ഡല്‍ഹിയെ കണ്ടുപഠിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുന്നു. കര്‍ണാടകയില്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. മധ്യപ്രദേശില്‍ 100 യൂണിറ്റ് സൗജന്യമാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അവരൊക്കെ ആം ആദ്മി ആകുകയാണ്. പക്ഷേ ഇങ്ങ് കേരളത്തില്‍ വീണ്ടും നിരക്ക് കൂട്ടാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. അതായിട്ട് കൂട്ടാതിരിക്കേണ്ടെന്ന് കരുതിക്കാണും ! ആം ആദ്മി തെളിച്ച വഴിയേ പോയവരും പോകാത്തവരും...

New Update

publive-image

Advertisment

കർണാടകയിൽ ഓരോ ഉപഭോക്താവിനും കോൺഗ്രസ്സ് പ്രഖ്യാപിച്ച 200 യൂണിറ്റ് വൈദ്യുതി സൗജന്യത്തിന്റെ ചുവടുപിടിച്ച് മദ്ധ്യപ്രദേശ് കോൺഗ്രസ്സും പുതിയ വാഗ്ദാനവുമായി ഇന്ന് രംഗത്തു വന്നു. തങ്ങൾക്ക് അധികാരം ലഭിച്ചാൽ ഓരോ കൺസ്യൂമർക്കും മാസം 100 യൂണിറ്റ് വൈദ്യുതി ഫ്രീ കൂടാതെ 200 യൂണിറ്റ് വരെ പകുതി ചാർജ് മാത്രം. ഇക്കൊല്ലം അവസാനം മദ്ധ്യപ്രദേശിൽ തെരഞ്ഞെടുപ്പാണ്.

കഴിഞ്ഞ 2018 ലെ തെരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിൽ 114 സീറ്റുകൾ ജയിച്ച് 5 സ്വാതന്ത്രരുടെ കൂടെ പിന്തുണയോടെ അധികാരത്തിൽ കയറിയ കോൺഗ്രസ്സ് 2020 ൽ അടിച്ചുപിരിയുകയും കേവലം 109 സീറ്റിൽ ജയിച്ച ബിജെപി അധികാരം കയ്യടക്കുകയും ചെയ്തു.

നമ്മൾ ചിന്തിക്കേണ്ട ഒരു വിഷയം, അഴിമതിയും സ്വജനപക്ഷ പാതവും നടത്തി നാട് കട്ടുമുടിച്ച പല രാഷ്ട്രീയക്കാർക്കും ഇപ്പോൾ എവിടുന്നാണ് സൗജന്യങ്ങൾക്കുള്ള പണം വരുന്നത് ?

ഒരു യൂണിറ്റ് പോലും വൈദ്യുതി ഉൽപ്പാദനമില്ലാത്ത പൂർണ്ണമായും വൈദ്യുതി പുറത്തുനിന്നുവാങ്ങി സ്വാകാര്യ ഏജൻസികൾ വഴി വിതരണം നടത്തുന്ന ഡൽഹിയിൽ വർഷങ്ങളായി മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. അപ്പോഴും അവർ നഷ്ടത്തിലല്ല എന്നതും ഓർക്കണം.

പഞ്ചാബിൽ എഎപി സർക്കാർ 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി പ്രതിമാസം നൽകുന്നത്. അവിടെയും അക്കാര്യത്തിൽ യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ല.

ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി സർക്കാരുകൾ ജനത്തിനു നൽകുന്ന നിരവധി സൗജന്യങ്ങൾ കണ്ട് അമ്പരന്ന മറ്റു രാഷ്ട്രീയ പാർട്ടികൾ നിൽക്കക്കള്ളിയില്ലാതെ ഇതേ പാത പിന്തുടരാൻ നിർബന്ധിതരായിരിക്കുന്നു. കാരണം എഎപി ദേശീയ പാർട്ടിയായതും മറ്റു സംസ്ഥാനങ്ങളിൽ അവരുടെ വേരോട്ടം വർദ്ധിച്ചതും കോൺഗ്രസ്സ് - ബിജെപി - ഇടതുപക്ഷ കക്ഷികളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിൽ കോൺഗ്രസ്സ് സർക്കാർ കുക്കിംഗ് ഗ്യാസ് 500 രൂപയ്ക്ക് വിതരണം നടത്താൻ തീരുമാനിച്ചതും 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയതും ഇതൊക്കെ മൂലമാണ്. കർണാടകയുടെ 200 യൂണിറ്റ് വൈദ്യുതി സൗജന്യവും ഗര്‍ഭിണികൾക്കു മാസം 2000 രൂപയും യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനവും നൽകാനുള്ള പ്രഖ്യാപനം എഎപി സർക്കാരുകളുടെ ചുവടുപിടിച്ചാണ്.

മദ്ധ്യപ്രദേശും ഛത്തീസ്‌ ഗഡും കൽക്കരി, ഇരുമ്പയിർ, അലുമി നിയം ബോക്സൈറ്റ്, മണൽ, കരിങ്കൽ ക്വാറി എന്നിവയാൽ സമ്പന്നമാണെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം ഇനിയും ഉയർന്നിട്ടില്ല. ഉദ്യോഗസ്ഥ - രാഷ്ട്രീയ തലത്തിൽ ആഴത്തിൽ വ്യാപ്തമായ അഴിമതിയാണ് ഇതിനുള്ള മുഖ്യ കാരണം. ഭരണം മാറിയാലും കാര്യങ്ങൾ അതേപടി തുടരുകയാണ്.

മദ്ധ്യപ്രദേശിൽ കൊണ്ഗ്രെസ്സ് അധികാരത്തിൽ വന്നാൽ 100 യൂണിറ്റ് വൈദ്യുതി ഫ്രീ ആയും 200 യൂണിറ്റ് വരെ പകുതി ചാർജിലും നൽകുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്‌ഗഡ്‌ അതിനും തയ്യറായിട്ടില്ല. ഏറ്റവും കൂടുതൽ കൽക്കരി ഉൽപ്പാദനവും അതുവഴിയുള്ള വൈദ്യുതി ഉൽപ്പാദനവും നടത്തുന്ന രണ്ടു സംസ്ഥാനങ്ങളാണ് ഇവ. കൽക്കരി മാഫിയാ സംഘങ്ങളും ഇവിടെ സജീവമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സൗജന്യങ്ങളൊന്നും അവരറിഞ്ഞ മട്ടേയില്ല. മറിച്ച് റെഗുലേറ്ററി കമ്മിഷനുമായി ഒത്തുചേർന്ന് ഇനിയും വൈദ്യുതിനിരക്ക് വർദ്ധിപ്പാക്കാൻ പോകുകയാണത്രെ. കെഎസിഇബി അവരുടെ മൊത്തം 1 കോടി 27.77 ലക്ഷം ഉപഭോക്താക്കളോട് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി വാങ്ങിയ കോടിക്കണക്കിനു രൂപ എവിടെയാണുള്ളത് ? ചോദ്യങ്ങളല്ലത്തെ ഒന്നിനും വ്യക്തമായ ഉത്തരമില്ല.

കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിന് ഇനിയും മൂന്നുവർഷം ബാക്കിയുണ്ടല്ലോ ? കഴിഞ്ഞ തെര ഞ്ഞെടുപ്പിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ 1600 ൽ നിന്ന് 900 രൂപ വർദ്ധിപ്പിച്ച് 2500 ആക്കുമെന്ന പ്രഖ്യാപനവും പെൻഡിംഗ് ആണ്. അതും ഈ മാസമുൾപ്പെടെ 3 മാസത്തെ കുടിശ്ശികയാണ്.

വാൽ: എഎപി യുടെ ഡൽഹി ഉപമുഖ്യമന്ത്രി, മന്ത്രി ഉൾപ്പെടെ മൂന്നോ -നാലോ നേതാക്കൾ വിവിധ അഴിമതി ക്കേസുകളിൽ ഇപ്പോൾ ജയിലിലാണ്. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച എഎപി നേതൃത്വം അൽപ്പം സൂക്ഷിക്കണമായിരുന്നു. കാരണം സർക്കാരിന് നിരന്തരം ഇവരെ നോട്ടമുണ്ടായിരുന്നു.കോടതികൾ ഈ നേതാക്കളുടെ ജാമ്യഹർജികൾ തള്ളിക്കളയുന്നത് എന്തൊക്കെയോ വസ്തുതകൾ ഉള്ളതിനാലാകാം.

തെരഞ്ഞെടുപ്പു കളിൽ മത്സരിക്കാൻ ഇന്ത്യയിൽ പണച്ചെലവ് വളരെ കൂടുതലാണ്. ആളുകൾ നൽകുന്ന ചെറിയ സംഭാവനകൾ ഒന്നിനുമാകില്ല. വ്യവസായികളോടും ബിസ്സിനസ്സ് കരോടും വെറുക്കപ്പെട്ടവരോടുമൊക്കെ സംഭാവന വാങ്ങേണ്ടിവരും. അതുകൊണ്ടാണ് പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയുടെ ഉറവിടം വെളിപ്പെടുത്തരുതെന്ന നിലപാട് ഇടതുപക്ഷം വരെ കൈക്കൊള്ളുന്നത്. എഎപി ദേശീയ കക്ഷിയാണ്. പണച്ചെലവും അതുപോലെ കൂടും. സംഭാവനകൾക്ക് സുതാര്യമായ വഴികൾ അവർ തേടുകയാണ് വേണ്ടത്.

Advertisment