/sathyam/media/post_attachments/wZW6KpdQLFSNSfc0BvYq.jpg)
ബഹ്റൈന്‍: ഏഷ്യന്‍ സ്കൂളിലെ 9 -ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും മലയാളിയുമായ സാറാ റേച്ചല്‍ അജി വര്‍ഗീസ് (14) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു.
ഇന്നലെ വൈകിട്ട് ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഛര്‍ദിയും ക്ഷീണവും കാരണം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ജുവാണ് മാതാവ്.