ബഹ്റൈന്‍:ബഹ്റൈനിലെ മലയാളികൾക്കിടയിലെ ഏററവും വലിയ സാമൂഹ്യസേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കീഴിലുള്ള ബികെഎസ്എഫ് കലാസംസ്കാരിക വേദി ഇന്നെലെ ഒരുക്കിയ സൂഫി സംഗീത മഴ ഏറെ അഭിനന്ദനമറിയിക്കുന്നു. ജോലി ദിവസങ്ങളായിട്ടും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒരുക്കി നടത്തിയ സൂഫി സംഗീത രാവ് കൂട്ടായ്മയുടെ മികവ് കൊണ്ട് ഏറെ പ്രിയങ്കരവും മനോഹരമായി.
പ്രശസ്ത സൂഫി ഗായകൻ സെമീർ ബിൻസിയും കൂട്ടരും ഒരുക്കിയ സൂഫി ഗാന മഴ വർഷം സമാനതകളില്ലാത്ത രാത്രിയായി മാറി. ബിഎംസി ഓഡിറ്റോറിയം തികച്ചും സൗജന്യമാക്കി അനുവദിച്ച ചെയർമാൻ ഫ്രാൻസിസ് കൈതാരമായിരുന്നു. ചടങ്ങിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം സെമീർ ബിൻസിയെ ബികെഎസ്എഫ് അംഗങ്ങൾ പുരസ്ക്കാരം നൽകി ആദരിച്ചു.
കോറോണക്ക് ശേഷം അംഗങ്ങൾ ആഗ്രഹിച്ച പോലെ എല്ലാവരും ഒത്തുകൂടിയപ്പോൾ സദസ് ഏറെ ലളിതമായി. പരിപാടിക്ക് ശേഷം ഏറെ രുചികരമായ ഭക്ഷണ വിഭവങ്ങളും ഒരുക്കിയിരുന്നു.
ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തെ നയിക്കുന്ന സുബൈർ കണ്ണൂർ ബഷീർ അമ്പലായി, നെജീബ് കടലായി, ഹാരിസ് പഴയങ്ങാടി എന്നിവരും ബികെഎസ്എഫ് കൂട്ടായ്മയിലെ ഫസൽ ഭായ്, അസീൽ അബ്ദുൽ റഹ്മാൻ, ഫ്രാൻസിസ് കൈതാരത്ത്, അബ്രഹാം ജോൺ, ജനാർദ്ദനൻ, ബാബു മാഹി, പ്രദീപ് പത്തേരി, സെമീർ എ കെ, ഗഫൂർ നടുവെണ്ണൂർ, മജീദ് തണൽ, സെമീർ പൊറ്റചോല, അഷ്ക്കർ പൂഴിത്തല, അനീസ് ഫ്രൻസ്, മൂസ്സഹാജി, ലെത്തീഫ് ആയഞ്ചേരി, രാജീവ്, ഷെബീർ മാഹി, ഫാരിസ്, സെമീർ ഹവാന, അൻവർ നിലമ്പൂർ, ഷെബീർ ഐവൈസിസി, ബ്ലെസി ഐവൈസിസി, ബ്ലെസൻ ബിഎംസി എന്നിവരും പരിപാടികൾക്ക് ഭരണസമിതി അംഗങ്ങളായ കാസിം പാടത്തകായിൽ, ലെത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, അൻവർ കണ്ണൂർ, സെലീം നമ്പ്ര, മനോജ് വടകര, മുസ്തഫ കുന്നുമ്മൽ, ഷിബു ചെറുതുരുത്തി, മണികുട്ടൻ, നുബിൻ ആലപ്പുഴ, ഗംഗൻ തൃക്കരിപ്പൂർ, അൻവർ ശൂരനാട്, നെജീബ് കണ്ണൂർ, രഞ്ജിത്ത്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി ഇല്ല്യാസ് എന്നിവരുടെ നേതൃത്വത്തിൽ ഏറെ മികവ് നൽകി.