കോസ്‌വേ വഴി ബഹറൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പായ്‌ക്കേജ് പുനക്രമീകരിച്ചു തീരുമാനമായി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന കാറുകളുടെ ഇൻഷുറൻസ് ഫീസ് പുനക്രമീകരിക്കാന്‍ തീരുമാനം. ഫീസിനെ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ കൂടുതല്‍ വിശദ വിവരങ്ങള്‍ പുറത്തുവിട്ടു.

യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ 16.5 റിയാലിൽ തുടങ്ങി 26 റിയാലിൽ അവസാനിക്കുന്ന
പോളിസികളാണ് ഈ വിഭാഗത്തില്‍ ഇനി ലഭ്യമാകുക.

കിംഗ് ഫഹദ് കോസ്‌വേ തുറമുഖത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ട്രാൻസിറ്റ് സമയത്ത് ഇൻഷുറൻസ് പോളിസി നേടാൻ സാധിക്കും.

ബഹ്റൈന്‍ പൗരന്‍റെ വ്യക്തിഗത അന്വേഷണത്തോടുള്ള മറുപടിയിലാണ് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷന്റെ വിശദീകരണം.

സൌദിയിലേക്കും ബഹ്റൈനിലേക്കും ട്രാൻസിറ്റിലുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിനായി യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷനുമായി നേരത്തെ ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു.

Advertisment