ബഹ്റൈന്‍:ബഹ്‌റൈൻ ഫുഡ് ലൗവേർസ് കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് ഹെൽത്ത് സെമിനാർ സംഘടിപ്പിച്ചു. മാർച്ച് 10 വെള്ളിയാഴ്ച കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ -ഉമ്മൽഹസ്സം ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 6.00 മണി മുതൽ 9.00 മണിവരെ ആണ് സെമിനാർ സംഘടിപ്പിച്ചത്.
ഇപ്പോൾ കൂടിവരുന്ന പ്രവാസികൾക്കിടയിലെ ആത്മഹത്യ പ്രേരണ,ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ,മാനസിക സമ്മർദ്ദം, എന്നിവയെ കുറിച്ച് ആണ് ബിഎഫ്എല്ലിന്‍റെ കുടുംബാംഗങ്ങൾക്ക് വേണ്ടി സെമിനാർ നടത്തിയത്. സെമിനാറിന് നേതൃത്വം നൽകിയത് കിംസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് സൈക്കാട്രിസ്റ്റ്. ഡോ.അമൽ എബ്രഹാം ആണ്. അദ്ദേഹത്തിന് ബിഎഫ്എല്ലിന്‍റെ സ്നേഹോപഹാരം ഷജിൽ ആലക്കൽ സമ്മാനിച്ചു.
കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സിഒഒ താരിഖ് നജീബ്, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവരോടുള്ള നന്ദി ബഹ്‌റൈൻ ഫുഡ് ലവേഴ്സ് അഡ്മിൻസ് ശ്രീജിത്ത് ഫെറോക്, ഷജിൽ ആലക്കൽ, വിഷ്ണു,സീർഷ, രശ്മി അനൂപ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.