ധാരാവിയുടെ മുഖഛായ മാറുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി ഇനി റിക്കാർഡുകളിൽ മാത്രം... ധാരാവി റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയത് 5069 കോടി രൂപയ്ക്ക് !

New Update

publive-image

ധാരാവിയുടെ മുഖഛായ മാറുന്നു... ഏഷ്യയിലെ ഏറ്റവും വലിയ ചേരി ഇനി റിക്കാർഡുകളിൽ മാത്രം... ധാരാവി റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയത് 5069 കോടി രൂപയ്ക്ക് ! താമസക്കാരും ജോലിക്കാരുമുൾപ്പെടെ 7 മുതൽ 10 ലക്ഷം വരെ ജനസംഖ്യ. ബിസിനസ് കം റസിഡന്‍ഷ്യല്‍ കം വെയര്‍ഹൗസ് ഏരിയ (Business-cum-residential-cum-warehouse area) എന്ന രീതിയിലറിയപ്പെടുന്ന ധാരാവിയിൽ 15000 ത്തോളം ഒറ്റമുറി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.

Advertisment

5000 ത്തിലധികം സ്ഥാപനങ്ങളും ഇവിടെ നിലവിലുണ്ട്. ഇവിടുത്തെ ഉല്പന്നങ്ങൾ മിഡിൽ ഈസ്റ്റ്, യൂറോപ്പ്,അമേരിക്ക എന്നീ രാജ്യങ്ങളി ലേക്കുവരെ കയറ്റി അയയ്ക്കുന്നുണ്ട്. കേവലം 2.1 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ സ്ഥലത്തിൻ്റെ വിസ്തൃതി.

അടുത്ത 17 വർഷംകൊണ്ടാണ് ഈ പുനരധിവാസ പദ്ധതി പൂർത്തിയാകുക. ബഹുനില ഫ്ളാറ്റുകളിലേക്ക് ധാരാവിയിലെ മുഴുവൻ നിവാസികളെയും സ്ഥിരമായി പുനരധിവസിപ്പിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

publive-image

മാട്ടുംഗയിൽ റെയിൽവേയോട് മഹാരാഷ്ട്ര സർക്കാർ 800 കോടി രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയ 45 ഏക്കർ ഉൾപ്പെടുന്ന 106 ഹെക്ടർ സ്ഥലമാണ് ധാരാവിയുടെ പുനരധിവാസത്തിന് സർക്കാർ നീക്കിവച്ചിരിക്കുന്നത്. ധാരാവിയിലെ ചേരി മുഴുവനായും ഇല്ലാതായിക്കഴിയുമ്പോൾ മുംബൈയുടെ ഹൃദയഭാഗത്ത് ഒരു കോടി ചതുരശ്ര അടിയിലധികം സ്ഥലമാണ് സർക്കാരിന് ലഭിക്കാൻ പോകുന്നത്.

അദാനിയുടെ ബിഡ് ഫയൽ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ജോലികൾക്ക് ആരംഭമാകും.

Advertisment