അർജുൻ റാം മേഘ്‌വാൾ (Arjun Ram Meghwal) പുതിയ നിയമവകുപ്പുമന്ത്രി. സർക്കാർ വാഹനമുണ്ട്, സൈക്കിളിലേ യാത്രചെയ്യൂ. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ രാഷ്ട്രപതി ഭവനിലെത്തിയതും സൈക്കിളിൽത്തന്നെ.
രാജസ്ഥാനിലെ ദളിത് സമുദായത്തിൽ നിന്നുള്ള ലളിതജീവിതം നയിക്കുന്ന വ്യക്തിത്വം. ചിലർ ഇത് ഗിമ്മിക്കായി കരുതിയെങ്കിലും അടുത്തറിഞ്ഞവർക്ക് അദ്ദേഹത്തെ അറിയാൻ കഴിഞ്ഞിട്ടുണ്ട്.
07 ഡിസംബർ 1954 ൽ ബിക്കാനീരിനടുത്തുള്ള കിസ്മി ന്ദേസർ എന്ന ചെറുഗ്രാമത്തിൽ ജനനം. പഠനത്തിൽ ബഹുമിടുക്കൻ. ഡിഗ്രി പൂർത്തിയാക്കിയശേഷം എം.എ പൊളിറ്റിക്കൽ സയൻസും എല്‍എല്‍ബിയും എംബിയെയും പാസ്സായി. രാജസ്ഥാൻ അഡ്മിനിസ്ട്രേഷൻ സർവീസ് (ആര്‍എഎസ്) പാസ്സായശേഷം രാജസ്ഥാനിൽ നിരവധി സർക്കാർ പദവികളിൽ ഉന്നത സ്ഥാനം വഹിച്ചിരുന്നു. പിന്നീട് രാജസ്ഥാൻ സർക്കാർ കൺഫേർഡ് ഐഎഎസ് നൽകുകയും ചെയ്തു.
കോൺഗ്രസ് സർക്കാറിന്റെ കാലത്ത് 2013 ൽ അദ്ദേഹം പാർലമെന്റിൽ ബിജെപി വിപ്പ് ആയിരിക്കുമ്പോൾ ഏറ്റവും മികച്ച പാര്ലമെന്റേറിയനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു. സാമ്പത്തികമായി നല്ല നിലയിലാണുള്ളത് (ആസ്തി പ്രഖ്യാപിച്ചിട്ടുള്ളത് 2.45 കോടി). സാധാരണജീവിതവും സൈക്കിൾ യാത്രയും ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
2009 ൽ വിആർഎസ് എടുത്തശേഷം ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇപ്പോൾ മൂന്നാം തവണയും രാജസ്ഥാനിലെ ബിക്കാനീരിൽ നിന്നുള്ള എംപി ആണ്.
കക്ഷിഭേദമന്യേ എല്ലാവർക്കും സമ്മതനായ അർജുൻ റാം മേഘ്‌വാൾ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. മുൻ ബ്യുറോക്രാറ്റ് ആയതിനാൽ സർക്കാർ വിഭാഗങ്ങളെപ്പറ്റിയും വകുപ്പുക ളെപ്പറ്റിയും വ്യക്തമായ അറിവും ധാരണയുമുണ്ട്.