എത്ര പണം കുമിഞ്ഞുകൂടിയാലും നിങ്ങളൊന്നും ഒരിക്കലും ചിരഞ്ജീവി ആകാൻ പോകുന്നില്ല; മനപ്പൂർവ്വം ഒരു വ്യക്തിയുടെ ജീവനെടുത്തുകൊണ്ട് അയാളുടെ അവയവങ്ങൾ കച്ചവടം നടത്തുക എന്ന ഹീനതന്ത്രം മനുഷ്യത്വമില്ലായ്മ മാത്രമല്ല, പണത്തോടുള്ള ഒരു കൂട്ടരുടെ നിന്ദ്യമായ ആർത്തിയാണ്: എന്തിനാണിത്ര പണം, ആർക്കുവേണ്ടിയാണ് ഈ അത്യാർത്തികൾ ? അവയവക്കച്ചവട കൂട്ടുകെട്ടിനോടാണ് ഈ ചോദ്യം

New Update

publive-image

Advertisment

അവയവമാഫിയ ലോകമെമ്പാടുമുണ്ട്. വമ്പനൊരു ബിസ്സിനസ്സായി അത് മാറിക്കഴിഞ്ഞു. വൻകിട ആശുപത്രികളും, ഒരു പറ്റം ഡോക്ടർമാരും, കുറെ ഇടനിലക്കാരുമടങ്ങുന്ന ഒരു കൂട്ടുകെട്ടാണ് ഇതിനു പിന്നിൽ.

ഒരു രോഗിയെ എങ്ങനെയൊക്കെ ചികിൽസിച്ചാലും ഏകദേശം 10 -15 ലക്ഷമാണ് ആശുപത്രിക്കു ലഭിക്കുക, എന്നാൽ അയാളുടെ അവയവങ്ങൾ വിറ്റാൽ കിട്ടുന്നത് ഏകദേശം 2 കോടിയോ അതിലധികമോ രൂപയാണ്.

മനപ്പൂർവ്വം ഒരു വ്യക്തിയുടെ ജീവനെടുത്തുകൊണ്ട് അയാളുടെ അവയവങ്ങൾ കച്ചവടം നടത്തുക എന്ന ഹീനതന്ത്രം മനുഷ്യത്വമില്ലായ്മ മാത്രമല്ല, പണത്തോടുള്ള ഒരു കൂട്ടരുടെ നിന്ദ്യമായ ആർത്തിയാണ് വ്യക്ത മാക്കുന്നത്.

ചോദ്യം ഈ അവയവക്കച്ചവട കൂട്ടുകെട്ടിനോടാണ് ..?

എന്തിനാണിത്ര പണം ? ആർക്കുവേണ്ടിയാണ് ഈ അത്യാർത്തികൾ ? നിങ്ങളെപ്പോലെ ഈ മണ്ണിൽ ജീവിക്കാനാവകാശമുള്ള ഒരു സഹജീവിയെ ഇല്ലാതാക്കി അതിൽനിന്നു ലഭിച്ച പണം കൊണ്ട് ഏതു സാമ്രാജ്യമാണ് നിങ്ങൾ വെട്ടിപ്പിടിക്കാൻ പോകുന്നത് ?

ഒരു ചുക്കുമില്ല, ഒരു നിമിഷം ഓർക്കുക, ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞില്ലേ ? എത്ര പണം കുമിഞ്ഞുകൂടിയാലും നിങ്ങളൊന്നും ഒരിക്കലും ചിരഞ്ജീവി ആകാൻ പോകുന്നില്ല ?

കാണപ്പെട്ട ദൈവമാണ് ഡോക്ടർമാർ. ആ വിശ്വാസമായിരുന്നു ജനത്തിനു നാളിതുവരെ. നിങ്ങളുടെ കൈകളിൽ പ്രതീക്ഷയോടെ ഏൽപ്പിച്ച ഒരു ജീവൻ, നിർദ്ദയനായ കശാപ്പുകാരൻ്റെ ലാഘവത്തോടെ അറുത്തു മുറിച്ചു വിൽപ്പന നടത്തിയപ്പോൾ നിങ്ങളോടുള്ള എല്ലാ വിശ്വാസങ്ങളും തകർന്നു തരിപ്പണമായി. ഇനിയാരെ വിശ്വസിക്കും ? എങ്ങനെ വിശ്വസിക്കും ?

അവയവക്കച്ചവട ബിസ്സിനസ്സിന് നമ്മളറിയാത്ത പല തലങ്ങളുമുണ്ട്. അവ ഓരോന്നും ഇതുപോലെ പുറത്തുവരും എന്നുതന്നെ കരുതാം. അവയവ വ്യാപാരവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയൻ നേതാവായിരുന്ന അന്തരിച്ച എൻ്റെ സ്നേഹിതൻ പറഞ്ഞ ഒരു വിവരം അമ്പരപ്പിക്കുന്നതായിരുന്നു.

"മാനസിക പ്രശ്നമുള്ള സ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന ഒരു സ്വകാര്യ അനാഥാലയത്തിൽ അവയവ ബിസ്സിനസ്സ് നടക്കുന്നുണ്ട് " എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലുമായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം അദ്ദേഹത്തിൻ്റെ ജീവനപഹരിച്ചു.

ഇതുപോലെ ആരോരുമില്ലാത്തവരെയും അനാഥരെയും അവയവമാഫിയ ഉപയോഗിക്കുന്നില്ല എന്നാരു കണ്ടു. വളരെ കാര്യക്ഷമമായ ഒരന്വേഷണം ഈ വിഷയത്തിൽ ഉണ്ടായാൽ ഒരുപക്ഷേ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നേക്കാം.

Advertisment