ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര എസ്‌യുവിയെന്ന നേട്ടം XUV700 സ്വന്തമാക്കിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യം മഹീന്ദ്രക്കില്ല. വില്‍പ്പന ഇനിയും വര്‍ധിപ്പിക്കുന്നതിനായി ഒരു മിഡ്-സ്‌പെക്ക് വേരിയന്റും മൂന്ന് ഉയര്‍ന്ന ട്രിമ്മുകളും ഉള്‍പ്പെടെ അഞ്ച് പുതിയ വേരിയന്റുകളോടെ XUV700 മോഡല്‍ ലൈനപ്പ് വികസിപ്പിക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
/sathyam/media/post_attachments/KiR9pXTbI4uigoZ7HDZ3.jpg)
ഈ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഓട്ടോമാറ്റിക്, AWD വേരിയന്റുകള്‍ക്ക് വഴിയൊരുക്കുന്നതിനായി ചില പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. കാര്‍ നിര്‍മാതാക്കളുടെ ചാകരക്കാലമായ ഉത്സവ സീസണില്‍ പുതുതായി ഉള്‍പ്പെടുത്താനിരിക്കുന്ന 5 വേരിയന്റുകളില്‍ നാലെണ്ണം വില്‍പ്പനക്ക് റെഡിയാകുമെന്നാണ് സൂചന. എസ്‌യുവി ലൈനപ്പില്‍ AX7, AX7 L വേരിയന്റുകളുടെ ഇടയില്‍ ഒരു പുതിയ AX5 L വേരിയന്റ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ AX7 വേരിയന്റിന് മുകളിലായി AX9, AX9 L എന്നീ പുതിയ വേരിയന്റുകളും സ്ഥാനം പിടിച്ചേക്കും. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവക്ക് വെല്ലുവിളി ഉയര്‍ത്താനായി ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ XUV700 എസ്‌യുവിയുടെ 6 സീറ്റര്‍ പതിപ്പ് അണിയറയില്‍ ഒരുന്നുന്നുണ്ട്. രണ്ടാം നിരയില്‍ വ്യക്തിഗത ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി ഉയര്‍ത്തിക്കാണിക്കുക.എന്നാല്‍ എഞ്ചിന്‍, ഡിസൈന്‍ എന്നീ കാര്യങ്ങളില്‍ നിലവിലെ മഹീന്ദ്ര XUV700 7 സീറ്റര്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഒന്നുമുണ്ടാകാന്‍ സാധ്യതയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us