​യ​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ടാ​ങ്ക​ർ ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യത്തിൽ വി​ട്ട​യ​ച്ചു. പി​ടി​ച്ചെ​ടു​ത്ത ടാ​ങ്ക​ർ കോ​ട​തി​ക്കു […]

കൊച്ചി: ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുമായി ബിപിസിഎൽ.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ  ബിപിസിഎൽ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് 110 ചാർജിംഗ് സ്റ്റേഷനുകളാണ് തുറക്കുക. കേരളത്തിൽ മൂന്ന് ഇടനാഴികളിലായി 19 ചാർജിംഗ് സ്റ്റേഷനുകളാണ് തുറക്കുക. കർണാടകത്തിൽ 33 ഉം തമിഴ്നാട്ടിൽ 58  ഉം ഇന്ധന സ്റ്റേഷനുകളിലായാണ് ചാർജിംഗ് പോയിന്‍റ്. മൊത്തം അയ്യായിരം കിലോമീറ്ററിന് ഇടയിൽ 110 വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണ് തുടങ്ങുക. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒന്നാമത്തെ വൈദ്യുത ഇടനാഴി. കോഴിക്കോട്-വയനാട്, എറണാകുളം-തൃശ്ശൂർ-പാലക്കാട് എന്നീങ്ങനെയാണ് മറ്റ് രണ്ടെണ്ണം. പ്രധാന […]

ഇടുക്കി: അരിക്കൊമ്പനെ തളയ്ക്കാനായി രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണെത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും. ഹർജി പരിഗണിക്കുന്ന 29 ആം തിയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടി ഉണ്ടാകൂ. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും. ഹൈക്കോടതിയിൽ സമർപ്പിക്കാനിയി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ […]

ഡൽഹി: ആയിരക്കണക്കിന് ദൂരദർശിനികളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ ‘നൈറ്റ് ലൈറ്റുകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് നാസ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ ഇരുണ്ട വശത്തെ ഇതിൽ കാണാം. രാത്രി സമയത്തെ ഭൂമിയുടെ ഈ ചിത്രം ഗ്രഹത്തിലുടനീളമുള്ള മനുഷ്യവാസത്തിന്റെ പാറ്റേണുകളുടെ വ്യക്തമായ കാഴ്ച നൽകുന്നതാണെന്ന് നാസ വ്യക്തമാക്കി. മനുഷ്യർ എങ്ങനെയാണ് ഗ്രഹത്തെ രൂപപ്പെടുത്തുന്നതെന്നും ഇരുട്ടിൽ പ്രകാശത്തെ കൊണ്ടുവരുന്നതെന്നും വ്യക്തമാക്കുന്ന മനോഹര ചിത്രമാണിത്.

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതികളെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിയെ പൂട്ടാൻ ഉറച്ച് വിജിലൻസ്. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി വേലായുധൻ നായർ എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും. ഇക്കാര്യം വിജിലൻസ് ഡിവൈ.എസ്.പി കോടതിയെ അറിയിക്കാൻ തീരുമാനമായി. തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണന്റെ അനധികൃത സ്വത്ത് കേസ് വേലായുധൻ നായർ ഒതുക്കിതീർത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഡിവൈ.എസ്.പി ശ്യാംകുമാറിനാണ് […]

നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്… റംസാന്‍ ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു തവണ കഴിച്ചവര്‍ പിന്നീടൊരിക്കലും മറന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ വിഭവത്തെ പറ്റി. അറേബ്യയില്‍ നിന്ന് മുഗള്‍ കാലഘട്ടത്തില്‍ കപ്പലേറി ഹൈദരാബാദില്‍ വന്നിറങ്ങിയ ‘ഹലീം’. ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍. ഇന്ത്യയിലത്തിയപ്പോള്‍ സ്വാഭാവികമായും ഹലീമിന്റെ രൂപത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നു. നമ്മള്‍ നമ്മുടെ തനത് മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് […]

തിരുവനന്തപുരം: നാട്ടിലെ നിയമവും ചട്ടവും ഗവർണർക്ക് ബാധകമല്ലേ? സർക്കാർ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യമാണിത്. നിയമപ്രകാരം സംസ്ഥാനത്തെ സർവകലാശാലകളുടെ തലവനാണ് ഗവർണർ. ചാൻസലർ എന്ന രീതിയിലുള്ള തന്റെ അധികാരം ഉപയോഗിക്കുന്നത് സർവകലാശാലാ ചട്ടങ്ങൾ പാലിച്ചായിരിക്കണമെന്നു മാത്രം. മുൻപ് ഗവർണർമാർ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് സർവകലാശാലകളിലെ നിരവധി തെറ്റായ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. മിക്കതിനും കോടതികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കിട്ടിയിട്ടുമുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഹൈക്കോടതി തുടരെത്തുടരെ റദ്ദാക്കുകയാണ്. […]

error: Content is protected !!