/sathyam/media/post_attachments/gbT229aRme1CA3NJcdzS.jpg)
ഇന്ന് വെളുപ്പിന് പ്രാദേശിക സമയം 3.30 ന് ആസ്‌ത്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ സ്ത്രീപുരുഷന്മാരടങ്ങിയ 2,500 ഓളം പേർ പൂർണ്ണ നഗ്‌നരായി ഒരു കലാസൃഷ്ടിക്കുവേണ്ടി (Art work) പോസ് ചെയ്യുകയുണ്ടായി.
/sathyam/media/post_attachments/dP5hqDbxQF8M888jc6v7.jpg)
വ്യാപകമാകുന്ന സ്കിൻ ക്യാൻസറിനെ കുറിച്ചുള്ള അവബോധ പ്രചാരണത്തിനാണ് ഈ കലാസൃഷ്ടി തയ്യറാക്കുന്നത്.
/sathyam/media/post_attachments/0ezycbbcICRpg4bSQy5h.jpg)
അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കി ന്റെ നേതൃത്വത്തിലുള്ള ടീമാണ് കടൽത്തീരത്ത് നഗ്നരായ ആളുകളുടെ വിവിധ പോസുകളിലുള്ള ചിത്രമെടുത്തത്.
/sathyam/media/post_attachments/6tKUlu12Y6FayDQAuQfu.jpg)
ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങളിൽ നിന്ന് കലാപരമായ നഗ്നചിത്രങ്ങൾ എടുക്കുന്നതിൽ പ്രശസ്തനാണ് ട്യൂണിക്ക് എന്ന ഫോട്ടോഗ്രാഫർ.
/sathyam/media/post_attachments/ivGs8jV2oqxSEyhNTS4I.jpg)
ഓസ്‌ട്രേലിയൻ ജനതയെ പതിവായി ചർമ്മ പരിശോധനകൾ നടത്താൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
/sathyam/media/post_attachments/UxMiLu2GEGVaxbvwTX5H.jpg)
വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിന്റെ കണക്കനുസ രിച്ച്, സ്കിൻ ക്യാൻസറിന്റെ കാര്യത്തിൽ ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ഓസ്ട്രേലിയയാണ്.
/sathyam/media/post_attachments/aBeYt1ybo2O5dFjb9oDP.jpg)
പരിപാടിയിൽ പങ്കെടുത്ത 77 കാരനായ ബ്രൂസ് ഫിഷർ വാർത്താ ഏജൻസികളോട് പറഞ്ഞത് : "ഇതൊരു നല്ല ആശയമാണെന്ന് തീർച്ചയായും ഞാൻ കരുതുന്നു. മാത്രവുമല്ല ബോണ്ടി ബീച്ചിൽ വിവസ്ത്രനാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ഇഷ്ടമുള്ള കാര്യമാണ് " എന്നായിരുന്നു. (VS)
-പ്രകാശ് നായര്‍ മേലില