ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പ്രതിനിധികൾ കെപിസിസി വർക്കിംഗ് പ്രസിഡന്റും കല്പറ്റ എംഎൽഎയുമായ ടി സിദ്ധിക്കുമായി കൂടിക്കാഴ്ച്ച നടത്തി

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍:ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പ്രതിനിധികൾ കെപിസിസി വർക്കിംഗ് പ്രസിഡന്റും കല്പറ്റ എംഎൽഎയുമായ ടി സിദ്ധിക്കുമായി കൂടിക്കാഴ്ച്ച നടത്തി. ഐവൈസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം അദ്ദേഹത്തിന് ഐവൈസിസി പ്രവർത്തന റിപ്പോർട്ട് അടങ്ങിയ മാഗസിൻ കൈമാറി.

ജനുവരി 7 നു നടക്കുന്ന യൂത്ത് ഫെസ്റ്റ് 2023 നെ പറ്റി പ്രോഗ്രാം ജനറൽ കൺവീനറും മുൻ ദേശീയ പ്രസിഡന്റുമായ ബ്ലെസൻ മാത്യു സംസാരിച്ചു. ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ പ്രസിഡന്റ്‌ ബ്ലെസ്സൻ മാത്യു, മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രെഷറർ നിധീഷ്, അനീഷ് എബ്രഹാം, ഫസൽ, ജോൺസൺ, മൂസ കോട്ടക്കൽ, നസീർ പൊന്നാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment