പിസിഡബ്യുഎഫ്‌ ബഹ്‌റൈൻ ചാപ്റ്റർ എവർ ഗ്രീൻ വിഭാഗം 'പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ' എന്ന വിഷയത്തിൽ നേച്ചര്‍ ഫോട്ടോഗ്രഫി ടോക്ക് സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: പിസിഡബ്യുഎഫ്‌ ബഹ്‌റൈൻ ചാപ്റ്റർ എവർ ഗ്രീൻ വിഭാഗം 'പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ' എന്ന വിഷയത്തിൽ നേച്ചര്‍ ഫോട്ടോഗ്രഫി ടോക് സംഘടിപ്പിച്ചു. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സെയ്തലവി ക്ലാസ്‌ എടുത്തു.

സൽമാബാദ് അൽഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉത്ഘാടനവും മുഹമ്മദ് മാറഞ്ചേരി അദ്യക്ഷതയും ഷഫീഖ് പാലപ്പെട്ടി സ്വാഗതവും പറഞ്ഞു. നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിന് പിസിഡബ്ല്യൂഎഫ്‌ എവർഗ്രീൻ വിഭാഗം കൺവീനർ എംഎഫ്‌ റഹ്‌മാൻ നേതൃത്വം നൽകി.

Advertisment