ബഹറിന്‍ കേരള കാത്തലിക്ക്‌ അസോസിയേഷന്റെ വനിതാ വിങ്ങിന് പുതിയ ഭരണസാരഥികൾ

author-image
nidheesh kumar
New Update

publive-image

ബഹറിന്‍: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക്‌ അസോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികൾ. ജൂലിയറ്റ് തോമസ് കൺവീനറായും സിമി ലിയോ പ്രസിഡന്റുമായുള്ള ഭരണസമിതി മാർച്ച് 23ന് കെസിയിൽ വച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ഭരണ സാരഥ്യം ഏറ്റെടുക്കുമെന്ന് കെസിഎ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment

publive-image

ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി റിട്ടു ജെയ്സൺ, ട്രഷറർ സിബി ബാബു, വൈസ് പ്രസിഡന്റുമാരായ ഷേർളി ആന്റണി, ശീതൾ ജിയോ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറിമാരായ മാഗി വർഗീസ്, മെബി ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറിമാരായ അലിൻ ജോഷി, എൽമി വിൻസന്റ്, ബിന്ദു ഷൈൻ, രചന ബിജു, മെമ്പർഷിപ്പ് സെക്രട്ടറി ജൂലി ഷിജു, സ്പോർട്സ് സെക്രട്ടറി മരിയ ജിബി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

Advertisment