Advertisment

റമദാനിൽ ഭക്ഷണം അർഹതപ്പെട്ടവരിൽ എത്തിക്കാൻ ഹോപ്പ് ബഹ്‌റൈൻ

author-image
nidheesh kumar
New Update

ബഹ്റൈന്‍: റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളെ സഹായിക്കാൻ ഹോപ്പിന്റെ പ്രവർത്തകർ തയ്യാറാണ്. അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കാനും ഹോപ്പ് അംഗങ്ങൾ സന്നദ്ധരാണ്.

Advertisment

publive-image

ഇഫ്‌താർ സംഗമങ്ങളിലെ ആർഭാടങ്ങൾക്കിടയിൽ, തുച്ഛമായ വേതനം ലഭിക്കുന്നവരെക്കൂടി ഓർക്കുവാനും, 'ഭക്ഷണം പാഴാക്കരുത്' എന്ന സന്ദേശം നൽകുവാനുമായി കഴിഞ്ഞ ഏഴ് വർഷമായി റമദാൻ കാലയളവിൽ ഹോപ്പ് ഈ സേവനപ്രവർത്തനം നൽകിവരുന്നു.

വൈകിയുള്ള അറിയിപ്പുകൾ അനുസരിച്ച്, ഭക്ഷണം എത്തിക്കുമ്പോഴേയ്ക്കും പാഴാകുമെന്നതിനാൽ രാത്രി 8.30 ന് മുമ്പായി അറിയിക്കാൻ ശ്രമിക്കുക.

ഹോപ്പിന്റെ ഈ സേവനങ്ങൾക്ക് 3889 9576 (മണിക്കുട്ടൻ), 3662 1954 (ഷാജി), 3936 3985 (ഫൈസൽ), 3672 6552 (ജാക്‌സ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഭക്ഷണവിതരണത്തിന് രൂപീകരിച്ചിരിക്കുന്ന ടീമിന്റെ വാട്‍സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്:  https://chat.whatsapp.com/CFNfTTFhVOl1rHOkY99Nuv

Advertisment