ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്റെ വാർഷിക പൊതുയോഗം സൽമാനിയയില്‍ സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍:ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്‌റൈന്റെ വാർഷിക പൊതുയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റിൽ വെച്ച് 2023 മാർച്ച് 3 -ാം തിയതി 5 മണിക്ക് സംഘടിപ്പിച്ചു. പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ സുന്ദരരാജൻ സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് ജോൺ കെ.പി നന്ദി പറഞ്ഞു. സംഘടനയുടെ ഇതുവരെ ഉള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള അംഗങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 2023-2024 വർഷത്തെ പുതിയ ഭരണ സമതി തിരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റായി മധുസൂദനൻ നായർ, വൈസ് പ്രസിഡന്റായി പ്രമോദ് ചിങ്ങോലി ജനറൽ സെക്രട്ടറിയായി സനൽ കുമാർ. ജി , അസിസ്റ്റന്റ് സെക്രട്ടറിയായി അശ്വിൻ ബാബു, ട്രഷററായി ശിവപ്രസാദ്.എസ് അസിസ്റ്റന്റ് ട്രഷറർ ആയി സജിത്ത്.എസ്. പിള്ള, മെമ്പർഷിപ്പ് സെക്രട്ടറിയായി ജോൺ കെ. പി, എന്റർടൈൻമെന്റ് സെക്രട്ടറിയായി ജ്യോതിഷ്, സ്പോർട്സ് സെക്രട്ടറിയായി മധു മുട്ടം എന്നിവരേയും ഷിജു കെ.ആർ,വിജയകുമാർ, ഉധീഷ്, ശ്രീകുമാർ, കെ. ജി.ജയകുമാർ, മനീഷ്, അഭിലാഷ് നായർ, സനൽകുമാർ, സജീവ്, സജു മാത്യു, അനൂപ്, ഉദയൻ കരുവാറ്റ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും, എസ്. എം.പിള്ള, മനോഹരൻ. എസ്. പി, അജയകുമാർ, രാജൻ പണിക്കർ എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ബഹറിനിൽ ഉള്ള എല്ലാ ഹരിപ്പാട്ടുകാരെയും ഹരിഗീതപുരം ബഹറിനിലേക്ക് പുതിയ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. അംഗത്വം എടുക്കുന്നതിനായി മെമ്പർഷിപ് സെക്രട്ടറി ജോൺ കെ. പിയെ 39970197 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

Advertisment