/sathyam/media/post_attachments/hCv1xcNyy4IdaFenVqTv.jpg)
മനാമ: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെയും, യുഡിഎഫ് യുവ എംഎൽഎമാരെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പക്ഷപാതപരമായ നിലപാടിനെതിരെയും പ്രതിക്ഷേധിച്ച യുഡിഎഫ് എംഎൽഎമാരെ വാച്ച് & വാർഡിനെ വിട്ട് ക്രൂരമായി മർദിച്ച നടപടിക്കെതിരെ ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുകയും, അതിന് പരിഹാരം തേടുകയുമാണ് യുഡിഎഫ് എംഎൽമാർ ചെയ്യുന്നത്. അവരുടെ വാ മൂടികെട്ടുവാനാണ് മുഖ്യമന്ത്രിയും,സ്പീക്കറും ശ്രമിക്കുന്നത് എന്ന് ഐവൈസിസി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ നീതി നടപ്പാക്കേണ്ട സ്പീക്കർ പക്ഷപാതപരമായ നിലപാട് എടുക്കുകയാണെന്ന് പ്രസിഡണ്ട് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ ആരോപിച്ചു.