ബഹ്റൈന്‍ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ശ്രാവണ മഹോത്സവം 2022'; 1000 തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹറൈന്‍: 'ശ്രാവണ മഹോത്സവം 2022' എന്ന പേരിൽ ബിഎംസി സംഘടിപ്പിക്കുന്ന 21 ദിവസത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ വെള്ളിയാഴ്ച 1000 തൊഴിലാളികൾക്ക് ഓണസദ്യ നൽകുന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

സുമനസ്സുകളായ നിരവധിപേരുടെ സഹകരണത്തോടെയാണ് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികളെ ഓണാഘോഷങ്ങളിലും ഓണസദ്യയിലും പങ്കെടുപ്പിക്കുന്നതെന്ന് ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

ബഹ്റൈനിൽ ആദ്യമായാണ് ഇത്തരമൊരു ഓണസദ്യ നടത്തുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി ചെറിയാൻ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചതായി ജനറൽ കൺവീനർ അൻവർ നിലമ്പൂർ അറിയിച്ചു.

Advertisment