മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

മുഹറഖ്:മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പുകളുടെ ഭാഗമായി രണ്ടാം മെഡിക്കൽ ക്യാമ്പ് ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നു.

Advertisment

മെഡിക്കൽ ക്യാമ്പിൽ നൂറോളം ആളുകൾ ഗുണഭോക്താക്കൾ ആയി. സ്ഥാപക പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ച ചടങ് സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അമൽ ദേവ് ഓ കെ, ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

എംഎംഎസ് ഉപദേശക സമിതി അംഗങ്ങൾ ആയ അൻവർ നിലമ്പൂർ, അബ്ദുൽ റഹുമാൻ കാസർകോട്, ആനന്ദ് വേണുഗോപാൽ, എംഎംഎസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, ട്രഷറർ ബാബു എം കെ, പ്രമോദ് വടകര, മൻഷീർ, സുനിൽ കുമാർ, ഷംഷാദ് അബ്ദുൽ റഹുമാൻ, ഫിറോസ് വെളിയങ്കോട്, മുബീന മൻഷീർ, നസീർ പൊന്നാനി, ഹരിദാസ് ഹരിപ്പാട്, ബൈജു വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

Advertisment