ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല - അടൂർ പ്രകാശ് എംപി

author-image
nidheesh kumar
New Update

publive-image

Advertisment

മനാമ: നമ്മുടെ രാജ്യത്തും, സംസ്ഥാനത്തും ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല എന്ന് അടൂർ പ്രകാശ് എം. പി അഭിപ്രായപെട്ടു. ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ സംസാരിക്കിക്കുകയായിരുന്നു അടൂർ പ്രകാശ്.

ജാതിക്കും, മതത്തിനും, പ്രദേശത്തിനും അതീതമായി പ്രവർത്തകർ ചേരുകയും, പരസ്പരം ആശയ വിനിമയം നടത്തുമ്പോളും നാടിന് എത്രമാത്രം ഗുണം ഉണ്ടാകും എന്നാണ് ഓരോ പ്രവാസിയും നോക്കി കാണുന്നത്. ഗൾഫിൽ നിന്ന് ഉള്ള പണം വന്നില്ല എങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റ അവസ്ഥ വളരെ ശോചനീയമായിരിക്കും. സംസ്ഥാനത്തിന്റെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് നിങ്ങൾ ഓരോരുത്തരും. ഇനിയും ഒത്തിരി മുന്നോട്ടു പോകേണ്ടതുണ്ട്. സമൂഹത്തിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ വേണം മുന്നോട്ട് പോകാൻ എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

അന്യരാജ്യത്ത് അധ്വാനിക്കുമ്പോൾ നമുക്ക് വേണ്ട കരുത്തുപകരേണ്ടത് മാറി മാറി വരുന്ന സർക്കാരുകൾ ആണ്. വികസന രംഗത്ത് തുടർച്ചയാണ് വേണ്ടത് നമ്മുടെ അടുത്തുള്ള സംസ്ഥാനങ്ങളിൽ പാർട്ടികൾ മാറി മാറി ഭരിക്കുമെങ്കിലും തർക്കങ്ങൾ ഇല്ലാതെ,വികസന കാഴ്ച്ചപ്പാടിൽ ജനങ്ങളുടെ ഹിതം അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. അങ്ങനെ മുന്നോട്ട് പോകുവാൻ നമുക്കും സാധിക്കണം. അല്ലാതെ കെ റെയിൽ പോലെ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പദ്ധതികൾക്ക് അല്ല പ്രാധാന്യം കൊടുക്കേണ്ടത്. പ്രവാസികളുടെ അനുഭവ സമ്പത്ത് വളരെ വലുതാണ് അത് നമ്മുടെ നാടിന് ഗുണം ഉണ്ടാക്കുവാൻ ഭരണധികാരികൾ ശ്രദ്ധിക്കണം എന്നും അടൂർ പ്രകാശ് എം. പി അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ രവി കണ്ണൂർ, ദേശീയ സെക്രട്ടറി ജവാദ് വക്കം എന്നിവർ പ്രസംഗിച്ചു.

ഒഐസിസി നേതാക്കളായ ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി. ശങ്കരപിള്ള, ഷാജി പൊഴിയൂർ, അഡ്വ. ഷാജി സാമൂവൽ, നിസാർ കുന്നംകുളത്തിങ്കൽ, ജേക്കബ് തേക്ക് തോട്, സുനിൽ ചെറിയാൻ, ഉണ്ണികൃഷ്ണപിള്ള മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സുനിൽ ജോൺ, റംഷാദ് അയിലക്കാട്,സുനിത നിസാർ, രജിത വിബിൻ,ഗിരീഷ് കാളിയത്ത്, അനിൽ കുമാർ, കൊടുവള്ളി, ജെയിംസ് കോഴഞ്ചേരി, രജിത് മൊട്ടപ്പാറ, അലക്സ്‌ മഠത്തിൽ, ഷിബു ബഷീർ, റെജി ചെറിയാൻ, രാജീവ്‌, അജി പി ജോയ് എന്നിവർ നേതൃത്വം നൽകി.

Advertisment