ദോഹയിലുമുണ്ട് നിരവധി സ്പൈഡർമാന്മാർ ! പക്ഷേ സൂപ്പർ ഹീറോയല്ല, ജീവിക്കാനായി അന്യനാട്ടിലെത്തി വിൻഡോ ക്ലീൻ ചെയ്യുന്ന റിയൽ ഹീറോകളാണിവർ... (ഫോട്ടോസ്റ്റോറി)

New Update

publive-image

Advertisment

ഖത്തറിലെ 40-50 നിലകളുള്ള അംബരചുംബികളായ കെട്ടിടങ്ങളുടെ ഗ്ലാസ്സുകൾ വൃത്തിയാക്കുന്ന അതിസാ ഹസികമായ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള ടെക്‌നീഷ്യന്മാർ ദിവസം മുഴുവൻ റോപ്പിൽ വായുവിൽ തൂങ്ങിക്കിടന്നാണ്‌ ഈ ജോലിചെയ്യുന്നത്.

publive-image

ഉയർന്ന കെട്ടിടങ്ങൾക്കു മുകളിലൂടെ കയറിൽ ( Steel Rope) തൂങ്ങിക്കിടന്ന് ജോലിചെയ്യുന്നവരെ ദൂരെനിന്നും നമ്മൾ നോക്കിക്കാണുമ്പോൾ പലപ്പോഴും ഹൃദയം നിലച്ചുപോകാറുണ്ട്. വളരെ റിസ്‌ക്കുള്ള ഒരു ജോലിയാണ് ഇത്.

publive-image

നൂറുകണക്കിന് അടി ഉയരത്തിൽ കാറ്റും വെയിലും കൊണ്ട് ഗ്ലാസ്സുകൾ വൃത്തിയാക്കുന്ന തങ്ങളുടെ സാഹസികമായ ഈ ജോലിയെപ്പറ്റി ഇവരിൽ പലരും വീട്ടുകാരോട് പറായാറില്ല.

publive-image

എങ്കിലും കുടുംബാംഗങ്ങളിൽ ചിലർക്കെങ്കിലും ഇതേപ്പറ്റി അറിവുണ്ട്. അവർ സുരക്ഷയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ എപ്പോഴും നൽകാറുണ്ട്. അമ്മമാർ ആശങ്ക പങ്കുവയ്ക്കാറുമുണ്ട്.

publive-image

വിൻഡോ ക്ളീനർ ജോലികളിൽ മലയാളികൾ ധാരാളമുണ്ട്. ഇവർക്ക് ഈ ജോലിക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ടോ എന്നതിനെപ്പറ്റി വ്യക്തമായ അറിവില്ല. അറിയാവുന്നവർ അക്കാര്യങ്ങൾ വിവരിക്കുക. മാസം 75 മോ (ഇന്ത്യൻ രൂപ) അതിനുമുകളിലോ ശമ്പളം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഏകദേശ അനുമാനം.

publive-image

ഒരു വിൻഡോ ക്ലീനർ കഠിനമായ പരിശീലനം പൂർത്തിയാക്കുകയും ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ റോപ്പ് ആക്‌സസ് ട്രേഡ് അസോസിയേഷനിൽ (ഐആര്‍എടിഎ ) നിന്നും സർട്ടിഫിക്കറ്റ് നേടുകയും വേണം.

publive-image

ഖത്തറിലെ ഐആര്‍എടിഎ അംഗീകൃത രണ്ട് കേന്ദ്രങ്ങളിലെ പരിശീലന രജിസ്ട്രേഷനുകൾ കാണിക്കുന്നത് സ്പൈഡർ മാൻമാരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണത്രേ.

publive-image

ഐആര്‍എടിഎ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മൂന്ന് തലത്തിലുള്ള റോപ്പ് ആക്‌സസ് ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റാണ് നൽകുന്നത് : ലെവൽ 1 ഒരു വിൻഡോ ക്ലീനർ ; ലെവൽ 2 ഒരു മിഡ്-ലെവൽ വിൻഡോ ക്ലീനർ; കൂടാതെ ലെവൽ 3 ഒരു സൂപ്പർവൈസർ. മൂന്നു വർഷം കൂടുമ്പോൾ ഇവ പുതുക്കേണ്ടതുണ്ട്.

publive-image

ആറ് മാസത്തിൽ കൂടുതൽ റോപ്പ് ആക്‌സസ് ഉപയോഗിക്കുന്നില്ലെങ്കിൽ, അവർക്ക് ഒരു റിഫ്രഷർ കോഴ്‌സും അതിന്റെ മൂല്യനിർണ്ണയവും ആവശ്യമാണ്.

publive-image

ജാലകങ്ങൾ വൃത്തിയാക്കാൻ നിരവധി മാർഗങ്ങളുണ്ട് - ഗൊണ്ടോളകൾ, സ്കാർഫോൾഡിംഗ്, ബൂം ലിഫ്റ്റുകൾ മുതലായവ - എന്നാൽ റോപ്പ് ആക്സസ് ഏറ്റവും ജനപ്രിയമാണ്, കാരണം ഇത് ഉപയോഗിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതും കെട്ടിടങ്ങൾക്കുള്ളിലെ ആളുകൾക്ക് തടസ്സമില്ലാത്തതുമാണ്.

publive-image

വൈദഗ്ധ്യമുള്ള റോപ്പ് ആക്സസ് ടെക്നീഷ്യൻമാരായ വിൻഡോ ക്ലീനർമാരാണ് ദോഹയിലെ വിവിധ കെട്ടി ടങ്ങളിൽ ഫിഫ ലോകകപ്പ് 2022 ൽ പങ്കെടുത്ത പ്രധാന കളിക്കാരുടെ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചതും മത്സരശേഷം ഇവ നീക്കം ചെയ്‌തതും.

publive-image

Advertisment