ഉപരിപഠന കോഴ്സുകൾക്ക് ചേർന്നതിനുശേഷം വേറൊരു കോളേജിലേക്ക് മാറിച്ചേരുകയാണെങ്കിൽ അടച്ച പണം തിരികെ ലഭിക്കുമോ ? മാതാപിതാക്കൾക്കുണ്ടായ കോവിഡ് കാല സാമ്പത്തിക ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ യുജിസി ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
2022-23 അദ്ധ്യയന വർഷത്തിൽഒരു കോളേജിൽ അഡ്മിഷൻ എടുത്തതിനുശേഷം വേറൊരു കോളേജിൽ ചേരുകയൊ, നിലവിലെ അഡ്മിഷൻ 31/10/22 ന് മുൻപ് ക്യാൻസൽ ചെയ്യുകയോ ചെയ്യുകയാണെന്ന കാര്യം രേഖാമൂലം പ്രവേശനം ലഭിച്ച കോളേജിൽ അറിയിച്ചിട്ടുണ്ടെങ്കിൽ, അഡ്മിഷൻ ഫീസ് മുഴുവനായി വിദ്യാർത്ഥിക്ക് നൽകേണ്ടതാണ്. അതായത് സീറോ ക്യാൻസലേഷൻ ചാർജ്.
1/11/22 മുതൽ 31/12/22 വരെയുള്ള കാലയളവിൽ അഡ്മിഷൻ കാൻസൽ / മൈഗ്രേഷൻ എന്നിവ ചെയ്യുകയാണെങ്കിൽ അഡ്മിഷൻ ഫീസിൽ നിന്ന് 1000 രൂപ മാത്രമേ ക്യാൻസലേഷൻ ഫീസായി എടുക്കാവൂയെന്ന് വ്യക്തമാക്കി യുജിസി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, യൂണി വേഴ്സിറ്റികൾക്കും D. O NO2-71/22(CCP-II) dtd 2/8/22 എന്ന നമ്പറിൽ ഉത്തരവ് നൽകിയിട്ടുണ്ട്.
വിദ്യാർഥികൾക്കുണ്ടാകുന്ന പരാതികൾ യൂണിവേഴ്സിറ്റി പരാതി പരിഹാര ഫോറത്തിലും, യുജിസിക്കും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
– തയ്യാറാക്കിയത് Adv. K. B Mohanan ( CONSUMER COMPLAINTS AND PROTECTION SOCIETY)
മലപ്പുറം: പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച ജില്ല മലപ്പുറമാണ്. കൂടുതൽ എ പ്ലസ് നേടിയ ജില്ലയും മലപ്പുറം തന്നെ. ഇനി വിജയികളും അവരുടെ രക്ഷിതാക്കളും പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള നടപടികളിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവുമധികം പ്രയാസവും ടെൻഷനും അനുഭവിക്കുന്ന സന്ദർഭം കൂടിയാണിത്. 70 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കരായ മക്കൾക്കുപോലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ സങ്കടപ്പെടുന്ന കാഴ്ചക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജില്ല […]
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങൾ. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡൽഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീർ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് […]
ധര്‍മ്മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ ഇഷ്ടതാരമാണ്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും എത്തിയ അദ്ദേഹം പിന്നീട് മിനിസ്‌ക്രീനിലും സിനിമകളിലും ശ്രദ്ധേയനായി മാറി. ഒരിടയ്ക്ക് മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇപ്പൊ, അധികം സിനിമയിൽ ഒന്നും കാണുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മനഃപൂർവ്വം സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തതാണെന്നും ധര്‍മജന്‍ പറയുന്നു. താനില്ലെങ്കിലും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും പെട്ടന്ന് ആളെ കിട്ടുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു. […]
എല്ലാ കാർ നിർമ്മാതാക്കളും ഇലക്ട്രിക് സെഗ്മെന്റിൽ തങ്ങളുടെ പുതിയ ഐഡിയകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ഹോളിവുഡ് സിനിമാ ശൈലിയിലുള്ള ആഡംബര കാർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ അവിനിയ എന്നാണ് ഈ തകർപ്പൻ കാറിന്റെ പേര്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവിനിയ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. സ്റ്റൈലിഷും സുഗമവുമായ പ്രീമിയം എംപിവി ലുക്കിലുള്ള അവിന്യ ഇവി കണ്‍സെപ്റ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. കാർ പൂർണമായി ചാർജ്ജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ […]
കുവൈറ്റ്: സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണമെന്ന് പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ . രാജ്യത്തെ കേന്ദ്രത്തില്‍ രണ്ടു ലക്ഷത്തി പതിനേഴായിരം തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റാതിരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റാതിരിക്കുന്ന സിവില്‍ ഐഡി ഉടമകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായും കാര്‍ഡ് നശിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.
സസ്യങ്ങളും സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് വീഗൻ ഡയറ്റ്. പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, മാംസം, ചിക്കൻ, മത്സ്യം, കക്കയിറച്ചി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ വീഗൻ ഡയറ്റിൽ കഴിക്കുന്നില്ല. ഗവേഷണത്തിലും പരിശോധനയിലും മൃഗങ്ങളെ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ഏത് തരത്തിലുള്ള മൃഗ ചൂഷണത്തിനും വീഗൻ ഡയറ്റ് എതിരാണ്.വീഗൻ ഡയറ്റ് നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ്, ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കേണ്ടതുണ്ട്. വീഗൻ ഡയറ്റിന്റെ ഗുണങ്ങൾ ഇവയാണ്; ശരിയായ രീതിയിൽ നടപ്പിലാക്കുന്നിടത്തോളം കാലം വീഗൻ ഡയറ്റിന് നിരവധി ഗുണങ്ങളുണ്ട്. […]
നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷവാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോര താമസിക്കുന്ന പിന്നോക്ക വിഭവങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ […]
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ നിന്ന് മാറി നില്‍ക്കുക. അമിതമായി പരിഭ്രമിക്കുന്നത് ദോഷകരമായി ബാധിക്കും. കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം […]
ഡല്‍ഹി; ടിപ്പു സുൽത്താന്റെ കൈവശമുണ്ടായിരുന്ന അപൂർവ തോക്ക് മറ്റൊരു രാജ്യത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞ് ബ്രിട്ടൻ. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഈ തോക്ക് 1793നും 1794നും ഇടയിലാണ് നിർമിച്ചിട്ടുള്ളത്. 138 സെന്റീമീറ്റർ നീളമുള്ള തോക്ക് സ്വർണവും വെള്ളിയും പതിച്ചിട്ടുണ്ട്. തോക്കിൽ അതു നിർമിച്ച അസദ് ഖാൻ മുഹമ്മദിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം പൗണ്ട് ( ഏകദേശം 20.3 കോടി രൂപ) കൽപിക്കുന്ന തോക്ക് ബ്രിട്ടനിലെ സ്ഥാപനത്തിനുതന്നെ ലേലത്തിൽ കൊടുക്കാൻ വേണ്ടിയാണിത്. ടിപ്പുവിനെ വധിച്ചശേഷം ബ്രിട്ടിഷ് സൈന്യം […]