താലിബാൻ വീണ്ടും അമേരിക്കയ്ക്കുമുന്നിൽ ! ഫോട്ടോ സ്റ്റോറി

New Update

publive-image

ശനിയാഴ്ച ഖത്തറിൽ അഫ്‌ഗാനിസ്ഥാനിലെ മുതിർന്ന താലിബാൻ നേതാക്കളും അമേരിക്കൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലേതാണ് ഈ ചിത്രം. ഈ ചർച്ചയ്ക്ക് പിന്നിൽ ചില വസ്തുതകളുണ്ട്. അഫ്‌ഗാനിസ്ഥാനും അമേരിക്കയ്ക്കും അവരവരുടെ താല്പര്യങ്ങളുണ്ട്.

Advertisment

അഫ്‌ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ചൈനയും റഷ്യയും താലിബാന് പിന്തുണ നൽകുന്നു ണ്ടെങ്കിലും അവരെ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ നിലപാടും അനുകൂലമല്ല. അഫ്‌ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥ തുടരുകയാണ്. രാജ്യം പട്ടിണിയിലേക്ക് നീങ്ങുന്നു. വൈദ്യുതി ബിൽ നൽകാൻ പോലും പണമില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം രാജ്യത്ത് വർദ്ധിക്കുന്നത് കൂടുതൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാൻമണ്ണിൽ ശക്തിപ്രാപിക്കുന്നത് അപകടമാണെന്ന് റഷ്യയെയും ഇറാനെയും താലി ബാൻ ബോദ്ധ്യപ്പെടുത്തിയതിനുപിന്നാലെ മോസ്‌കോയിൽ ഇറാൻ, പാക്കിസ്ഥാൻ, അഫ്‌ഗാനി സ്ഥാൻ, ഉസ്ബെക്ക് ,ഇന്ത്യ എന്നീ രാജ്യങ്ങളുമായി സംയുക്ത ചർച്ച നടത്താൻ റഷ്യ മുൻകൈയെടു ക്കുകയാണ്. ഇതുവഴി തങ്ങൾ സമാധാനത്തിന്റെ പാതയിലാണ് എന്ന സന്ദേശം താലിബാൻ, ലോകത്തിനു നൽകാനും ശ്രമിക്കുകയാണ്. ഇന്ത്യയെ ചർച്ചയിൽ പങ്കെടുപ്പിക്കണമെന്ന റഷ്യൻ നിർദ്ദേശവും താലിബാൻ അംഗീകരിച്ചു.അതുകൊണ്ട് ഇപ്പോൾ അമേരിക്ക മരവിപ്പിച്ചിരിക്കുന്ന അഫ്‌ഗാൻ സെൻട്രൽ ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാ പിക്കുകയും , ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സഹായങ്ങളും ഫണ്ടുകളും ലഭ്യമാക്കാൻ സഹായി ക്കുകയും, ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കുകയും ചെയ്യണം.

അമേരിക്കൻ നിലപാട് : താലിബാനുമായി ചർച്ചകൾ തുടരും. ഇതിനര്‍ത്ഥം താലിബാനെ അംഗീകരിക്കും എന്നല്ല. താലിബാന്‍ തങ്ങളുടെ മന്ത്രിസഭയിൽ അഫ്‌ഗാനി സ്ഥാനിലെ ഗോത്രവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വനിതകൾക്കും പ്രതിനിധ്യം നൽകിയേ മതിയാകൂ. സ്ത്രീകള്‍ക്ക് ജോലിചെയ്യാനും പഠനത്തിനുമുള്ള സൗകര്യമൊരുക്കണം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെയും രാജ്യം വിടാനാഗ്രഹിക്കുന്ന ജനങ്ങളെയും സുരക്ഷിതരായി യാത്രചെയ്യാൻ അനുവദിക്കുക എന്ന ദൗത്യമാണ് താലിബാൻ ആദ്യം നിർവഹിക്കേണ്ടത്.

അമേരിക്ക, അഫ്ഘാൻ വിട്ടശേഷം ആദ്യമായി നടക്കുന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് ഇത്തവണയും ഖത്തറാണ്. നിരീക്ഷകരായി ചർച്ചയിൽ പങ്കെടുക്കാമെന്ന പാക്കിസ്ഥാൻ നിർദ്ദേശം അമേരിക്കയും ഖത്തറും തള്ളിക്കളഞ്ഞത് പാക്കിസ്ഥാൻ ലക്ഷ്യങ്ങൾക്ക് വലിയ തിരിച്ചടിയായി. ചർച്ചകൾ ആശാവഹവും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലുമാണ് നടന്നതെന്ന് താലിബാൻ വക്താവ് അറിയിച്ചു. അമേരിക്കൻ ആവശ്യങ്ങളോടുള്ള താലിബാന്റെ നീക്കങ്ങളാണ് ഇനി നിർണ്ണായകം.

Advertisment