സമസ്ത ജന. സെക്രട്ടറി ശൈഖുല്‍ ജാമിഅ: ബഹ്റൈനിലെത്തുന്നു... പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും വെള്ളിയാഴ്ച രാത്രി 8 ന് മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം നാളെ ബഹ്റൈനിലെത്തുന്നു. സമസ്ത ബഹ്റൈന്‍ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് മനാമ പാക്കിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാന്‍പ്രഭാഷണത്തിൽ മുഖ്യാതിഥി യായാണ് അദ്ദേഹം ബഹ്‌റൈനിലെത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈൻ ഡെപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ എംപി ഹസൻ റാശിദ് ബുകമാസ് , ഡോ: യൂസഫ് അൽ അലവി തുടങ്ങിയവരും സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്‌കെഎസ്എസ്എഫ് നേതാക്കൾ, ബഹ്റൈനിലെ മറ്റു സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ കുഞ്ഞന്മദ് ഹാജി, ട്രഷറർ എസ്‌.എം അബ്ദുൽ വാഹിദ്, മനാമ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അവൻവരി ചേലക്കര, മനാമ ഇർശാ ദുൽ മുസ് ലിമീൻ മദ്റസ ഭാരവാഹികളായ ശൈഖ് അബ്ദുൽ റസാഖ്, എൻ.ടി അബ്ദുൽ കരീം, സുബൈർ അത്തോളി, ഹാഫിള് ശറഫുദ്ധീൻ മൗലവി, നവാസ് കുണ്ടറ
മോനു മുഹമ്മദ് ജസീർ വാരം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ശൈഖുല്‍ ജാമിഅ: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പാണ്ഡിത്യത്തിന്റെ പ്രൗഢിയും പ്രതിഭാധനത്വത്തിന്റെ പകിട്ടും ലാളിത്യത്തിന്റെ എളിമയും കൂടികലര്‍ന്ന പണ്ഡിത കേസരിയാണ് ശൈഖുല്‍ ജാമിഅ: ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്തയുടെ കര്‍മ രംഗത്ത് നിസ്തുലമാര്‍ന്ന സേവനങ്ങളനുഷ്ടിച്ച് ഉസ്താദ് പ്രോജ്വലിച്ച് നില്‍ക്കുന്നു.

ജാമിഅ നൂരിയ്യയിലെ നാല് വര്‍ഷത്തെ പഠന കാലം ഉസ്താദിന്റെ ജീവിതത്തില്‍ പല വഴിത്തിരിവുകള്‍ക്കും നിദാനമായി. ഉസ്താദിന്റെ പാണ്ഡിത്യം ആഗോള തലത്തില്‍ തന്നെ അറിയപ്പെടാന്‍ കാരണമായ ഭാഷാ പഠനം നടന്നത് ജാമിഅയില്‍ വെച്ചായിരുന്നു. ഈംഗ്ലീഷ് ഭാഷാ പഠനം സാധ്യമായത് ഉമറലി ശിഹാബ് തങ്ങളിലൂടെയായിരുന്നു.

1968-ല്‍ ഫൈസി ബിരുദം കരഗതമാക്കിയതിന് ശേഷം മലപ്പുറത്തിനടുത്ത മീനാര്‍ കുഴിയിലാണ് ഉസ്താദവര്‍കള്‍ ദര്‍സ് അധ്യാപനം തുടങ്ങിയത്. എട്ട് വര്‍ഷത്തോളം ഈ ദര്‍സിൽ അധ്യാപകനായി തുടരുകയും ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഉസ്താദിന്റെ വ്യക്തിത്വവും പാണ്ഡിത്യവും വളരെയധികം ഇഷ്ടപ്പെട്ടു.

സമസ്തയുടെ കര്‍മ്മ രംഗത്തേക്ക് ഉസ്താദ് കടന്ന് വരുന്നത് 1970 ല്‍ പെരിന്തല്‍ മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി യാവുന്നതോടെയാണ്.

76-ല്‍ മലപ്പുറം ജില്ലാ സമസ്താ ജോയിന്റ് സെക്രട്ടറിയായി. 78-മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന(ഓസ് ഫോജ്‌ന) ജന.സെക്രട്ടറിയായും 86 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എന്ന നിലയിലും 91 മുതല്‍ എസ്. വൈ. എസ് ജന. സെക്രട്ടറിയി ദീർഘകാലം ഉസ്താദവര്‍കള്‍ സേവനമനുഷ്ടച്ചു.

79-ല്‍ ആണ് ഉസ്താദവര്‍കള്‍ ജാമിഅയില്‍ മുദരിസായി ചേരുന്നത്. 2003 ല്‍ ജാമിഅയുടെ പ്രിന്‍സിപ്പാൽ ആയി ചുമതലയേറ്റ ഉസ്താദ് ഇന്നും ആ സ്ഥാനത്ത് തന്നെ തുടരുന്നു. ഇന്ന് കേരളക്കരയുടെ ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി സമുദായത്തിന് നേതൃത്വം നൽകി വരികയാണ് ഉസ്താദ് .

സ്ഥാന മാനങ്ങളുടെ നീണ്ട നിര തന്നെ ഉസ്താദിന് കൈവന്നെങ്കിലും താഴ്മയുടെ ലളിത രൂപത്തില്‍ തന്നെ ജീവിതം ചിട്ടപ്പെടുത്താനാണ് ഉസ്താദവര്‍കള്‍ ശ്രമിച്ചത്. അന്താരാഷ്ട്ര രംഗത്തും ദേശീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഉസ്താദിന് സാധിച്ചിട്ടുണ്ട്.

നിരവധി സെമിനാറുകളില്‍ പങ്കെടുത്ത് ഗണനീയമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ഉസ്താദിന് അവസരം ലഭിച്ചിട്ടുണ്ട്. 1986ല്‍ ഹൈദരാബാദില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് സെമിനാര്‍ 1989 ല്‍ ഹൈദരാബാദില്‍ നടന്ന ദേശീയ സെമിനാർ 1998 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന റെഫ്രഷര്‍ കോഴ്‌സ് ഇന്‍ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

മുസ്‌ലിം കൈരളിക്ക് താങ്ങും തണലുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറൽ സെക്രട്ടറിയായ ഉസ്താദ് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മെമ്പര്‍ കൂടിയാണ് ഉസ്താദവര്‍കള്‍. 2003-2006 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും 2006 ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉസ്താദിന് സാധിച്ചിട്ടുണ്ട്.

തൂലികാ രംഗത്ത് വ്യകത്മായ സ്വാധീനം ചെലുത്തുന്ന ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാര്‍ വാരിക, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിം മാസിക, അന്നൂര്‍ അറബി ഇസ്‌ലാമിക പ്രെപ്പഗേഷന്‍ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയര്‍ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്.

ആഗോള തലത്തില്‍ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്. കേരളത്തലെ നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിത്വവും ഉസ്താദ് വഹിക്കുന്നുണ്ട്.

Advertisment