കേരള കാത്തലിക് അസോസിയേഷന്റെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ പി.എസ് എബ്രഹാമിന്റെ വേർപാടിൽ കെസിഎ അനുശോചിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: കേരള കാത്തലിക് അസോസിയേഷന്റെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ പി.എസ് എബ്രഹാമിന്റെ വേർപാടിൽ കെസിഎ അനുശോചിച്ചു. കെസിഎ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.

കെസിഎയുടെ വളർച്ചയിൽ പി.എസ് എബ്രഹാമിന്റെ പങ്ക് അംഗങ്ങൾ അനുസ്മരിച്ചു. കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി അർപ്പിച്ചു. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, കെസിഎ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment