അഗ്നിപഥ് - ഐവൈസിസി ബഹ്റൈൻ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: അഗ്നിപഥ് ആർമി റിക്രൂട്ടിങ് വിഷയത്തെ ആസ്പതമാക്കി ഐവൈസിസി ബഹ്‌റൈന്റെ ഫേസ്ബുക്ക്‌ പേജിൽ ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചു. വിഷയത്തെ വിശകലനം ചെയ്യ്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കൊടിയത്ത് പ്രഭാഷണം നടത്തി.

അഗ്നിപത്തിലെ പോരായ്മകളെയും, കേന്ദ്ര സർക്കാരിന്റെ ഉള്ളു കള്ളികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐവൈസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ഐടി- മീഡിയ സെൽ കൺവീനർ അലൻ ഐസക്ക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

publive-image

Advertisment