യേശുക്രിസ്തു ജനിച്ചതിന്റെ എട്ടാം ദിവസം അഗ്രചർമ്മ പരിച്ഛേദനം ചെയ്യപ്പെട്ടു. എന്നാൽ അദ്ദേഹത്താൽ സ്ഥാപിതമായ ക്രിസ്തീയ സമൂഹം ഈ ആചാരം അപ്പാടെ ഉപേക്ഷിച്ചു… എന്തുകൊണ്ട് ?
പഴയ പല ആചാരങ്ങളും പാരമ്പര്യങ്ങളും ഇപ്പോഴും ജൂതന്മാരും ക്രിസ്ത്യാനികളും പങ്കിടുന്നുണ്ട്. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാന ദിവസങ്ങളിലെ കൂട്ട ആരാധന. എന്നാൽ യഹൂദരെപ്പോലെ എന്തു കൊണ്ടാണ് ക്രിസ്ത്യാനികൾ തങ്ങളുടെ നവജാത ശിശുക്കളെ അഗ്രചർമ്മ പരിച്ഛേദനം അഥവാ സുന്നത്ത് ചെയ്യാത്തത് ? ഇതിനുള്ള ഉത്തരം ബൈബിളിൽ തന്നെ കാണാവുന്നതാണ്.
ബൈബിളിലെ ‘പുതിയ നിയമം’ അനുസരിച്ച്, യഹൂദമതത്തിനു വ്യത്യസ്തമായി ക്രിസ്തുമതത്തിൽ പരിച്ഛേദനയെക്കുറിച്ചുള്ള വിരുദ്ധ വീക്ഷണം ദൃശ്യമാണ്. മോശെയുടെ നിർദ്ദേശ പ്രകാരമുള്ള അഗ്രചർമ്മ പരിച്ഛേദനം അവസാനിപ്പിച്ചത് ക്രിസ്തുവാണ്.
എഡി 50 ൽ ഈ വിഷയത്തിൽ വിശുദ്ധ പൗലോസും വിശുദ്ധ പത്രോസും തമ്മിൽ കടുത്ത സംവാദം നടന്നതായും, ഇതായിരുന്നു സഭയുടെ ആദ്യ സ്ഥാപന വിവാദമെന്നുമാണ് ഉറുഗ്വേയിലെ കാത്തലിക് യൂണി വേഴ്‌സിറ്റിയുടെ മതതത്ത്വശാസ്ത്ര പ്രൊഫസർ മാഗിയേൽ പാസ്റ്റോറിനോ പറഞ്ഞത്.
വിശുദ്ധ പൗലോസിന് അന്നുവരെ സെന്റ് എന്ന വിശുദ്ധ പദവി ലഭിച്ചിരുന്നില്ല, അദ്ദേഹം അറിയപ്പെട്ടിരുന്നത് പോൾ ഓഫ് ടാർസസ് എന്ന പേരിലായിരുന്നു. പൗലോസ് തുടക്കത്തിൽ ഒരു ഫരിസേയനായിരുന്നു, അതായത് മോശെയുടെ (മോസസ്) ശരിയത്തിന്റെ (നിയമം) നിയമജ്ഞനായിരുന്നു. അന്ന് ക്രിസ്തുവിന്റെ അനുയായികളെ പലതരത്തിൽ അക്കൂട്ടർ ഉപദ്രവിക്കുമായിരുന്നു.
എന്നാൽ പിന്നീട് ബൈബിൾ അനുസരിച്ച്, പൗലോസിന് മാറ്റമുണ്ടാകുകയും ക്രിസ്തുദേവൻ്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തുപോന്നു.
അന്നുവരെ, യഹൂദമതം ലോകത്ത് ഏകദൈവത്തെ ആരാധിക്കുന്ന ഒരേയൊരു മതമായിരുന്നു, ഗ്രീക്കുകാരും റോമാക്കാരും ഈജിപ്തുകാരും അക്കാലത്ത് പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു.
യഹൂദ മതവിശ്വാസപ്രകാരം ദൈവം അബ്രഹാമിനോട് (ഇബ്രഹിമിനോട്) പറഞ്ഞു, “നിങ്ങളിൽ എല്ലാ പുരുഷന്മാരും പരിച്ഛേദന ചെയ്യപ്പെടണമെന്ന ഞാനും നിങ്ങളും നിങ്ങളുടെ സന്തതികളും തമ്മിലുള്ള ഉടമ്പടി നിങ്ങൾ അനുസരിക്കണം.” എന്നതാണ്. അത് അണുകിട തെറ്റാതെ അവർ ഇന്നും പാലിച്ചുപോരുന്നു.
ജനനേന്ദ്രിയത്തിൽ നിന്ന് അഗ്രചർമ്മം നീക്കം ചെയ്യുന്ന ആചാരത്തെ സുന്നത്ത് അഥവാ പരിച്ഛേദനം എന്ന് വിളിക്കുന്നു, അത് ഭൂമിയിൽ മതങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശസ്ത്രക്രിയയാണിത്. ഇതിനെക്കുറിച്ച് വിശദമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും, പീഡിയാട്രിക് (ശിശു) ശസ്ത്രക്രിയാ വിദഗ്ദ്ധൻ അഹമ്മദ് അൽ സലിമിന്റെ ‘ആൻ ഇല്ല സ്ട്രേറ്റഡ് ഗൈഡ് ടു പീഡിയാട്രിക് യൂറോളജി’ എന്ന പുസ്തകമനുസരിച്ച്, ഇത് 15,000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ ആരംഭിച്ചതായി കരുതപ്പെടുന്നു.
ശുചീകരണം മുതൽ പ്രായപൂർത്തിയാകുന്നതുവരെയുള്ള വിവിധ കാരണങ്ങളാൽ എത്ര സമൂഹങ്ങൾ പരിച്ഛേദനം തുടർന്നുവെന്ന് അൽ സലിം വിശദീകരിക്കുന്നു. ഇതിന്റെ ഉദ്ദേശ്യം ദൈവത്തെ പ്രീതിപ്പെടുത്തുക അല്ലെങ്കിൽ അവരുടെ സാംസ്കാരിക സ്വത്വം പ്രകടിപ്പിക്കുക എന്നതായിരുന്നു.
ശുചിത്വത്തിന്റെ ചില മാർഗ്ഗങ്ങളിൽ അവർക്ക് നിയമനിർമ്മാണം നടത്തേണ്ടി വന്നപ്പോൾ, മതം അതിനും ഉപയോഗിച്ചു, കാരണം നിയമം ദൈവത്തിന്റെ നിയമമാണ്, മറ്റൊരു നിയമവുമില്ല” എന്നതായിരുന്നു അടിസ്ഥാനം.
യഹൂദമതം ഈ ആശയം നിരാകരിക്കുന്നില്ല, പക്ഷേ ചില വ്യത്യാസങ്ങളോടെ അത് ഇന്നും നിലനിൽക്കുന്നു.
ജൂത റബ്ബി ഡാനിയൽ ഡോലെൻസ്‌കി യുടെ അഭിപ്രായത്തിൽ, “മതപരമായ വീക്ഷണത്തിനപ്പുറം വൃത്തിയുടെ കാര്യത്തിൽ ഉള്ള അതിന്റെ പങ്ക് കൊണ്ടാണ് ഇത് സ്വീകാര്യമായതെന്ന് പറയുന്ന ചിലരുണ്ട്, എന്നാൽ ഇത് മതപരമായ കാരണത്താലാണോ അല്ലെങ്കിൽ ശുചിത്വത്തിനു വേണ്ടി മാത്രമാണോ ആരംഭിച്ചതെന്ന് നമുക്കറിയില്ലെങ്കിലും, പരിച്ഛേദനയും ആരോഗ്യവും ശുചിത്വവും തമ്മിൽ അനിഷേധ്യമായ ബന്ധമുണ്ടത്രേ.
പുരാതന കാലത്ത്, സുമേറിയൻ, സെമിറ്റിക് സമൂഹങ്ങളിൽ പരിച്ഛേദനം നടന്നിരുന്നു, എന്നാൽ 2007 ലെ ഐക്യരാഷ്ട്രസഭയുടെ എയ്ഡ്സ് പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ സംസ്കാരങ്ങളിൽ നിന്ന് വളരെ അകലെയുള്ള മായ, ആസ്റ്റിക് സമൂഹങ്ങളിലും ഇത് നടപ്പിലാക്കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
എന്നാൽ വ്യാപകമായ തോതിൽ പ്രചരിച്ചിട്ടും ഈ ആചാരം എല്ലാവർക്കും സ്വീകാര്യമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
പ്രാചീന ഗ്രീസിൽ വ്യായാമത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു, പുരുഷ നഗ്നതയ്ക്ക് മുൻഗണന നൽകിയിരുന്ന ആ സമൂഹത്തിൽ, ജനനേന്ദ്രിയ ചർമ്മം സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ പരിച്ഛേദനം അവർ അംഗീകരിച്ചിരുന്നില്ല.
അമേരിക്കൻ അസോസിയേഷൻ ഫോർ ദി ഹിസ്റ്ററി ഓഫ് മെഡിസിൻ, ജോൺ ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഹിസ്റ്ററി ഓഫ് മെഡിസിൻ എന്നിവയുടെ ജേർണലായ ബുള്ളറ്റിൻ ഓഫ് ദി ഹിസ്റ്ററി ഓഫ് മെഡിസിനിന്റെ 2001 ലെ ലേഖനത്തിൽ, ഫ്രെഡറിക് എം. ഹോഡ്ജസ് എഴുതി, “നീണ്ടതും ക്രമേണ ചുരുങ്ങുന്നതുമായ ചർമ്മത്തിന് മുൻഗണന നൽകുന്നത് സാംസ്കാരിക സ്വത്വം, ധാർമ്മികത, സ്വീകാര്യമായ മനോഭാവങ്ങൾ, സദ്‌ഗുണം, സൗന്ദര്യം, ആരോഗ്യം എന്നിവയുടെ പിന്തുടരലിന്റെ പ്രതീകമായാണ് എന്ന് വെളിപ്പെടുത്തിയിരുന്നു.
കാനഡയിലെ മക്മാസ്റ്റർ ഡിവിനിറ്റി കോളേജിലെ ന്യൂ ടെസ്‌റ്റമെന്റ് പ്രൊഫസറായ സിന്തിയ ലോംഗ് വെസ്റ്റ്ഫാൾ തന്റെ ‘പോൾ ആൻഡ് ജെൻഡർ’ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു, “യഹൂദന്മാർ നിലവിലുള്ള സംസ്കാരവുമായി പൊരുത്തപ്പെടാൻ ആഗ്രഹിച്ചതിനാൽ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ പരിച്ഛേദന സമ്പ്രദായം യഹൂദർക്ക് ഒരു പ്രശ്നമായി മാറി.” പരിച്ഛേദനം നിയമവിരുദ്ധമായ ഒരു കാലമുണ്ടായിരുന്നു.
യഹൂദന്മാർ തങ്ങളുടെ മതം പ്രചരിപ്പിച്ചുകൊണ്ട് മറ്റുള്ളവരെ യഹൂദന്മാരാക്കിയില്ല, എന്നാൽ യേശുക്രിസ്തു തന്റെ സുവിശേഷങ്ങൾ കഴിയുന്നത്ര പ്രചരിപ്പിക്കാൻ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. പൗലോസ് യേശുക്രിസ്തുവിന് ശേഷമുള്ള സുവിശേഷകരുടെ ആദ്യ വിഭാഗത്തിൽ ഒരാളായിരുന്നു.യഹൂദരല്ലാത്ത ആളുകളിലേക്ക് അദ്ദേഹം യേശുക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിച്ചു.
അന്ന് യഹൂദരല്ലാത്ത ആളുകൾ പരിച്ഛേദനം ചെയ്യുന്നത് ലൈംഗികാവയവങ്ങളെ തകർക്കുന്നതിന് തുല്യമാണെന്ന് കരുതിയിരുന്നതായി പ്രൊഫസർ സിന്തിയ ലോംഗ് വെസ്റ്റ്ഫാൾ പ്രസ്താവിക്കുന്നു. “അതിനാൽ ഗ്രീക്കോ-റോമൻ ലോകത്ത് പരിച്ഛേദനകൾക്ക് വിലക്കുകൾ ഉണ്ടായിരുന്നു.
തന്റെ പ്രചാരണങ്ങളിൽ , പരിച്ഛേദന ചെയ്യരുതെന്ന് പൗലോസ് ആളുകളോട് ശക്തമായി പറഞ്ഞിരുന്നു, മറിച്ച് രക്ഷിക്കപ്പെടാൻ വിശ്വാസം മാത്രമേ ആവശ്യമുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ആരെങ്കിലും പരിച്ഛേദനം ചെയ്തിട്ടുണ്ടോ? അവൻ അത് മറച്ചുവെക്കരുത്” എന്ന് അദ്ദേഹം കൊരിന്ത്യർക്ക് എഴുതിയ ആദ്യ ലേഖനത്തിൽ എഴുതി.
പൗലോസ് ഗലാത്യർക്കുള്ള തന്റെ കത്തിൽ പരിച്ഛേദന കൽപ്പിച്ച മോശയുടെ നിയമത്തെ പരാമർശിച്ചുകൊണ്ട് പറഞ്ഞു, “യേശു നമ്മെ ആ നിയമത്തിന്റെ പിടിയിൽ നിന്ന് പൂർണ്ണമായും മോചിപ്പിച്ചിരിക്കുന്നു.”
എന്നാൽ ചില അനുയായികൾ അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിച്ചില്ല. അവരെപ്പറ്റി ബൈബിളിൽ പ്രതിപാദിക്കുന്ന പൗലോസ് എഴുതിയ കത്തുപ്രകാരം, “അനേകം വിമതരും നീചന്മാരും രാജ്യദ്രോഹികളും ഉണ്ട്, പ്രത്യേകിച്ച് പരിച്ഛേദനയ്ക്കായി വാദിക്കുന്നവർ. നിങ്ങൾ അവരെ നിശബ്ദരാക്കണം”, എന്നാണ്.
ക്രിസ്ത്യൻ സഭ മൊസൈക് (മോശെയുടെ) നിയമ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും, ഇന്നും ആഫ്രിക്കയിൽ പരിച്ഛേദനം ഒരു ആചാരമായ പ്രദേശങ്ങളുണ്ട്. ഈജിപ്തിലെ ഖിബാത്തി ക്രിസ്ത്യാനികൾ, എത്യോപ്യയിലെ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ, കെനിയയിലെ നോമിയ ചർച്ച് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
മതപരമായ കാരണങ്ങൾ കൂടാതെ, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഭൂരിഭാഗം ആൺകുട്ടികളും അഗ്രചർമ്മ പരിച്ഛേദനം ചെയ്യുന്ന അഞ്ച് രാജ്യങ്ങളുണ്ട്.
അതിലൊന്നാണ് അമേരിക്ക. 1870-ൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ സ്ഥാപക അംഗമായ ഡോ. ലൂയിസ് സോയർ ചില രോഗങ്ങളെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ വേണ്ടി പരിച്ഛേദനം പ്രോത്സാഹിപ്പിച്ചിരുന്നു. അമേരിക്കയിൽ നിന്ന് ഈ പാരമ്പര്യം കാനഡയിലും ബ്രിട്ടനിലും എത്തി, അതിനു ശേഷം ഇത് ന്യൂസിലാൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കും വ്യാപിച്ചു.
ആനുകൂലവും ദോഷവുമായ ഘടകങ്ങളെ സംബന്ധിച്ച ശാസ്ത്രീയ അഭിപ്രായ ഭിന്നതകൾ കാരണം നവജാതശിശുക്കളുടെ പരിച്ഛേദനം പല രാജ്യങ്ങളിലും നിർത്തിവച്ചു. എന്നാൽ അമേരിക്കയിൽ ഭൂരിഭാഗം പുരുഷന്മാരും ഇപ്പോഴും പരിച്ഛേദന ചെയ്യുന്നുണ്ട്.
(ബിബിസി ലേഖകൻ ‘ഫിലിപ്പെ യാംബയാസ്’ എഴുതിയ ലേഖനത്തെ ആധാരമാക്കിയാണ് ഈ പോസ്റ്റ് എഴുതിയിട്ടുള്ളത്)
-പ്രകാശ് നായര്‍ മേലില
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]
കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പ(26)നെതിരേയാണ് പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]
ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]
കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]
കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]