കാത്തിരിപ്പിനൊടുവിൽ കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബംഗളൂരു: 16 മാർച്ച് 2022 : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി .കെ.എം) കൂൾ ന്യൂ ടൊയോട്ട ഗ്ലാൻസ പുറത്തിറക്കി. ഇന്ത്യയിലെ ഈ സെഗ്മെന്റിൽ ഏറ്റവും കുറഞ്ഞ വിലയുള്ള ടൊയോട്ട വാഹനം എന്ന വിശേഷണവുമായി എത്തുന്ന കൂൾ ന്യൂ ഗ്ലാൻസയുടെ സ്റ്റൈലിഷ്, സ്‌പോർട്ടി രൂപകൽപന മികച്ച മൂല്യം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമാണ്.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തദാഷി അസസുമ, സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ്ങ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലാൻസ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 6.39 ലക്ഷം രൂപ മുതലാണ് ഷോറൂം വില. മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭ്യമാണ്. 22 കിലോമീറ്ററിലേറെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന മൈലേജ്. 6 എയർബാഗുകൾ, എബിഎസ്, ഇബി, വിഎസ്‌സി, ഐഎസ്ഒഫിക്‌സ്, ടിഇസിടി ബോഡി, ഹിൽ ഹോൾഡ് കൺട്രോൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്.അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

കാറും ടോയോട്ടയുമായുള്ള കണക്ടിവിറ്റിക്ക് ഒട്ടേറെ ഫീച്ചറുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പൂർണമായും ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് രൂപകൽപന ചെയ്തിട്ടുള്ള പുതിയ ഗ്ലാൻസ ടൊയോട്ടയുടെ പുതിയ ഉപഭോക്താക്കൾക്കും സൗകര്യപ്രദമാണ്. അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറ ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ആപ്പിൾ, ആൻഡ്രോയിഡ് സ്മാർട്ട് ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയാണ് പുതിയ ഗ്ലാൻസയുടെ പ്രധാന സവിശേഷതകൾ.

പുതിയ ഗ്ലാൻസയിൽ കരുത്തും മികച്ച ഇന്ധനക്ഷമതയുമുള്ള കെ സീരീസ് എഞ്ചിനാണുള്ളത്. മികച്ച ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുന്നതിനായി 66 കെ വി പവർ ലഭിക്കുന്ന നവീനവും കാര്യക്ഷമതയുള്ളതുമായ ഗ്യാസോലൈൻ എൻജിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള ലൈനപ്പിലേക്ക് കുറഞ്ഞ വിലയിൽ രണ്ട് പുതിയ ഗ്രേഡുകളോടെ ഇ (പുതിയത്), എസ് (പുതിയത്), ജി, വി. എന്നീ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.

publive-image

സ്റ്റൈലിഷ് ടൊയോട്ട സിഗ്നേച്ചർ ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി ഫ്രണ്ട് ബമ്പർ, 16 ഇഞ്ച് സ്ലീക്ക് അലോയ് വീലുകൾ, എൽ ഇ ഡി പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, എൽ ഇ ഡി ഫോഗ് ലാമ്പുകൾ എന്നിവ ഗ്ലാൻസയ്ക്ക് മനോഹാരിത നൽകുന്നു. സ്പോർട്ടിംഗ് റെഡ് (പുതിയത്), ഗെയിമിംഗ് ഗ്രേ (പുതിയത്), എന്റൈസിംഗ് സിൽവർ (പുതിയത്), ഇൻസ്റ്റാ ബ്ലൂ, കഫേ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഗ്ലാൻസ ലഭ്യമാണ്.

3 വർഷം / 100,000 കിലോമീറ്റർ വാറന്റി 5 വർഷ/ 220,000 കിലോമീറ്റർ വരെ വാറന്റി എക്സ്റ്റൻഷൻ ലഭിക്കും. കൂടാതെ ഇ.എം. കൂടാതെ എക്സ്പ്രസ് മെയിന്റനൻസ് വഴി വെറും 60 മിനിറ്റിനുള്ളിൽ പീരിയോഡിക് സർവീസ് സൗകര്യം, റോഡ് സൈഡ് അസിസ്റ്റൻസ്, ഏറ്റവും കുറഞ്ഞ ക്ലിക്കിലൂടെ സർവീസ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും ലഭിക്കും.

ഡ്യുവൽ ടോൺ ഇന്റീരിയർ, വിശാലമായ ലെഗ് റൂം, ഹെഡ് റൂം, ടിൽറ്റ് ആൻഡ് ടെലിസ്കോപിക് സ്റ്റിയറിംഗ്, പുഷ് സ്റ്റാർട്ട് ഉള്ള സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾ, ഫൂട് വെൽ ആൻഡ് കേർട്ട്സി ലാംപ്, 9 ഇഞ്ച് പുതിയ സ്മാർട്ട് പ്ലേ കാസ്റ്, ഓട്ടോ ഇ സി ഐ.ആർ.വി.എം, ക്രൂസ് കൺട്രോൾ, യു വി സംരക്ഷിതമുള്ള ഗ്ലാസുകൾ, റിയർ എ സി വെന്റുകൾ, യു.എസ് .ബി റിയർ, ഓട്ടോ എ.സി എന്നിവ കൂടുതൽ സൗകര്യവും കാഴ്ചയും നൽകുന്നു.

11,000 രൂപയ്ക്ക് 2022 മാർച്ച് 9 മുതൽ കൂൾ ന്യൂ ഗ്ലാൻസ ബുക്കിങ്ങ് ലഭ്യമാണ്. www.toyotabharat.com എന്ന സൈറ്റിലൂടെ ഓൺലൈൻ ആയും ഏറ്റവും അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പ് വഴിയും ബുക്കിംഗ് നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.toyotabharat.com

Advertisment