Advertisment

ജീവൻ പോയാലും ലഗേജ്​ വിട്ടൊരു കളിയില്ല ! യാത്രയിൽ കൂടെ കൊണ്ടുപോകുന്ന സാധനങ്ങളുടെ കാര്യത്തിൽ മിതത്വം പാലിക്കണം - സാമൂഹിക പ്രവർത്തകന്‍ ഫസലുൽ ഹഖ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: ജീവൻ പോയാലും ലഗേജ്​ കൈവിടില്ല എന്ന മനോഭാവമാണ്​ മലയാളികൾക്ക്​ പൊതുവെയുള്ളത്​. ആറ്​ വർഷം മുമ്പ്​ തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്​സ്​ വിമാനം ദുബൈയിൽ അപകടത്തിൽപ്പെട്ടപ്പോൾ വിമാനത്തിനുള്ളിൽനിന്ന്​ എത്രയും വേഗം രക്ഷപ്പെടുന്നതിന്​ പകരം ബാഗുകൾ എടുക്കാൻ വെപ്രാളപ്പെടുന്ന യാത്രക്കാരുടെ വീഡിയോ ഏറെ വിമർശനങ്ങൾക്ക്​ വഴിവെച്ചിരുന്നു.

വിമാന യാത്രയിൽ പരമാവധി ലഗേജ്​ കൊണ്ടുപോവുക എന്നത്​ ഒരുനിർബന്ധമാണ്​ പലർക്കും. എയർലൈൻസ്​ അനുവദിച്ചിരിക്കുന്ന പരിധിയിലുള്ളതിന്​ പുറമേ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്നും പരമാവധി സാധനങ്ങൾ വാങ്ങിയാണ്​ മിക്കവരും യാത്ര നടത്തുന്നത്​. ഇത്​ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ യാത്രക്കാർ ഓർക്കാറില്ലെന്നതാണ്​ വസ്തുത.

വിമാനത്തിനുള്ളിൽ കൈവശം വെക്കാവുന്ന ഹാൻഡ്​ ബാഗി​ന്‍റെ കാര്യത്തിൽ വിമാന യാത്രക്കാർ കാണിക്കുന്ന അലംഭാവം പലപ്പോഴും പ്രശ്നങ്ങൾ സൃഷ്​ടിക്കാറുണ്ട്​. എയർ ഇന്ത്യ എക്സ്​പ്രസ്​ ഏഴ്​ കിലോയും ഗൾഫ്​ എയർ ആറ്​ കിലോയുമാണ്​ ഹാൻഡ്​ ​ബാഗ്​​ അനുവദിച്ചിരിക്കുന്നത്​. ബാഗുകൾക്ക്​ നിശ്​ചിത അളവും പറഞ്ഞിട്ടുണ്ട്​.

publive-image

ഇതോടൊപ്പം, ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന്​ ഇഷ്ടംപോലെ സാധനങ്ങൾ വാങ്ങുകയെന്നത്​ ചിലർക്ക്​ ഒരു ഹരമാണ്​. മൂന്നും നാലും കവറുകളുമായി വിമാനത്തിനകത്ത്​ കയറുന്നവർ ബാഗുകൾ വെക്കാൻ സ്ഥലമില്ലാതെ പ്രയാസപ്പെടുന്നത്​ സ്ഥിരം കാഴ്ചയാണ്​.

തിരക്ക്​ കൂടുതലുള്ള സമയങ്ങളിലാണ്​ ഇത്​ കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്​. മൂന്ന്​ സീറ്റുകൾക്കും കൂടിയുള്ള സ്ഥലമാണ്​ ലഗേജ്​ കാരിയറിൽ ഉണ്ടാവുക. എന്നാൽ, കൂടുതൽ ബാഗുകൾ ഉണ്ടാകുമ്പോൾ ഇവിടെ കൊള്ളാത്ത സ്ഥിതി വരും.

മറ്റെവിടെയെങ്കിലും വെക്കാൻ വിമാന ജീവനക്കാർ ശ്രമിക്കുമ്പോൾ തടസ്സം നിൽക്കുന്ന യാത്രക്കാരുമുണ്ട്​. ബാഗുകൾ സ്വന്തം സീറ്റിന്​ മുകളിൽ തന്നെ വെക്കണമെന്ന നിർബന്ധമാണ്​ ഇവർ പ്രകടിപ്പിക്കുക.

ബാഗുകൾ അധികമായാൽ ചെക്ക്​ ഇൻ ലഗേജി​ന്‍റെ കൂടെ വിടണമെന്ന്​ ചില സമയങ്ങളിൽ വിമാന ജീവനക്കാർ ആവശ്യപ്പെടാറുണ്ട്​. അപ്പോഴും ജീവനക്കാരോട്​ തർക്കിക്കുന്ന യാത്രക്കാരുണ്ട്​.

publive-image

യാത്രയിൽ കൂടെ കൊണ്ടുപോകുന്ന സാധനങ്ങളുടെ കാര്യത്തിൽ മിതത്വം പാലിച്ചാൽ തീരാവുന്നതാണ്​ ഈ പ്രശ്നങ്ങളെന്ന്​ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്​ പറഞ്ഞു.

ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന്​ വാങ്ങുന്ന സാധനങ്ങളടങ്ങിയ കവർ തുറന്നിരിക്കുന്നതിനാൽ ലഗേജ്​ കാരിയറിൽ വെക്കുകയും എടുക്കുകയും ചെയ്യുമ്പോൾ പുറത്തേക്ക്​ വീഴാനുള്ള സാധ്യതയുമുണ്ട്​. യാത്രക്കാർ സ്വന്തം താൽപര്യത്തിനൊപ്പം മറ്റുള്ളവരുടെ സൗകര്യവും നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment