New Update
Advertisment
മനാമ:കെഎംസിസി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ് മീറ്റില്‍ പങ്കെടുക്കുന്നതിനായി ബഹ്റൈനില്‍ എത്തിയ കെ മുരളീധരന്‍ എംപിക്ക് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ കെഎംസിസി, ഒഐസിസി, ഐഒസി, ഐവൈസിസി, മറ്റു യുഡിഎഫ് സഖ്യകക്ഷികളുടെ പോഷക സംഘടനകളുടെ നേതൃത്വത്തിൽ വൻ സ്വീകരണം നല്‍കി.
മണ്ഡലത്തിലെ 100 നിർധനരായ രോഗികൾക്കുള്ള മരുന്ന് വിതരണം, ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം, ലാബുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവാസി ലാബ് പദ്ധതി എന്നിവക്കുള്ള ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുഖാറ കോൺഫറൻസ് മീറ്റ് സംഘടിപ്പിക്കുന്നത്.