/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
മനാമ:എംടിഡി സ്‌ട്രൈക്കേഴ്‌സ് റിഫ ടീം നടത്തിയ എട്ടു ടീമുകൾ പങ്കെടുത്ത നോക്ക് ഔട്ട് ടൂർണമെന്റിൽ എഫ്‌സിസി റിഫ ടീം ജേതാക്കളായി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ പ്രതിഭ റിഫ മേഖല ടീമിനെ 16 റൺസിന് തോൽപിച്ചാണ് എഫ്‌സിസി ജേതാക്കളായത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ എഫ്‌സിസി ടീം 10 ഓവറിൽ 107 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രതിഭ ടീമിന് 10 ഓവറിൽ 91 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
18 ബോളിൽ 30 റൺസ് എടുത്ത ഓപ്പണിങ് ബാറ്റ്സ്മാൻ സുനിൽ മാൻ ഓഫ് ദി മാച്ചിനാർഹനായി.
സ്കോർബോർഡ് എഫ്‌സിസി റിഫ 10ഓവർ 107/5, പ്രതിഭ ടീം 10ഓവർ. 91/5.
രാജു 14, മുസമ്മിൽ 9, റാഷി 9, റാഷി 14, അനസ് 15 നോട്ട് ഔട്ട്, സക്കീർ 1 നോട്ട് ഔട്ട്. ജേതാക്കൾക്ക് വേണ്ടി ക്യാപ്റ്റൻ സക്കീറും മാനേജർ ഷാജുവും ട്രോഫി ഏറ്റുവാങ്ങി.