ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

author-image
nidheesh kumar
Updated On
New Update

publive-image

ബഹ്റൈന്‍:ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം (എംഎംഎസ്) പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'സ്വാതന്ത്ര്യ സമര നായകർ' എന്ന വിഷയത്തിലാണ് പ്രസംഗം അവതരിപ്പിക്കേണ്ടത്.

Advertisment

15 വയസ് വരെയുള്ള കുട്ടികൾക്ക് ഒരു കാറ്റഗറിയും മുതിർന്നവർക്ക് ഒരു കാറ്റഗറിയും ആയാണ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രസംഗം 3 മിനിറ്റിൽ കുറയാത്ത വീഡിയോ റെക്കോർഡ് ചെയ്തു 39312388, 33874100 എന്നി വാട്സപ്പ് നമ്പറുകളിൽ അയക്കുക. പേരും സിപിആര്‍ നമ്പറും വെക്കുവാൻ ശ്രദ്ധിക്കണം. എൻട്രികൾ അയക്കേണ്ട അവസാന തിയതി ആഗസ്റ്റ് 15 രാത്രി 9 മണി.

Advertisment