നീറ്റിൽ നീറ്റായി തിളങ്ങിയ കാശ്മീരിന്റെ കൺമണികൾ ഇനി ആതുരസേവനരംഗത്തേക്ക്; കാശ്മീരിൽ സ്വന്തമായി ഒരു ഹോസ്‌പിറ്റൽ, അവിടെ നിർദ്ധനർക്കും നിരാലംബർക്കും സൗജന്യ ചികിത്സ. ഇതാണ് മൂവരുടേയും അഭിലാഷം

New Update

publive-image

Advertisment

കാശ്മീരിന്റെ കൺമണികൾ ഇനി ആതുരസേവനരംഗത്തേക്ക്... ഇവർ മൂന്നുപേരും സഹോദരിമാരാണ്. രണ്ടുപേർ ഇരട്ടകളും ഒരാൾ ചെറിയച്ഛന്റെ മകളും. പേര് തൂബ ബഷിർ, റുത്തുബ ബഷിർ, ആർബിഷ് (Tuba Bashir, Rutba Bashir and Arbish). ചിത്രത്തിൽ ഒന്നും രണ്ടുമാണ് ഇരട്ടകളായ തൂബയും റുതുബയും. മൂന്നാമത് നിൽക്കുന്നതാണ് പിതൃസഹോദരന്റെ മകൾ ആർബിഷ.

മൂന്നുപേരും ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരാണ്. അകെ 720 മാർക്കിൽ 645 മാർക്ക് കരസ്ഥമാക്കിയാണ് തൂബ ശ്രീനഗർ നഗരത്തിൽത്തന്നെ ഒന്നാം സ്ഥാനം നേടിയത്. മറ്റുള്ളവർക്കും തൊട്ടടുത്ത മാർക്കുകളാണുള്ളത്. മൂവർക്കും ഡൽഹിയിലെ എയിംസ് ആണ് ലക്‌ഷ്യം.അല്ലെങ്കിൽ സമതു ല്യമായ മറ്റേതെങ്കിലും മെഡിക്കൽ കോളേജുകളിൽ പഠനം പൂർത്തിയാക്കാനാണ് ആഗ്രഹം.

publive-image

തൂബ, റുത്തുബമാരുടെ പിതാവിന് ശ്രീനഗറിൽ ബേക്കറിയാണ്. അമ്മ ഹൗസ് വൈഫ്. ആർബിഷയുടെ പിതാവ് അദ്ധ്യാപകനാണ്. വളരെ ബുദ്ധിമുട്ടായിരുന്നു പഠനവും കോച്ചിംഗും. കശ്മീരിലെ സംഘർഷങ്ങളുടെ കേന്ദ്രസ്ഥലമായ കാശ്മീരിൽ മിക്കദിവസവും ഇന്റർനെറ്റ് ഉണ്ടാകില്ല. സ്‌കൂളുകളും പലപ്പോഴും അവധിയായിരിക്കും. സംഘർഷ ഭൂമിയിലൂടെയായിരുന്നു ദിവസവും റിസ്‌ക്കെടുത്തുള്ള യാത്രകളെല്ലാം.

publive-image

നീറ്റ് തയ്യറെടുപ്പിനു സഹായകരമായ എല്ലാ പിന്തുണയും നൽകിയത് മാതാപിതാക്കളായിരുന്നു. പഠനത്തിനെത്തുമ്പോൾ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ ആളുകൾ തങ്ങളെ ഏതു രീതിയിലാകും നോക്കിക്കാണുക എന്ന ആകാംക്ഷയും ഈ മൂവർക്കുമുണ്ട്.

പഠനം പൂർത്തിയാക്കിയശേഷം ആരോഗ്യരംഗത്ത് പിന്നോക്കാവസ്ഥയിലുള്ള കാശ്മീരിൽ സ്വന്തമായി ഒരു ഹോസ്‌പിറ്റൽ പടുത്തുയർത്തി നിർദ്ധനർക്കും നിരാലംബർക്കും സൗജന്യ ചികിത്സാ സേവനം ലഭ്യമാക്കണമെന്നാണ് മൂന്നു പേരുടെയും അഭിലാഷം.

Advertisment