/sathyam/media/post_attachments/w0i7LEpSfdLzITLxBqRC.jpg)
കനേഡിയൻ സ്വദേശി വിൽസൺ തൈക്കാട്ടിലും തിരുവനന്തപുരത്തെ മുതിർന്ന പത്രപ്രവർത്തൻ എ.പി.ജിനനും ചേർന്നെഴുതിയ വിൽക്കാനുണ്ട് കേരളം എന്ന ചരിത്രസാംസ്‌കാരിക നോവൽ ഏതിനും വിവാദങ്ങളിലേക്ക് വഴി വയ്ക്കും എന്ന് മാത്രമല്ല ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.
നീണ്ട വർഷത്തെ വിൽസന്റെ പ്രവാസജീവിതത്തിലെ കണ്ടെത്തലുകളും ദീർഘമായ മനനങ്ങളുമാണ് ഇത്തരത്തിലുള്ള ഒരു പ്രവചനനോവൽ രൂപപ്പെടുവാൻ കാരണം. ബുദ്ധൻ എന്ന സന്യാസിയുടെ പര്യടനത്തിലൂടെയാണ് നോവൽ വളരുന്നത്.
ബുദ്ധനും പരിവ്രാജക സംഘവും കേരളത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. ബുദ്ധന്റെ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ഓടിയെത്തുന്നത് ഭാരത്തിലെ ആദ്ധ്യാത്മിക പ്രഭാവമായിരുന്ന ശ്രീബുദ്ധന്റെ മുഖമാണ്. ശ്രീ ബുദ്ധൻ തന്റെ ആത്മസംഘർഷം കാരണം ഒരിക്കലും ചിരിച്ചിരുന്നില്ല. എന്നാൽ ഈ നോവലിലെ ബുദ്ധനും നോവൽ ആരംഭിക്കുന്നത് മുതൽ അവസാനത്തെ അദ്ധ്യായത്തിന് മുൻപ് വരെ മൗനിയാണ്.
ഒട്ടും സഭ്യമല്ലാത്ത കേരളീയപരിസ്ഥതിതിയിൽ മനം നൊന്താണ് ശ്രീനാരായണ ഗുരുവിനെ പോലെ ബുദ്ധനും ചിരിക്കാത്തത് എന്ന് നോവൽ സാക്ഷ്യപ്പെടുത്തുന്നു. കടുത്ത ദാർശനിക ചിന്തയും അർപ്പണമനോഭാവവും നോവലിലെ ബുദ്ധനെ ഭാരതത്തിലെ പഴയ ബുദ്ധനുമായി ഏറെ സാമ്യപ്പെടുത്തുന്നുണ്ട്.
കേരളത്തിൽ ഒരു സമൂല വിപ്‌ളവത്തിന് , അതും സാംസ്‌കാരിക സംഘാടനത്തിലൂടെ കേരളത്തിലെ സാധാരണക്കാരിലും സാധാരണക്കാതെ ഒരു കുടക്കീഴിൽ വരുത്തിയ വിപ്‌ളവ സാംസ്‌കാരികതയാണ് ഈ നോവലിലെ ദർശങ്ങളുടെ വിജയം.
/sathyam/media/post_attachments/EMBjqbl5WS5ejTXIO6MQ.jpg)
പഴയകാല കേരളീയ സാസ്‌കാരിക ജിവിതവും ഇപ്പോഴത്തേതും വരുവാൻ പോകുന്ന പ്രവനങ്ങളിലെ യാഥാർത്ഥ്യവും ഒന്നു ചേർന്നുള്ള ഈ നോവൽ കേരളത്തിലെ സാംസ്‌കാരിക നായകർ വായിച്ചിരിക്കണം. രക്തരൂക്ഷിത മല്ലാത്ത ഒരു നിശബ്ദ വിപ്‌ളവത്തിലൂടെ കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ പരിസ്ഥിതിയും വ്യവസ്ഥിതിയും ബുദ്ധനും സംഘവും ജനങ്ങളുടെ പിൻബലത്തോടെ മാറ്റി മറിക്കുന്നു.
ഋഷിപാരമ്പര്യമുള്ള ഒരു സന്യാസിക്ക് മാത്രമേ അതിന് സാധിക്കൂവെന്ന് ഈ നോവലിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. പ്രശസ്ത നോവലിസറ്റ് ജോർജ്ജ് ഓണക്കൂർ പറഞ്ഞത് അത്യുന്നതങ്ങളിൽ നിൽക്കുന്ന ഭാഷാശൈലിയാണ് ഇതിലേതെന്നാണ്.
മഹാകാവ്യങ്ങളിൽ കാണുന്ന ക്‌ളാസിക് ഭാഷയാണ് ഈ നോവലിലെ ഇതിവൃത്തെ സമ്പന്നമാക്കുന്നത്. ഭാഷ പെട്ടെന്ന് ദഹിക്കില്ലെന്ന് ചിലർ പറയുന്നത് കേട്ടു. ഭാഷയുടെ ആവിഷ്‌കാരമാണ് ഒരു നോവലിനെ ക്‌ളസിക് പദവിയിലേക്ക് എത്തിക്കുന്നത്.
മഹാകാവ്യമെന്ന് പറഞ്ഞ പോലെ ഒരു നോവൽ കാവ്യം കൂടെയാണ് വിൽകാനുണ്ട് കേരളം. നോവൽ കൂടുതൽ പേരിൽ എത്തിക്കുവാനുള്ള പരിശ്രമം നടന്നു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us