ഡല്‍ഹി: കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ജനപ്രിയ ബൈക്കുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. ഐക്കണിക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന് ഒരു നീണ്ട പാരമ്പര്യമുണ്ട്, രാജ്യത്തെ മിക്ക യുവാക്കളും ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്വന്തമാക്കുന്നത് തികച്ചും ഒരു പ്രത്യേക നിമിഷമാണ്.
Advertisment
എന്നാല്‍ ഡെലിവറി കഴിഞ്ഞ് ഉടന്‍ തന്നെ പുതിയ ബുള്ളറ്റ് 350 ന് തീപിടിച്ചാലോ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്ന ഒരു വീഡിയോയില്‍ ഷോറൂമിലെ സര്‍വീസ് ഏരിയയാണെന്ന് തോന്നിക്കുന്ന അടച്ചിട്ട സ്ഥലത്ത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 തീപിടിക്കുന്നത് കാണാം.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് അഗ്‌നിക്കിരയായി കാണുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ വിവരണം അനുസരിച്ച്, ഡെലിവറി കഴിഞ്ഞ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ന് തീപിടിച്ചു.
വൈറലായ വീഡിയോയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ല്‍ ആളുകള്‍ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നത് കാണാം. തീപിടിക്കാന്‍ സാധ്യതയുള്ള മറ്റ് നിരവധി ബുള്ളറ്റുകള്‍ സമീപത്തുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ന് തീപിടിക്കുന്നത് വളരെ അപൂര്‍വ സംഭവമാണ്, അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ ഒരു പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 തീ പിടിക്കുന്നത് ആര്‍ക്കും അത്ര സുഖമുള്ള കാഴ്ചയല്ല.