"ആത്മാഭിമാനത്തിന്റെ പത്ത് വർഷങ്ങൾ"; ഐവൈസിസി പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

author-image
nidheesh kumar
New Update

publive-image

മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന സംഘടനയാണ് ഐവൈസിസി ബഹ്‌റൈൻ. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് രൂപീകരിച്ചത് 2013 മാർച്ച് 15 നാണ്. പത്ത് വർഷം പൂർത്തിയാകുന്ന 2023-24 കാലയളവിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാനാണ് സംഘടന തെയ്യാറെടുക്കുന്നത്. ആത്മാഭിമാനത്തിന്റെ പത്ത് വർഷങ്ങൾ എന്ന ശീർഷകത്തിലാണ്‌ പത്താം വാർഷികആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Advertisment

ഇന്നലെ കെ സിറ്റിയിൽ ചേർന്ന യോഗത്തിൽ വെച്ച് മധുരം വിതരണം ചെയ്ത് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. യോഗത്തിൽ ഐവൈസിസി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.

സ്ഥാപക അംഗവും മുൻ പ്രെസിഡന്റുമായ ബേസിൽ നെല്ലിമറ്റം, മുൻ പ്രസിഡന്റുമാരായ ബ്ലെസ്സൺ മാത്യു, അനസ് റഹിം, മുൻ ജനറൽ സെക്രട്ടറി ബെൻസി ഗാനിയുഡ് വാസ്റ്റിൽ, പ്രഥമ കമ്മറ്റി ഭാരവാഹികളായിരുന്ന ഷഫീക് കൊല്ലം, ജിജോമോൻ മാത്യു, ഷബീർ മുക്കൻ, അനീഷ് അബ്രഹാം, ഹരി ഭാസ്കർ, ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്, ജയഫർ അലി എന്നിവർ സംസാരിച്ചു

Advertisment