പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സൽമാനിയയില്‍ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം ശ്രദ്ധേയമായി

author-image
nidheesh kumar
New Update

publive-image

Advertisment

സല്‍മാനിയ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു.

publive-image

സതീഷ് ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സൈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

publive-image

മതസൗഹാർദ്ദവും മാനവികതയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പരിപാടികളുമായി മുന്നോട്ട് പോവാൻ എക്കാലവും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട്) ശ്രദ്ധിക്കാറുണ്ടെന്നും പുണ്യമാസമായ റമദാനിൽ സഹജീവികളോട് കരുണ കാണിക്കുവാനും ഒരുമയും സ്നേഹവും വളർത്തുവാനും ഇഫ്താർ സംഗമങ്ങൾ കാരണമാകുന്നുണ്ടുവെന്നും പാക്ട് ഭാരവാഹികൾ പറഞ്ഞു.

publive-image

പാക്ട് കുടുംബാംഗങ്ങളും മാധ്യമ പ്രവർത്തകരുമടക്കം നാന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.ഇഫ്താർ കോർഡിനേറ്റർ സൽമാനുൽ ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.

Advertisment