നിങ്ങളിൽപലർക്കുമറിയാത്ത ഒരു വസ്തുതയാണ് വിവരിക്കാൻ പോകുന്നത്.. അതായത് ലോകമെമ്പാടും അഭിനയം പഠിപ്പിക്കുന്ന (തിയേറ്റർ, സിനിമ) സ്‌കൂളുകളിൽ ഹിറ്റ്ലറുടെ വിവിധതരത്തിലുള്ള പ്രസംഗങ്ങളും ജനത്തെ കയ്യിലെടുക്കാൻ അദ്ദേഹം പുറപ്പെടുവിക്കുന്ന ചില പ്രത്യേകതരം ശബ്ദവും റിക്കാർഡ് ചെയ്തത്, വിദ്യാർത്ഥികളെ കേൾപ്പിക്കാറുണ്ട്.
ഒപ്പം പ്രസംഗിക്കുമ്പോഴുള്ള അദ്ദേഹത്തിൻ്റെ വിവിധതരത്തിലുള്ള പോസുകളുടെ ചിത്രങ്ങളും അവരെ കാണിക്കുന്നു. ഇതെല്ലം അവരുടെ ഭാവി അഭിനയജീവിതത്തിൽ പ്രയോജനപ്പെടും എന്ന കണക്കുകൂട്ടലിലാണ് ഇന്നും ഈ രീതി അഭിനയസ്‌കൂളുകൾ തുടരുന്നത്.
ഒരു ജനതയെ മുഴുവൻ തൻ്റെ ആവേശോജ്വല പ്രസംഗകലയിലൂടെ മാസ്മരികവലയത്തിലാക്കിയ ഹിറ്റ്ലറെപ്പോലെ കഴിവാർജ്ജിച്ച ഒരു നേതാവോ അഭിനേതാവോ പിന്നീടിന്നുവരെ ഉണ്ടായിട്ടില്ല. ഹിറ്റ്ലർ ഒറ്റയാനായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിലെ തീഷ്ണത അഗ്നിപോലെ യുവാക്കളിൽ പടർന്നുകയറി. ആ കണ്ണുകളിലെ ആജ്ഞാശക്തിയും മുഖത്തെ ഭാവചലനങ്ങളും തങ്ങളെത്തന്നെ സ്വയം രാജ്യത്തിനായി സമർപ്പിക്കാൻ ജനത്തെയൊന്നാകെ പ്രേരിപ്പിച്ചു എന്നതിൽ ഒരതിശയോക്തിയുമില്ല.
ഹിറ്റ്ലറുടെ ഫോട്ടോപോസ്....
1975 ൽ പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രമായിരുന്ന "ഷോലെ" യിൽ അസ്രാണി അവതരിപ്പിച്ച ' ജയിലർ' എന്ന ഹാസ്യകഥാപാത്രം ഹിറ്റ്ലറുടെ മറ്റൊരു വെർഷനായിരുന്നു. അതിൽ അസ്രാണി പറയുന്ന ഡയലോഗു കൾക്കിടയിൽ ചില പ്രത്യേക ശബ്ദവും ഒച്ചയും ചിരിയുമൊക്കെ ഹിറ്റ്ലറെ പൂർണ്ണമായും കോപ്പിയടിച്ചതാണ്. ഇക്കാര്യം അസ്രാണി തന്നെ പറഞ്ഞിട്ടുമുണ്ട്.
ജൂതരെ (യഹൂദര്‍) ആജന്മശത്രുക്കളായിക്കണ്ട് അവരെ ഭൂമുഖത്തുനിന്നുതന്നെ ഉന്മൂലനം ചെയ്യാന്‍ തുനിഞ്ഞ ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ തന്‍റെ പൊതുപ്രസംഗങ്ങള്‍ക്ക് മുന്പ് പല പോസുകളില്‍ ഉള്ള ഫോട്ടോ എടുക്കുമായിരുന്നു. ഈ ഫോട്ടോകള്‍ നോക്കിയാണ് അദ്ദേഹം പ്രസംഗത്തിന്റെ റിഹേര്‍സല്‍ നടത്തിയിരുന്നത്.
ആളുകളെ ആകര്‍ഷിക്കാനും, ഭയപ്പെടുത്താനുമൊക്കെ ഈ പോസുകള്‍ ഉതകും എന്നദ്ദേഹം കരുതിയിരുന്നു. ഈ ചിത്രങ്ങള്‍ ഹിറ്റ്ലറുടെ സ്വകാര്യ ഫോട്ടോഗ്രാഫര്‍ ഹെന്റിക് ഹാഫ്മാനാണ് ( 1885 - 1957 ) പകര്‍ത്തിയിരുന്നത്.
ജര്‍മ്മന്‍ ചാന്‍സലര്‍ ആയശേഷം ഹിറ്റ്ലറുടെ ഫോട്ടോ എടുക്കാനുള്ള അവകാശം ഹെന്റിക് ഹാഫ്മാനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം ആയിരക്കണക്കിന് ഫോട്ടോകള്‍ അദ്ദേഹം എടുത്തിരുന്നു. ഇവയുടെ നെഗറ്റീവ് എല്ലാം പരിശോധിച്ച ശേഷം അവ നശിപ്പിച്ചുകളയാനായിരുന്നു ഹിറ്റ്ലര്‍ ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍ ഹെന്റിക് ഹാഫ്മാന്‍ ഹിറ്റ്‌ലർ അറിയാതെ അവ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു.
യുദ്ധത്തിനുശേഷം ഹെന്റിക് ഹാഫ്മാനെ അമേരിക്കന്‍ സൈന്യം അറസ്റ്റു ചെയ്യുകയും ഈ നെഗറ്റീവു കളെല്ലാം കണ്ടെടുക്കുകയും ചെയ്തു. അങ്ങനെയാണ് ഇത് പുറംലോകമറിയുന്നത്. പിന്നീട് ഹെന്റിക് ഹാഫ്മാനു നാലു വര്‍ഷം തടവുശിക്ഷ ലഭിക്കുകയുണ്ടായി.
ഹെന്റിക് ഹാഫ്മാന്‍ എടുത്ത ചിത്രങ്ങള്‍ Secret Photos of Hitler എന്നപേരില്‍ പല വെബ്സൈറ്റ് കളില്‍ ലഭ്യമാണ്.