ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് എതിരായ പ്രചരണം വസ്തുതാവിരുദ്ധമെന്ന് പ്രോഗ്രസീവ് പേരന്റ്‌സ് അലിയന്‍സ്

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍:ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ ചിലർ നടത്തുന്ന അസത്യപ്രചരണങ്ങൾ ബഹറിൻ നീതിന്യായ വ്യവസ്ഥയെ, വെല്ലുവിളിക്കുന്നതാണ്. നിലവിലുള്ള സ്കൂൾ ഭരണസമിതിയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിക്കുന്നതിനു മുൻപ് തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിരന്തരം ബന്ധപ്പെട്ടിരുന്നു.

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ല എന്നും കമ്മിറ്റിയുടെ കാലയളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയതായി മന്ത്രാലയം രേഖാമൂലം അറിയിച്ചു. അതനുസരിച്ചു 2023 ഡിസംബറിൽ ആണ് നിലവിലുള്ള കമ്മറ്റിയുടെ കാലാവധി അവസാനിക്കുന്നത് എന്ന വിവരം എല്ലാ രക്ഷകർത്താക്കളെയും സർക്കുലർ മുഖാന്തിരം അറിയിക്കുകയും ചെയ്തു.

അതൊടാപ്പം കോവിഡ് മഹാമാരി അവസാനിക്കുന്ന സാഹചര്യം സംജാതമായാൽ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ ശ്രമിക്കും എന്നും ഭരണസമിതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ഒരു രക്ഷകർത്താവ്, പ്രസ്തുത മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ പോയെങ്കിലും അതിനെ ബഹ്റൈൻ നീതിന്യായ വ്യവസ്ഥ പൂർണമായും തള്ളിക്കളഞ്ഞു. നിലവിലുള്ള ഭരണസമിതിയെ മാറ്റി താനടക്കം 2017 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ഭരണസാരഥ്യം ഏൽപ്പിക്കണം എന്നതായിരുന്നു ആ രക്ഷാകർത്താവിന്റെ ആവശ്യം. തുടർന്ന് അദ്ദേഹം അപ്പീൽ നൽകിയെങ്കിലും അതും നീതിന്യായ കോടതി തള്ളി.

എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭരണ കാലയളവിൽ രക്ഷകർത്താക്കൾ ആയിരിക്കണം എന്ന് തന്നെയാണ്. സ്കൂൾ ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പി.പി.എ.യുടെ പ്രഖ്യാപിത നിലപാട് . നിലവിലുള്ള ചെയർമാൻ, സെക്രട്ടറി ഉൾപ്പടെയുള്ളവർ 2021 സെപ്റ്റംബർ വരെയും സ്കൂളിലെ രക്ഷകർത്താക്കൾ ആയിരുന്നു. വിദ്യാഭ്യാസ മന്ത്രാലത്തിന്റെയും അതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അവർ പ്രസ്തുത സ്ഥാനങ്ങളിൽ തുടരുന്നത് എന്ന യാഥാർഥ്യം വിമർശിക്കുന്നവർക്ക് കൃത്യമായി അറിയാമെങ്കിലും അധികാരമോഹത്തിന്റെ വലയത്തിൽ അവർ വ്യാജ പ്രചരണം നടത്തുകയാണ്.

നിലവിലുള്ള കോടതി വിധിയുടെ സാഹചര്യത്തിൽ അവർ പ്രസ്തുത സ്ഥാനങ്ങളിൽനിന്നും മന്ത്രാലയത്തിന്റെയും ബന്ധപെട്ടവ നിയമവ്യവസ്ഥതയുടെയും അനുമതിയില്ലാതെ സ്വയം ഒഴിഞ്ഞു പോകുന്നത് ബഹറിൻ നിയമവ്യവസ്ഥയോടുള്ള അവഹേളനവും കോടതി വിധിയുടെ ലംഘനവും ആയി കണക്കാക്കപെടും. അത്കൊണ്ട് തിരഞ്ഞെടുപ്പ് നടക്കാത്തതിന് ഇടയായ സാഹചര്യം സൃഷ്ടിച്ചത് അഴിമതിയും സ്വജ്ജനപക്ഷപാതവും കൈമുതലക്കിയ ചിലർ പിൻവാതിലിലൂടെ അധികാരത്തിൽ വരുവാൻ ശ്രമിച്ചതിന്റെ ഫലമാണ്.

എന്നാൽ ഈ അസത്യ പ്രചരണം നടത്തുന്നവരുടെ നേതാക്കൾ 2008 മുതൽ 2014 വരെയുള്ള കാലയളവിൽ ചെയർമാൻ,സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ രണ്ടര വർഷത്തിലധികം സ്കൂളിലെ രക്ഷാകർത്താക്കൾ അല്ലാതെ കടിച്ചു തൂങ്ങി കിടന്നവർ ആണെന്നത് മറന്ന് പോകരുത് . തിരഞ്ഞെടുപ്പിലൂടെ അല്ലാതെ പിൻവാതിൽ വഴി അധികാരം പിടിക്കുവാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി പൊതുസമൂഹം സംശയത്തോടെ കാണേണ്ടിയിരിക്കുന്നു.

ഫെയറിന് എതിരായ വ്യാപക പ്രചാരണം നടത്തി സ്‌കൂളിലെ സാമ്പത്തികമായി സഹായം ആവശ്യമുള്ള കുട്ടികളെയും, സ്‌കൂൾ ജീവനക്കാരെയും സഹായിക്കുവാനുള്ള ഭരണസമിതിയുടെ ശ്രമത്തിന് വിഘാതം സൃഷ്ടിക്കുവാൻ ശ്രമിച്ച് പരാജയപെട്ടവർ അതിന് കഴിയാതെ വന്നപ്പോൾ സ്‌കൂളിനെ തകർക്കുവാൻ പുതിയ അടവുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഇത് തിരിച്ചറിയുവാനും അഴിമതിയും സ്വജ്ജനപക്ഷപാതവും കൈമുതലാക്കിയ ശക്തികളെ മാറ്റിനിറുത്തി ഭാരതീയ പൊതുസമൂഹത്തിന്റെ അന്തസ്സും, അഭിമാനവും ആയ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈന്റെ അന്തസും, യശസ്സും ഉയർത്തി പിടിക്കുവാൻ രക്ഷകർത്താക്കൾ അടക്കമുള്ള എലാ പൊതു സ്മൂഹത്തിന്റെയും നാളിതുവരെ തന്ന പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് പ്രോഗ്രെസ്സിവ് പാരന്റ്സ് അലയൻസ് വിനീതമായി അഭ്യർത്ഥിക്കുന്നു.

ഏത് സ്ഥാപനത്തിന്റെ ഭരണഘടനായെക്കാളും മേലെയാണ് രാജ്യത്തിന്റെ ഭരണഘടനയും അതിനെ അടിസ്ഥാനമാക്കിയുള്ള കോടതി വിധികളും. അത്‌കൊണ്ടാണ് ഇലക്ഷൻ നടത്തുവാൻ തയ്യാറാണെന്ന് സ്കൂൾ ഭരണസമിതി അറിയിച്ചിട്ടും കോടതി വിധി ലംഘിക്കുവാൻ കഴിയില്ല എന്ന നിയമപദേദം ഉണ്ടായതും മന്ത്രാലയത്തിൽ പ്രതിപക്ഷം എന്ന് പറഞ്ഞനടക്കുന്നവർ കയറി ഇറങ്ങി നടന്നീട്ടും ഇലക്ഷൻ നടത്തുവാൻ മന്ത്രാലയം അനുവദിക്കാതിരുന്നത് എന്ന സാമാന്യ ബോധം പോലും ഇല്ലാത്തവരോട് എന്ത് പറയുവാൻ. പിൻ വാതിയിലിലൂടെ ഭരണത്തിൽ വരുവാൻ കേസിന് പോയവർ മാത്രമാണ് ഈ സാഹചര്യത്തിനുത്തരവാദികൾ.

Advertisment